Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി യുഎസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്നു. പ്രതിരോധത്തിൽ നിന്ന് മാറി ശത്രുരാജ്യത്ത് ആക്രമണം നടത്താൻ ലക്ഷ്യമിട്ട് ഇറാൻ തങ്ങളുടെ സൈനിക നേതൃത്വത്തിൽ മാറ്റങ്ങൾ വരുത്തുകയും സഖ്യകക്ഷികളെ അണിനിരത്തുകയും ചെയ്യുന്നു. മേഖലയിൽ ശാശ്വതമായ രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കുകയാണ് ടെഹ്‌റാൻ്റെ ലക്ഷ്യം.   കഴിഞ്ഞ രാത്രിയിലെ ആക്രമണത്തിൽ യുഎഇ നിലപാട് കടുപ്പിച്ചതോടെ യുഎഇയെ ആക്രമിച്ചത് തങ്ങളല്ലെന്ന വിശദീകരണവുമായി ഇറാൻ. മിസൈൽ ആക്രമണ ശ്രമമുണ്ടായതിന് പിന്നാലെ ഇറാനുമായുള്ള വ്യാപാര – വാണിജ്യ – സാമ്പത്തിക ഇടപാടുകൾ യുഎഇ നിർത്തി. […]

Posted inബിസിനസ്സ്

ഓണത്തിന് കാര്‍ഗോ കയറ്റുമതിയില്‍ വര്‍ദ്ധനവ്

ഓണക്കാലത്തെ വര്‍ദ്ധിച്ച വിപണി ആവശ്യങ്ങള്‍ക്കിടയില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള കാര്‍ഗോ കയറ്റുമതിയില്‍ വലിയ വര്‍ദ്ധനവ്. ഓഗസ്റ്റ് 17 മുതല്‍ 23 വരെയുള്ള കാലയളവില്‍ മാത്രം ഏകദേശം 1,678 മെട്രിക് ടണ്‍ കാര്‍ഗോ നീക്കമാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 1,173 മെട്രിക് ടണ്ണും പെട്ടെന്ന് കേടാകുന്ന ഭക്ഷ്യവസ്തുക്കളാണ്. ഗള്‍ഫ് രാജ്യങ്ങളിലെ ഓണവിപണി ലക്ഷ്യമിട്ടാണ് പ്രധാനമായും കയറ്റുമതി നടക്കുന്നത്. നേന്ത്രപ്പഴം, ചെറിയ ഉള്ളി, ബീന്‍സ്, മുരിങ്ങക്ക, പപ്പായ, പടവലങ്ങ, പച്ചമാങ്ങ, വാഴയില തുടങ്ങിയവയാണ് കയറ്റി അയക്കുന്ന പ്രധാന വസ്തുക്കള്‍. ഓണത്തിന്റെ […]

Posted inടെക്നോളജി

‘ചാറ്റ് ജി.പി.ടി. ഫോര്‍ ടീന്‍സ്’ അവതരിപ്പിച്ച് ഓപ്പണ്‍ എ.ഐ

13 മുതല്‍ 17 വയസ്സുവരെയുള്ള കൗമാരക്കാര്‍ക്കായി ‘ചാറ്റ് ജി.പി.ടി. ഫോര്‍ ടീന്‍സ്’ അവതരിപ്പിച്ച് ഓപ്പണ്‍ എ.ഐ. ആത്മഹത്യ, സ്വയം ഉപദ്രവിക്കല്‍, ലൈംഗിക-പ്രണയ സംഭാഷണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ കര്‍ശനമായ സുരക്ഷാ നിയന്ത്രണങ്ങളാണ് പുതിയ പതിപ്പിലുള്ളത്. പഠനത്തിനും ഗൃഹപാഠത്തിനും സഹായിക്കുന്ന സംവിധാനവും ഇതിലുണ്ട്. നേരിട്ട് ഉത്തരങ്ങള്‍ നല്‍കുന്നതിനു പകരം വിദ്യാര്‍ഥികളെ സ്വയം ചിന്തിച്ച് ഉത്തരത്തിലെത്താന്‍ സഹായിക്കുന്ന രീതിയിലാണ് രൂപകല്പന. എ.ഐ. ചാറ്റ്ബോട്ടുകളെ കൗമാരക്കാര്‍ അമിതമായും വൈകാരികമായും ആശ്രയിക്കുന്നതു സംബന്ധിച്ച ആശങ്കകള്‍ക്കിടെയാണ് നടപടി. ഉപയോക്താവിനോട് ചാറ്റ്ബോട്ടിന് വ്യക്തിപരമായ വികാരങ്ങളുണ്ടെന്ന് തോന്നിക്കുന്ന […]

Posted inവിനോദം

‘ജയിലര്‍ 2’ന്റെ ആദ്യ ഗാനത്തിന്റെ പ്രൊമോ വീഡിയോ

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍ 2’ന്റെ ആദ്യ ഗാനത്തിന്റെ പ്രൊമോ വീഡിയോ റിലീസ് ചെയ്തു. അല ബൊലേലോ എന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും അനിരുദ്ധ് രവിചന്ദര്‍ ആണ്. ഓഗസ്റ്റ് 21ന് ആകും ഗാനത്തിന്റെ ഫുള്‍ വെര്‍ഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, വിജയ് സേതുപതി, ഹൃതിക് റോഷന്‍, വിനായകന്‍ തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വമ്പന്‍ തുകയ്ക്ക് ആമസോണ്‍ […]

Posted inവിനോദം

‘രാജാസ് പ്ലേലിസ്റ്റി’ന്റെ ടീസര്‍ പുറത്തെത്തി

നവാഗതനായ സംവിധായകന്‍ സുജിത്ത് എന്‍ സുബ്രഹ്മണ്യം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘രാജാസ് പ്ലേലിസ്റ്റി’ന്റെ ടീസര്‍ പുറത്തെത്തി. നവാഗതനായ ജൈയന്‍ ആണ് ചിത്രത്തിലെ നായകന്‍. സോന ഒലിക്കല്‍ നായിക. സംവിധായകന്‍ വെങ്കട് പ്രഭുവിന്റേതാണ് ചിത്രത്തിന്റെ കഥ. സംവിധായിക സുധ കൊങ്കരയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍. ഇളയരാജയുടെ പാട്ട് കേട്ടാല്‍ ഭൂതകാലത്തിലേക്ക് ടൈം ട്രാവല്‍ നടത്താമെന്ന് പറയുന്ന നായകനെ ടീസറില്‍ കാണാം. സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജയാണ്. വാഗൈ ചന്ദ്രശേഖര്‍, ഗുരു സോമസുന്ദരം, ബിബിയന്‍, […]

Posted inഓട്ടോമോട്ടീവ്

സ്‌കോഡ സ്ലാവിയയുടെ അപ്ഡേറ്റ് വേര്‍ഷന്‍

സ്‌കോഡ സ്ലാവിയയുടെ അപ്ഡേറ്റ് വേര്‍ഷന്‍ അവതരിപ്പിച്ചു. പ്രീ ബുക്കിങ് ആരംഭിച്ച സ്ലാവിയയുടെ ലോഞ്ച് ഒക്ടോബറില്‍ ഉണ്ടാകും. പുതിയ രൂപത്തിലുള്ള ഫ്രണ്ട് ഗ്രില്‍, പുതിയ എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്ലൈറ്റുകള്‍, കൂടുതല്‍ ആകര്‍ഷകമായ ടെയില്‍ലൈറ്റുകള്‍, സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയാണ് അപ്ഡേറ്റ് വേര്‍ഷന്റെ ഏറ്റവും വലിയ പ്രത്യേകതകള്‍. രണ്ടു നിറത്തില്‍ വാഹനം ലഭ്യമാകും. കപ്പുച്ചിനോ ബീജ്, ആര്‍ട്ടിക് സില്‍വര്‍ എന്നി നിറങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പുതിയ ഡ്യുവല്‍ ടോണ്‍ അലോയ് വീലാണ് മറ്റൊരു പ്രത്യേകത. […]

Posted inപുസ്തകങ്ങൾ

ഇതിഹാസവായന : രാമായണം മഹാഭാരതം

രാമായണ – മഹാഭാരത കഥാപാത്രങ്ങളുടെ ഉള്ളകങ്ങളിലൂടെ കടന്നുപോകുന്ന ലേഖനങ്ങള്‍ വര്‍ത്തമാനകാലത്തെയും ഭാവികാലത്തെയും അടയാളപ്പെടുത്തുന്നവയാണ്. കഥാപാത്രങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. പ്രശസ്ത എഴുത്തുകാരുടെ രാമായണപാഠങ്ങളും മഹാഭാരതപാഠങ്ങളും പാഠാന്തരങ്ങളും ഉള്‍ക്കൊള്ളുന്ന കൃതികള്‍. ‘ഇതിഹാസവായന : രാമായണം മഹാഭാരതം’. എഡിറ്റര്‍ ഡോ. ആര്‍സു. ഏകോപനം എം. എസ്. ബാലകൃഷ്ണന്‍. ഗ്രീന്‍ ബുക്‌സ്. വില 470 രൂപ.  

Posted inആരോഗ്യം

ബദാം കഴിക്കേണ്ടത് എങ്ങനെ?

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ബദാം ദിവസവും കഴിക്കുന്നത് നല്ലതാണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതു മുതല്‍ ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിന് വരെ സഹായിക്കും. എന്നാല്‍ ബദാം കഴിക്കേണ്ടത് എങ്ങനെയെന്ന കാര്യത്തില്‍ ഇന്നും ആളുകള്‍ക്ക് ആശയക്കുഴപ്പമാണ്. തൊലി നീക്കം ചെയ്തു വേണോ കഴിക്കാന്‍?, ബദാം കുതിര്‍ക്കേണ്ടതുണ്ടോ? എന്ന് തുടങ്ങി ഒരുപാട് സംശയങ്ങള്‍ ആളുകള്‍ക്കിടയിലുണ്ട്. പ്രോട്ടീന്‍ കൊണ്ട് സമ്പുഷ്ടമായ ബദാമില്‍ ധാരാളം ഫൈബര്‍, വിറ്റാമിന്‍ ഇ, ഒമേഗ 2 ഫാറ്റി ആസിഡുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്ന അടങ്ങിയിട്ടുണ്ട്. ബദാം വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ദഹനത്തിനും […]

Posted inലേറ്റസ്റ്റ്

യുഎസ്–ഇറാൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്

യുഎസ്–ഇറാൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഏകദേശം ആറുമാസം മുൻപ് ആരംഭിച്ച സൈനിക നീക്കങ്ങളിൽ നിന്ന് യുഎസിനെ പിൻവലിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീവ്രശ്രമം നടത്തുന്നതിനിടെ, അമേരിക്കയ്‌ക്കെതിരെ നേരിട്ടുള്ള ആക്രമണത്തിന് കോപ്പുകൂട്ടുകയാണ് ഇറാന്റെ ഭരണനേതൃത്വം. വെറും പ്രതിരോധത്തിൽ ഒതുങ്ങിനിൽക്കാതെ ശത്രുവിന്റെ മണ്ണിൽ കയറി ആഞ്ഞടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെഹ്‌റാൻ തങ്ങളുടെ യുദ്ധതന്ത്രങ്ങൾക്ക് രൂപം നൽകുന്നത്.

Posted inലേറ്റസ്റ്റ്

ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ കൂലാഗഡ് വാലി പാലം തകർന്നുവീണു

ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ കൂലാഗഡ് വാലി പാലം തകർന്നുവീണു. പാലത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചാണ് പാലം തകർന്നത്. ചൈന അതിർത്തിയോട് ചേർന്നുള്ള താഴ്‌വരകളിലേക്കുള്ള ഏക റോഡ് ബന്ധമാണ് ഇതോടെ വിച്ഛേദിക്കപ്പെട്ടത്. കൈലാഷ് മാനസരോവർ യാത്രക്കാരുൾപ്പെടെ നൂറുകണക്കിന് വിനോദസഞ്ചാരികളും പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരും വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. തകർന്ന പാലത്തിന് പകരം താൽക്കാലിക ബദൽ പാത നിർമ്മിച്ച് അടിയന്തരമായി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.