യുഎസ്–ഇറാൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഏകദേശം ആറുമാസം മുൻപ് ആരംഭിച്ച സൈനിക നീക്കങ്ങളിൽ നിന്ന് യുഎസിനെ പിൻവലിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീവ്രശ്രമം നടത്തുന്നതിനിടെ, അമേരിക്കയ്‌ക്കെതിരെ നേരിട്ടുള്ള ആക്രമണത്തിന് കോപ്പുകൂട്ടുകയാണ് ഇറാന്റെ ഭരണനേതൃത്വം. വെറും പ്രതിരോധത്തിൽ ഒതുങ്ങിനിൽക്കാതെ ശത്രുവിന്റെ മണ്ണിൽ കയറി ആഞ്ഞടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെഹ്‌റാൻ തങ്ങളുടെ യുദ്ധതന്ത്രങ്ങൾക്ക് രൂപം നൽകുന്നത്.
ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ കൂലാഗഡ് വാലി പാലം തകർന്നുവീണു
ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ കൂലാഗഡ് വാലി പാലം തകർന്നുവീണു. പാലത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചാണ് പാലം തകർന്നത്. ചൈന അതിർത്തിയോട് ചേർന്നുള്ള താഴ്‌വരകളിലേക്കുള്ള ഏക റോഡ് ബന്ധമാണ് ഇതോടെ വിച്ഛേദിക്കപ്പെട്ടത്. കൈലാഷ് മാനസരോവർ യാത്രക്കാരുൾപ്പെടെ നൂറുകണക്കിന് വിനോദസഞ്ചാരികളും പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരും വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. തകർന്ന പാലത്തിന് പകരം താൽക്കാലിക ബദൽ പാത നിർമ്മിച്ച് അടിയന്തരമായി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനഗാനം ആദ്യം ആലപിക്കാമെന്ന് നിലപാട് വ്യക്തമാക്കി കേന്ദ്രം
സംസ്ഥാനഗാനം ആദ്യം ആലപിക്കാമെന്ന് നിലപാട് വ്യക്തമാക്കി കേന്ദ്രം. മദ്രാസ് ഹൈക്കോടതിയിലാണ് നിലപാട് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവേചനാധികാരം എന്ന നിലപാട് അംഗീകരിച്ച് ഹൈക്കോടതി ഹർജി തീർപ്പാക്കി. ദേശീയ ഗാനവും ദേശീയ ഗീതവും ആലപിക്കേണ്ട വേദിയിൽ ആദ്യം വന്ദേമാതരം എന്ന് മാത്രമാണ് നിലപാട് എന്ന് കേന്ദ്രം അറിയിച്ചു. തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്ന സംസ്ഥാന സർക്കാർ ഉത്തരവും പരിഗണിച്ചതായി കോടതി വ്യക്തമാക്കി.
ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി കെ.എസ്.ആർ.ടി.സി
ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി കെ.എസ്.ആർ.ടി.സി . പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ആഗസ്റ്റ് 21 മുതൽ 25 വരെയും ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ മൂന്ന് വരെയും പ്രതീക്ഷിക്കുന്ന തിരക്കിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നത്. യാത്രക്കാർക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ്
ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ് . ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണിയിൽ ഫലപ്രദമായി ഇടപെടുന്നതിനുമായി സംസ്ഥാന സർക്കാർ 20 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമഗ്ര പച്ചക്കറി, പുഷ്പ ഉത്പാദന യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഓണത്തിനൊരുക്കാം, വിളവിന്റെ വിസ്മയം’ പച്ചക്കറി വിളവെടുപ്പ് സെക്രട്ടേറിയറ്റ് അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കൃഷിമന്ത്രി.
ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സമൂഹത്തിന്റെ ഐക്യവും മതേതരത്വവും നിലനിർത്താൻ ശക്തമായ നിലപാടെടുത്ത ആളാണ് ജി സുകുമാരൻ നായർ. വ്യക്തിപരമായ നേട്ടങ്ങൾക്കോ ലാഭത്തിനോ അദ്ദേഹം ഒരിക്കലും സ്ഥാനം ഉപയോഗിച്ചിട്ടില്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. സമുദായ താൽപര്യം മുൻനിർത്തി മാത്രമാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. സുകുമാരൻ നായരുടെ കാലത്ത് എൻഎസ്എസിന്റെ ആസ്തി വകകൾ പലമടങ്ങ് വർദ്ധിച്ചിട്ടുണ്ട്.
എന്‍.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി
എന്‍.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ സ്ഥാപനവൽക്കരിക്കണമെന്നും ചോദ്യപേപ്പർ ചോർച്ചയില്ലെന്ന് ഉറപ്പാക്കാൻ സംവിധാനങ്ങള്‍ ശക്താമക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. വിവിധ സാങ്കേതിക മാറ്റങ്ങൾ കൊണ്ടുവരണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ കുറ്റമറ്റതാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം നിൽകി. മൂന്ന് ആഴ്ചക്ക് ശേഷം കേസ് പരിഗണിക്കാനായി കോടതി മാറ്റി.
വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു
വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു. കാസർകോട് പള്ളത്തടുക്ക എ.യു.പി സ്കൂളിലെ അധ്യാപകൻ കെ ഗുരുപ്രസാദിന്റെ സസ്പെൻഷനാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സസ്പെൻഷൻ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുപ്രസാദ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാം ഉൾപ്പെട്ട ബെഞ്ചിന്‍റെ നടപടി.
ആറന്മുള തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി
ആറന്മുള തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. ദ്വാരം വീണതോടെ വെള്ളം കയറിയാണ് തോണി മുങ്ങിയത്. ദേവസ്വം ബോർഡിന്‍റെ പരിചരണം ഇല്ലായ്മയാണ് തിരുവോണത്തോണിയുടെ കേടുപാടിന് കാരണമെന്നാണ് ആക്ഷേപം. ആറന്മുള ക്ഷേത്രത്തിലെ ആചാരാനുഷ്ഠനങ്ങളിൽ പ്രാധാന്യമാണ് തിരുവോണത്തോണി. കാട്ടൂർ മനയിലെ കാരണവർ ആറന്മുള പാർത്ഥസാരഥിക്ക് തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായ് എത്തുന്ന വഞ്ചിയാണ് തിരുവോണത്തോണിയെന്ന പേരിൽ പ്രസിദ്ധമായത്. ദേവസ്വം ബോർഡിന്‍റെ അതീനതയിലാണ് തിരുവോണത്തോണി സംരക്ഷിക്കുന്നത്.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 19, ബുധന്‍
എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നടപ്പാക്കിയ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്കുകൂടി വ്യാപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്പെഷ്യല്‍ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സിഎംആര്‍എല്‍ എക്സാലോജിക് മാസപ്പടി കേസില്‍ വീണ വിജയനും ഭര്‍ത്താവും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചു കൂടുതല്‍ അന്വേഷണത്തിന് എന്‍ഫോഴ്സ്മെന്റ്. […]
