Posted inവിനോദം

ഈസ്റ്റ് കോസ്റ്റിന്റെ ‘ഓണം വൈബ് 2026’ എത്തി

ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഒരുക്കിയ പുതിയ ഓണപ്പാട്ടാണ് ‘ഓണം വൈബ് 2026’. മ്യൂസിക് വീഡിയോയുടെ ഗാനരചനയും സംവിധാനവും ഈസ്റ്റ് കോസ്റ്റ് വിജയന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഓണത്തിന്റെ ഗൃഹാതുരതയും ആഘോഷത്തിമിര്‍പ്പും സമന്വയിപ്പിച്ച് ജെന്‍ സി തലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ‘ഭീഷ്മരിലൂടെ’ മലയാളികള്‍ക്ക് സുപരിചിതയായ അമ്മേരയും നടന്‍ സന്തോഷ് കീഴാറ്റൂരും പ്രധാന വേഷങ്ങളിലെത്തുന്ന വീഡിയോയില്‍ പുതുതലമുറയ്ക്ക് അവസരങ്ങള്‍ നല്‍കുന്ന പതിവ് ഇത്തവണയും ഈസ്റ്റ് കോസ്റ്റ് വിജയന്‍ തുടരുകയാണ്. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ […]

Posted inവിനോദം

‘ജനനായകന്‍’ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്യുടെ സിനിമ കരിയറിലെ അവസാന ചിത്രമായ ‘ജനനായകന്റെ’ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘അടിയെ ഏന്‍ പൂന്തേനെ..’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. രവി ജിയും ഗാനം ആലപിച്ചിട്ടുണ്ട്. കാര്‍ത്തിക് നേതയുടേതാണ് വരികള്‍. നിലവില്‍ ജനനായകന്‍ ഒടിടിയില്‍ റിലീസിന് ഒരുങ്ങുകയാണ്. സീ 5 ലൂടെ ഓഗസ്റ്റ് 21 നാവും ചിത്രം എത്തുകയെന്ന് സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. പൂജ ഹെഗ്‌ഡെ, ബോബി […]

Posted inഓട്ടോമോട്ടീവ്

റേ ഇസഡ്ആര്‍ 125 മോഡലിന്റെ പുതിയ പതിപ്പുമായി യമഹ

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ, റേ ഇസഡ്ആര്‍ 125 മോഡലിന്റെ പുതുക്കിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. നിലവിലുള്ള സ്പോര്‍ട്ടി ഡിസൈനില്‍ തുടരുമ്പോഴും സ്‌കൂട്ടറിന് കൂടുതല്‍ ആകര്‍ഷണം ലഭിക്കുന്നതിനായി പുതിയ പെയിന്റ് ഫിനിഷുകളും അപ്ഡേറ്റ് ചെയ്ത ഗ്രാഫിക്സും ലഭിച്ചിട്ടുണ്ട്. സ്ട്രീറ്റ് റാലി വേരിയന്റില്‍ ഇപ്പോള്‍ ടിഎഫ്ടി ഡിസ്പ്ലേ സജ്ജീകരിച്ചിട്ടുണ്ട്. നാവിഗേഷന്‍ ഫംഗ്ഷണാലിറ്റി, സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി എന്നിവയോട്കൂടിയാണ് ടിഎഫ്ടി ഡിസ്പ്ലേ വരുന്നത്. എന്‍ഹാന്‍സ്ഡ് പവര്‍ അസിസ്റ്റ്, സൈലന്റ് സ്റ്റാര്‍ട്ട് സിസ്റ്റം, സ്റ്റോപ്പ് ആന്റ് സ്റ്റാര്‍ട്ട് സിസ്റ്റം എന്നിവയാണ് മറ്റു […]

Posted inപുസ്തകങ്ങൾ

പ്രണയധ്വനി

മനുഷ്യബന്ധങ്ങള്‍ക്ക് ഭൗതികശാസ്ത്രത്തിലെ ‘റെസൊണന്‍സ് (അനുരണനം), ‘റിലേറ്റീവ് മോഷന്‍’ (ആപേക്ഷിക ചലനം) എന്നിവയുമായി എന്ത് ബന്ധമാണുള്ളത്? കാറ്റിന്റെയും മഴയുടെയും താളങ്ങളില്‍ തുടങ്ങി, ബാലിസ്റ്റിക്സിലൂടെ സഞ്ചരിച്ച്, സ്ട്രക്ചറല്‍ എന്‍ജിനീയറിങ്ങില്‍ എത്തിനില്‍ക്കുന്ന ഒരു നോവല്‍. പ്രപഞ്ചത്തിന്റെ ഫ്രീക്വന്‍സികള്‍ മനുഷ്യരുടെ ഹൃദയമിടിപ്പുകളുമായി എങ്ങനെ സംവദിക്കുന്നുവെന്നും ലോകത്തിന്റെ രണ്ട് വിപരീത ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും ഒരേ ആവൃത്തിയില്‍ തുടിക്കുന്ന മനസ്സുകള്‍ എങ്ങനെ ഒന്നാകുമെന്നും എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ വളരെ ലളിതമായി വരച്ചുകാട്ടുന്നു. ‘പ്രണയധ്വനി’. ബിനില്‍ ചന്ദ്രന്‍. ഡിസി ബുക്‌സ്. വില 269 രൂപ.  

Posted inആരോഗ്യം

വെള്ളപ്പാണ്ടിന് വായിലൂടെ കഴിക്കാവുന്ന മരുന്നിന് അനുമതി

ചര്‍മത്തിന് സ്വാഭാവിക നിറം നല്‍കുന്ന മെലാനിന്‍ ഉല്‍പാദിപ്പിക്കുന്ന മെലാസൈറ്റ് കോശങ്ങളുടെ പ്രവര്‍ത്തനം തകരുകയോ അവ നശിക്കുകയോ ചെയ്യുമ്പോഴാണ് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ഉണ്ടാകുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട ഒരു സങ്കീര്‍ണ രോഗാവസ്ഥയാണിത്. ഇതൊരു പകര്‍ച്ചവ്യാധിയല്ല. രോഗം പൂര്‍ണമായി മാറ്റാന്‍ കഴിയുമോ, പാടുകള്‍ പഴയ നിറത്തിലേക്ക് തിരിച്ചുവരുമോ എന്നത് രോഗികളെ ഏറെ ആശങ്കപ്പെടുത്തുന്ന ചോദ്യമാണ്. അതിനിടെ വിറ്റിലിഗോ ചികിത്സയില്‍ പുത്തന്‍ പ്രതീക്ഷയാവുകയാണ് യുഎഇയുടെ നടപടി. ‘നോണ്‍-സെഗ്മെന്റല്‍ വിറ്റിലിഗോ’ ചികിത്സയ്ക്ക് ദിവസവും വായിലൂടെ കഴിക്കാവുന്ന RI-NVOQ (upadacitinib) എന്ന […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ 

      ബ്ലീച്ചിംഗ് പൗഡർ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യ മന്ത്രി കെ മുരളീധരന് കടുത്ത അതൃപ്തി. പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് അതൃപ്തി. മഴക്കാല ശുചീകരണത്തിന്റെ പേരിൽ ഉയർന്ന വിലയ്ക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ ആണ് അന്വേഷണം.   മുല്ലപെരിയാർ കേസില്‍ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ച് കേരളം. പ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാമിനെയാണ് കേരളം സ്പെഷ്യൽ കൗൺസിലായി നിയമിച്ചത്. കേരളവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും, വിവിധ ട്രിബ്യുണലുകളും പരിഗണിക്കുന്ന അന്തർ സംസ്ഥാന […]

Posted inലേറ്റസ്റ്റ്

ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ് ടി തട്ടിപ്പിൽ എസ് ഐ ടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ് ടി തട്ടിപ്പിൽ എസ് ഐ ടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും. ജി എസ് ടി ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നാണ് എസ് ഐ ടിയുടെ പ്രാഥമിക നിഗമനമെന്നാണ് വിവരം. സ്പോൺസർക്ക് സമൻസ് അയച്ചിട്ട് ഏഴു മാസത്തോളം ഒരു നടപടിയും എടുത്തില്ല. കോടികളുടെ നികുതി വെട്ടിപ്പിനെ ഗൗരവത്തോടെ കണ്ടില്ല. മൂന്നു ഉദ്യോഗസ്ഥരിൽ നിന്ന് അപ്പുറത്തേക്കും അന്വേഷണം പോകാൻ സാധ്യതയുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുല്ലപെരിയാർ കേസില്‍ പ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാമിനെ കേരളം സ്പെഷ്യൽ കൗൺസിലായി നിയമിച്ചു

മുല്ലപെരിയാർ കേസില്‍ പ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാമിനെ കേരളം സ്പെഷ്യൽ കൗൺസിലായി നിയമിച്ചു. കേരളവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും, വിവിധ ട്രിബ്യുണലുകളും പരിഗണിക്കുന്ന അന്തർ സംസ്ഥാന നദീജല തർക്ക കേസുകളിലും റോയ് എബ്രഹാം സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഹാജരാകും. സീനിയർ അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പം റോയ് എബ്രഹാം ഹാജരാകുമെന്നാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ മറ്റ് അസ്വാഭാവികതകൾ ഇല്ലെന്ന്  പൊലീസ്

അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ മറ്റ് അസ്വാഭാവികതകൾ ഇല്ലെന്ന്  പൊലീസ്. ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടി താഴെനിന്ന് റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടെന്നാണ് ലോക്കോ പൈലറ്റിന്റെ മൊഴി. കുട്ടി കയറുന്നത് കണ്ട് ട്രെയിനിന്റെ വേഗത കുറയ്ക്കാൻ ലോക്കോ പൈലറ്റ് ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ സംശയിക്കത്തക്കതായ മറ്റ് സാഹചര്യങ്ങൾ നിലവിലില്ലെന്ന നിഗമനത്തിലാണ് അമ്പലപ്പുഴ പൊലീസ്. കുട്ടി റെയിൽവേ ട്രാക്കിലേക്ക് കയറിയതിൽ നാട്ടുകാർ അസ്വാഭാവികത സംശയിച്ചിരുന്നു. എന്നാൽ ലോക്കോ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി ബന്ധപ്പെട്ട സിഎംആർ‌എൽ എക്സാലോജിക് മാസപ്പടി കേസില്‍ നേരത്തെ നടന്ന റെയ്ഡിലും നിയമ വിരുദ്ധമായി ഒന്നും കിട്ടിയില്ലെന്ന് മുഹമ്മദ് റിയാസ്

പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി ബന്ധപ്പെട്ട സിഎംആർ‌എൽ എക്സാലോജിക് മാസപ്പടി കേസില്‍ നേരത്തെ നടന്ന റെയ്ഡിലും നിയമ വിരുദ്ധമായി ഒന്നും കിട്ടിയില്ലെന്ന് മുഹമ്മദ് റിയാസ്. അതിന് ശേഷം വീണ ലെയ്ക്കർ എന്ന സ്ഥാപനം തുടങ്ങി എന്ന് പറഞ്ഞ് വീണ്ടും വാർത്തകൾ വന്നെന്നും വീണ സ്വതന്ത്ര്യമായ വ്യക്തിയാണ്, അവർക്ക് നിയമപരമായി ബിസിനസ് നടത്താനുള്ള അവകാശമുണ്ട്. തന്‍റെ കോളേജ് സുഹൃത്തുക്കളുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തി. മാന്യമായി ബിസിനസ് ചെയ്യുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി പുകമറ […]