Posted inപുസ്തകങ്ങൾ

പ്രണയധ്വനി

മനുഷ്യബന്ധങ്ങള്‍ക്ക് ഭൗതികശാസ്ത്രത്തിലെ ‘റെസൊണന്‍സ് (അനുരണനം), ‘റിലേറ്റീവ് മോഷന്‍’ (ആപേക്ഷിക ചലനം) എന്നിവയുമായി എന്ത് ബന്ധമാണുള്ളത്? കാറ്റിന്റെയും മഴയുടെയും താളങ്ങളില്‍ തുടങ്ങി, ബാലിസ്റ്റിക്സിലൂടെ സഞ്ചരിച്ച്, സ്ട്രക്ചറല്‍ എന്‍ജിനീയറിങ്ങില്‍ എത്തിനില്‍ക്കുന്ന ഒരു നോവല്‍. പ്രപഞ്ചത്തിന്റെ ഫ്രീക്വന്‍സികള്‍ മനുഷ്യരുടെ ഹൃദയമിടിപ്പുകളുമായി എങ്ങനെ സംവദിക്കുന്നുവെന്നും ലോകത്തിന്റെ രണ്ട് വിപരീത ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും ഒരേ ആവൃത്തിയില്‍ തുടിക്കുന്ന മനസ്സുകള്‍ എങ്ങനെ ഒന്നാകുമെന്നും എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ വളരെ ലളിതമായി വരച്ചുകാട്ടുന്നു. ‘പ്രണയധ്വനി’. ബിനില്‍ ചന്ദ്രന്‍. ഡിസി ബുക്‌സ്. വില 269 രൂപ.  

Posted inആരോഗ്യം

വെള്ളപ്പാണ്ടിന് വായിലൂടെ കഴിക്കാവുന്ന മരുന്നിന് അനുമതി

ചര്‍മത്തിന് സ്വാഭാവിക നിറം നല്‍കുന്ന മെലാനിന്‍ ഉല്‍പാദിപ്പിക്കുന്ന മെലാസൈറ്റ് കോശങ്ങളുടെ പ്രവര്‍ത്തനം തകരുകയോ അവ നശിക്കുകയോ ചെയ്യുമ്പോഴാണ് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ഉണ്ടാകുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട ഒരു സങ്കീര്‍ണ രോഗാവസ്ഥയാണിത്. ഇതൊരു പകര്‍ച്ചവ്യാധിയല്ല. രോഗം പൂര്‍ണമായി മാറ്റാന്‍ കഴിയുമോ, പാടുകള്‍ പഴയ നിറത്തിലേക്ക് തിരിച്ചുവരുമോ എന്നത് രോഗികളെ ഏറെ ആശങ്കപ്പെടുത്തുന്ന ചോദ്യമാണ്. അതിനിടെ വിറ്റിലിഗോ ചികിത്സയില്‍ പുത്തന്‍ പ്രതീക്ഷയാവുകയാണ് യുഎഇയുടെ നടപടി. ‘നോണ്‍-സെഗ്മെന്റല്‍ വിറ്റിലിഗോ’ ചികിത്സയ്ക്ക് ദിവസവും വായിലൂടെ കഴിക്കാവുന്ന RI-NVOQ (upadacitinib) എന്ന […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ 

      ബ്ലീച്ചിംഗ് പൗഡർ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യ മന്ത്രി കെ മുരളീധരന് കടുത്ത അതൃപ്തി. പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് അതൃപ്തി. മഴക്കാല ശുചീകരണത്തിന്റെ പേരിൽ ഉയർന്ന വിലയ്ക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ ആണ് അന്വേഷണം.   മുല്ലപെരിയാർ കേസില്‍ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ച് കേരളം. പ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാമിനെയാണ് കേരളം സ്പെഷ്യൽ കൗൺസിലായി നിയമിച്ചത്. കേരളവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും, വിവിധ ട്രിബ്യുണലുകളും പരിഗണിക്കുന്ന അന്തർ സംസ്ഥാന […]

Posted inലേറ്റസ്റ്റ്

ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ് ടി തട്ടിപ്പിൽ എസ് ഐ ടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ് ടി തട്ടിപ്പിൽ എസ് ഐ ടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും. ജി എസ് ടി ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നാണ് എസ് ഐ ടിയുടെ പ്രാഥമിക നിഗമനമെന്നാണ് വിവരം. സ്പോൺസർക്ക് സമൻസ് അയച്ചിട്ട് ഏഴു മാസത്തോളം ഒരു നടപടിയും എടുത്തില്ല. കോടികളുടെ നികുതി വെട്ടിപ്പിനെ ഗൗരവത്തോടെ കണ്ടില്ല. മൂന്നു ഉദ്യോഗസ്ഥരിൽ നിന്ന് അപ്പുറത്തേക്കും അന്വേഷണം പോകാൻ സാധ്യതയുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുല്ലപെരിയാർ കേസില്‍ പ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാമിനെ കേരളം സ്പെഷ്യൽ കൗൺസിലായി നിയമിച്ചു

മുല്ലപെരിയാർ കേസില്‍ പ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാമിനെ കേരളം സ്പെഷ്യൽ കൗൺസിലായി നിയമിച്ചു. കേരളവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും, വിവിധ ട്രിബ്യുണലുകളും പരിഗണിക്കുന്ന അന്തർ സംസ്ഥാന നദീജല തർക്ക കേസുകളിലും റോയ് എബ്രഹാം സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഹാജരാകും. സീനിയർ അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പം റോയ് എബ്രഹാം ഹാജരാകുമെന്നാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ മറ്റ് അസ്വാഭാവികതകൾ ഇല്ലെന്ന്  പൊലീസ്

അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ മറ്റ് അസ്വാഭാവികതകൾ ഇല്ലെന്ന്  പൊലീസ്. ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടി താഴെനിന്ന് റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടെന്നാണ് ലോക്കോ പൈലറ്റിന്റെ മൊഴി. കുട്ടി കയറുന്നത് കണ്ട് ട്രെയിനിന്റെ വേഗത കുറയ്ക്കാൻ ലോക്കോ പൈലറ്റ് ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ സംശയിക്കത്തക്കതായ മറ്റ് സാഹചര്യങ്ങൾ നിലവിലില്ലെന്ന നിഗമനത്തിലാണ് അമ്പലപ്പുഴ പൊലീസ്. കുട്ടി റെയിൽവേ ട്രാക്കിലേക്ക് കയറിയതിൽ നാട്ടുകാർ അസ്വാഭാവികത സംശയിച്ചിരുന്നു. എന്നാൽ ലോക്കോ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി ബന്ധപ്പെട്ട സിഎംആർ‌എൽ എക്സാലോജിക് മാസപ്പടി കേസില്‍ നേരത്തെ നടന്ന റെയ്ഡിലും നിയമ വിരുദ്ധമായി ഒന്നും കിട്ടിയില്ലെന്ന് മുഹമ്മദ് റിയാസ്

പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി ബന്ധപ്പെട്ട സിഎംആർ‌എൽ എക്സാലോജിക് മാസപ്പടി കേസില്‍ നേരത്തെ നടന്ന റെയ്ഡിലും നിയമ വിരുദ്ധമായി ഒന്നും കിട്ടിയില്ലെന്ന് മുഹമ്മദ് റിയാസ്. അതിന് ശേഷം വീണ ലെയ്ക്കർ എന്ന സ്ഥാപനം തുടങ്ങി എന്ന് പറഞ്ഞ് വീണ്ടും വാർത്തകൾ വന്നെന്നും വീണ സ്വതന്ത്ര്യമായ വ്യക്തിയാണ്, അവർക്ക് നിയമപരമായി ബിസിനസ് നടത്താനുള്ള അവകാശമുണ്ട്. തന്‍റെ കോളേജ് സുഹൃത്തുക്കളുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തി. മാന്യമായി ബിസിനസ് ചെയ്യുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി പുകമറ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 19, ബുധന്‍

കേരളത്തെ തുറമുഖ നഗരമാക്കുന്ന ‘മിഷന്‍ സമുദ്രയ്ക്ക് തുടക്കമായെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കേരളത്തിലെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്നര്‍ സ്റ്റേഷനും 18 മിനി തുറമുഖങ്ങളും സംയോജിപ്പിച്ച് സംസ്ഥാനത്തെ തുറമുഖ നഗരമാക്കുന്ന പദ്ധതിയാണ് ‘മിഷന്‍ സമുദ്ര’. സംസ്ഥാനത്തെ ചരക്കുനീക്കത്തിന്റെ 50 മുതല്‍ 60 ശതമാനം വരെ കടല്‍മാര്‍ഗമാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ  റോഡുകളിലെ ഗതാഗതത്തിരക്ക് കുറയ്ക്കാനാകും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിലേക്കുള്ള കേരളത്തിന്റെ വികസന കവാടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി ഷിപ്പ്യാര്‍ഡിന് ഷിപ്പ് ബ്ലോക്ക് നിര്‍മ്മാണത്തിനായി 18.16 ഏക്കര്‍ ഭൂമി […]

Posted inബിസിനസ്സ്

12 വര്‍ഷത്തെ താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി നൈക്കി

ആഗോള സ്പോര്‍ട്സ്വെയര്‍ ഭീമനായ നൈക്കിയുടെ ഓഹരി വില 12 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. ട്രേഡിംഗിനിടെ ഓഹരി വില 4.1 ശതമാനം ഇടിഞ്ഞ് 39.06 ഡോളറിലെത്തി. ഒരുവേള ഓഹരി വില 38.86 ഡോളര്‍ വരെ താഴേക്ക് പോയിരുന്നു. 2021-ലെ റെക്കോഡ് ഉയര്‍ച്ചയില്‍ നിന്ന് ഏകദേശം 78 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഓഹരി വില, 2014 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. കമ്പനിയുടെ വിപണി മൂല്യത്തില്‍ നിന്ന് ഒലിച്ചുപോയതാകട്ടെ 200 ബില്യണ്‍ ഡോളറിലധികവും (ഏകദേശം […]

Posted inടെക്നോളജി

നിയമം ലംഘിച്ചാല്‍ പരിരക്ഷയില്ലെന്ന് മെറ്റയോട് കേന്ദ്രം

രാജ്യത്തെ നിയമം ലംഘിച്ചാല്‍ പരിരക്ഷ ലഭിക്കില്ലെന്ന് ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയവയുടെ ഉടമകളായ മെറ്റയോട് കേന്ദ്ര സര്‍ക്കാര്‍. കണ്ടന്റ് മോഡറേഷന്‍, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെട്ട ഉള്ളടക്കം എന്നിവ സംബന്ധിച്ച് മെറ്റയുടെ ആഗോള ടീമുമായ തുടരുന്ന ചര്‍ച്ചയ്ക്കിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിയമം ലംഘിച്ചാല്‍ സേഫ്-ഹാര്‍ബര്‍ പരിരക്ഷ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളെ സെന്‍സര്‍ ചെയ്യുകയോ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുകയോ അല്ല ലക്ഷ്യം. ഇന്ത്യയുടെ ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളോട് കൂടുതല്‍ സംവേദനക്ഷമത പുലര്‍ത്തണം. ആഗോള […]