Posted inഓട്ടോമോട്ടീവ്

വീണ്ടും വില വര്‍ധിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായ്

ഹ്യുണ്ടായ് കാറുകള്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് തിരിച്ചടി. 2026 സെപ്റ്റംബര്‍ മുതല്‍ ഇന്ത്യയിലെ മുഴുവന്‍ മോഡല്‍ നിരയുടെയും വില ഒരുശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അറിയിച്ചു. അസംസ്‌കൃത വസ്തുക്കളുടെയും ചരക്ക് ചെലവുകളുടെയും വര്‍ധനയാണ് വില കൂട്ടാനുള്ള പ്രധാന കാരണമെന്ന് കമ്പനി വ്യക്തമാക്കി. ഹ്യുണ്ടായിയുടെ എന്‍ട്രി ലെവല്‍ മോഡലായ ഗ്രാന്‍ഡ് ഐ10 നിയോസ് മുതല്‍ പ്രീമിയം ഇലക്ട്രിക് എസ്യുവിയായ അയോണിക് 5 വരെയുള്ള മോഡലുകള്‍ക്ക് പുതിയ വില വര്‍ധന ബാധകമാകും. നിലവില്‍ ഹ്യുണ്ടായ് കാറുകളുടെ വില ഏകദേശം […]

Posted inപുസ്തകങ്ങൾ

അപസര്‍പ്പകം

തികച്ചും യാദൃച്ഛികം. അങ്ങനെയാണ് അപസര്‍പ്പകം കയ്യില്‍ തടഞ്ഞത്. ഒരു മുന്‍പരിചയവുമില്ലാത്ത എഴുത്തുകാരനെ അങ്ങോട്ടു തേടിച്ചെന്ന് സൗഹൃദം സ്ഥാപിക്കാന്‍ എന്നെ നിര്‍ബ്ബന്ധിതനാക്കി അപസര്‍പ്പകം എന്ന നോവല്‍. അത്രയേറെയുണ്ട് അപസര്‍പ്പകത്തിന്റെ വശ്യത. ആഭിചാരം പോലെ വായനക്കാരനില്‍ കുരുക്കു കൊളുത്തിപ്പിടിക്കുന്ന രചനാജാലം. മണ്‍മറഞ്ഞുപോയ ചില നല്ല സാഹിത്യകാലങ്ങളെ ഓര്‍മ്മിപ്പിക്കുംവിധം പൊട്ടിത്തെറിക്കുന്ന നര്‍മ്മം. നിഗൂഢമായ ഒരു വായനാ മൂര്‍ച്ഛയുടെ സ്ഥലജലഭ്രമങ്ങളിലേക്ക് വലിച്ചു താഴ്ത്തിക്കൊണ്ടുപോയി ശ്വാസംമുട്ടിക്കുന്ന രസച്ചരട്. അപസര്‍പ്പകം എനിക്ക് എക്കാലവും പ്രിയപ്പെട്ട രചന എന്ന് അസൂയയോടെ കുറിച്ചു വെയ്ക്കട്ടെ- രഞ്ജി പണിക്കര്‍. ‘അപസര്‍പ്പകം’. […]

Posted inആരോഗ്യം

20 ഓറഞ്ചിന് തുല്യമായ വിറ്റാമിന്‍ സി ഒരു നെല്ലിക്കയില്‍!

ഒരു നെല്ലിക്കയില്‍ അടങ്ങിയ വിറ്റാമിന്‍ സിയുടെ അളവു 20 ഓറഞ്ചിന് തുല്യമാണെന്നാണ് ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ആയ ഡോ. മാധവ് വാധവന്‍ പറയുന്നത്. നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷ്യനാരുകള്‍ നെല്ലിക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കുന്നു. കൂടാതെ ഗാലിക് ആസിഡ്, എല്ലാജിക് ആസിഡ്, ഫ്‌ലേവനോയ്ഡുകള്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ഇതിലടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഓക്‌സിഡേറ്റീവ് നാശത്തില്‍ നിന്ന് നിങ്ങളുടെ കരളിനെ സംരക്ഷിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ കുടലിലെ നല്ല ബാക്ടീരിയകള്‍ക്കുള്ള ഭക്ഷണമാണ്. ഇത് മലബന്ധം അകറ്റാനും സഹായിക്കുന്നു. ഡയറ്റില്‍ ദിവസവും […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 20, വ്യാഴം

വീണ വിജയന്‍ ഇന്റര്‍നെറ്റ് കോളുകള്‍ വിളിച്ച് അനധികൃത പണമിടപാടുകള്‍ നടത്തിയത് കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷന്‍ മാനേജര്‍ നന്ദുലാലിന്റെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചാണെന്ന് എന്‍ഫോഴ്സ്മെന്റ്. 20 കോടി രൂപയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്നാണ് നന്ദുലാലിന്റെ മൊഴി. വീണയെ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യും. രാഹുല്‍ ഗാന്ധി നടത്തുന്ന ഛാത്രോം കി ഗൂഞ്ച് വിദ്യാര്‍ഥി സമ്മേളനം 800 നഗരങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍, അയോധ്യ ക്ഷേത്രക്കൊള്ള, തൊഴിലില്ലായ്മ […]

Posted inബിസിനസ്സ്

എച്ച്.ഡി.എഫ്.സിയില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ എല്‍ഐസി

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കില്‍ ഓഹരി പങ്കാളിത്തം 9.99 ശതമാനം വരെയായി ഉയര്‍ത്താന്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. നിലവില്‍ 4.11 ശതമാനം ഓഹരി പങ്കാളിത്തമാണ് എല്‍.ഐ.സിക്കുള്ളത്. 2026-ല്‍ ഇതുവരെയുള്ള കാലയളവില്‍ 27 ശതമാനം തിരിച്ചടി നേരിട്ട് സമീപ കാലത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നതിനിടെയാണ് എല്‍.ഐ.സിയുടെ ഈ നീക്കമെന്നതും ശ്രദ്ധേയം. കഴിഞ്ഞ ദിവസം എച്ച്.ഡി.എഫ്.സി ബാങ്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് […]

Posted inടെക്നോളജി

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

ഇന്ത്യയിലെ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങളും ഡിവൈസുകളെ തകരാറിലാക്കുന്നതുമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു. ഡെസ്‌ക്ടോപ്പ് സിസ്റ്റങ്ങളിലെ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്കാണ് മുന്നറിയിപ്പ്. വിന്‍ഡോസ്, മാക് ഒഎസ്, ലിനക്സ് എന്നിവ ഉപേയാഗിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്. ഹാക്കര്‍മാരില്‍ നിന്ന് രക്ഷനേടാന്‍ ഉപയോക്താക്കള്‍ ബ്രൗസറുകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. പ്രത്യേക ലിങ്കുകള്‍ അയച്ചാണ് ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തുന്നത്. ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ ഒരു പ്രത്യേക വെബ് പേജ് […]

Posted inവിനോദം

‘നെയില്‍ കട്ടര്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കുന്നില്‍ വിജയന്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ‘നെയില്‍ കട്ടര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സിനി ഷൈന്‍ മൂവിസിന്റെ ബാനറില്‍ സിനി വിജയന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. സാജിത്ത് റഹ്മാന്‍, എം കെ ഷെജിന്‍, ഞക്കാട് രാജ , മുരളി മങ്കര, സുധിഷ് നല്ലേപ്പിള്ളി, സത്യന്‍ വല്ലപ്പുഴ, ശശികുമാര്‍ ചിറ്റഴി, നഞ്ജിയമ്മ, കുടശ്ശനാട് കനകം, ജീജ സുരേന്ദ്രന്‍, ശൈലജ, യമുന ശങ്കര്‍, നിതാ രാധ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പില്‍ […]

Posted inവിനോദം

ആറ് മില്യണിലധികം കാഴ്ചക്കാരുമായി ‘മണ്ടാടി’യിലെ ഗാനം

ആറ് മില്യണിലധികം കാഴ്ചക്കാരുമായി തമിഴ് നടന്‍ സൂരി നായകനായി എത്തുന്ന ‘മണ്ടാടി’ എന്ന ചിത്രത്തിലെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ഗാനം ‘ഉസുരെ നീതാന്‍ പുള്ള’. ഈ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജയശ്രീ മതിമാരനാണ്. സംഗീതം ജി വി പ്രകാശ് കുമാര്‍, ആലപിച്ചിരിക്കുന്നത് കപില്‍ കപിലനും സഞ്ജന കല്‍മഞ്‌ജെയും. ചിത്രം സെപ്റ്റംബര്‍ 4ന് തിയറ്ററുകളില്‍ എത്തും. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാര്‍. കടലോര […]

Posted inഓട്ടോമോട്ടീവ്

എക്സ്ഇവി 9എസിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ച് മഹീന്ദ്ര

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര അവരുടെ എക്സ്ഇവി 9എസിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു. ആറ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനോട് കൂടിയ മോഡലാണ് അവതരിപ്പിച്ചത്. പായ്ക്ക് ടു എബോ, പായ്ക്ക് ത്രീ, പായ്ക്ക് ത്രീ എബോ വേരിയന്റുകളിലാണ് ഇത് ലഭ്യമാകുക. 25.25 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുക. പുതിയ മോഡലില്‍ മൂന്നാം നിരയില്‍ രണ്ടു സീറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം നിരയില്‍ പ്രത്യേക ക്യാപ്റ്റന്‍ സീറ്റുകളാണ് മറ്റൊരു പ്രത്യേകത. ട്രിപ്പിള്‍ സ്‌ക്രീന്‍ സെറ്റപ്പ് ആണ് മോഡലിന്റെ ഏറ്റവും വലിയ ആകര്‍ഷണം. […]

Posted inപുസ്തകങ്ങൾ

ഉള്ളം തൊട്ട ഉറവ

കണ്ണില്‍ ഒളിപ്പിച്ച ചിരിയും അഗാധമായ ആന്തരികജീവിതവുമുള്ള ഒരാള്‍ ഇവിടെ ഉണ്ടായിരുന്നു. ഒരു ദിവസം അയാള്‍ തന്റെ നാമം ഉരിഞ്ഞുകളയുകയാണ്. എന്നിട്ട് കടലിന്റേത് എന്നര്‍ത്ഥംവരുന്ന ഓഷോ എന്ന പേരു സ്വീകരിച്ചു. ലാല്‍ എന്ന വിസ്മയത്തെ, അദ്ഭുതപ്പെടുത്തിയ ഒരാള്‍ എന്ന നിലയിലും ഓഷോ ഇവിടെ ഓര്‍മ്മിക്കപ്പെടും. മലയാളിയുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍, പ്രിയപ്പെട്ടവനെക്കുറിച്ചെഴുതിയ ഉള്ളം തൊടുന്ന കുറിപ്പുകളുടെ സമാഹാരം. ‘ഉള്ളം തൊട്ട ഉറവ’. മോഹന്‍ലാല്‍. മാതൃഭൂമി. വില 249 രൂപ.