ഗ്യാലനേജ് ഫീസ് കുത്തനെ കൂട്ടിയതോടെ ബെവ്കോ സർക്കാരിലേക്ക് അടച്ചത് 406 കോടി രൂപ. ഇത്രയും തുക അടക്കേണ്ടി വന്നതോടെ ബെവ്കോയ്ക്ക് ഈ വർഷം 180 കോടി രൂപ നഷ്‌ടമായി. 9 ലിറ്റർ മദ്യം വിൽക്കുമ്പോൾ 10 പൈസയായിരുന്നു നേരത്തെ ഗ്യാലനേജ് ഫീസ് അടക്കേണ്ടിയിരുന്നത്. എന്നാൽ, ഫീസ് 10 രൂപയാക്കി ഉയർത്തിയിരുന്നു. ഇതോടെ, 10 കോടി നികുതി അടച്ചിരുന്നത് 200 കോടിയായി ഉയർന്നു.
ഇറാനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണി ചൈന തള്ളി
ഇറാനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന ഡോണൾഡ് ട്രംപിന്റെ ഭീഷണി ചൈന തള്ളി. ഉപരോധവും സമ്മർദതന്ത്രവും അല്ല പരിഹാരം എന്നാണ് ചൈനയുടെ നിലപാടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി. സാമ്പത്തിക യുദ്ധത്തിൽ ഒപ്പം നിൽക്കണമെന്ന് ചൈനയോട് അമേരിക്ക ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്.
വീണയ്ക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനെതിരെ മുഖപ്രസംഗവുമായി ദേശാഭിമാനി
മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണയ്ക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനെതിരെ മുഖപ്രസംഗവുമായി ദേശാഭിമാനി ദിനപത്രം. ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്നും, അപസർപക കഥകൾ മെനയുകയാണ്, കേസ് വലിച്ചു നീട്ടുന്നത് ദുരൂഹമാണെന്നും വ്യക്തികൾക്കെതിരെ ഉയർന്ന ആരോപണത്തിൽ നേതാക്കളെ ലക്ഷ്യമിടുന്നത് പകപ്പോകൽ ആണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം
മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കി സർക്കാർ. തീരദേശ മേഖലയിലെ കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായുള്ള സമ്പാദ്യ സമാശ്വാസ പദ്ധതി യുടെ രണ്ടാം ഗഡുവായ 20 കോടി രൂപ അനുവദിച്ചു സർക്കാർ ഉത്തരവിറങ്ങി. സജീവ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുള്ള ഉപജീവനമാർഗത്തിനുള്ള പദ്ധതിക്കായി നടപ്പ് വർഷം 62.463 കോടി രൂപയുടെ ഭരണാനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്.
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 21, വെള്ളി
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി. നിലവിലുള്ള ഡാമിലെ ജലസംഭരണ നിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്ന് തമിഴ്നാട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ചെന്നൈയില്‍ ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തര്‍ക്കമുണ്ടായത്. നിലവിലുള്ള ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനു സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധ സമിതിയും കോടതിയും വ്യക്തമാക്കിയിട്ടുണ്ടെന്ന് തമിഴ്നാട്ടിലെ ഊര്‍ജമന്ത്രി സി.ടി.ആര്‍. നിര്‍മല്‍കുമാര്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ പുതുതായി നിര്‍മിക്കുന്ന അണക്കെട്ടില്‍ നിന്നുള്ള മുഴുവന്‍ വെള്ളവും തമിഴ്‌നാടിന് നല്‍കാമെന്നും അണക്കെട്ടിന്റെ നിര്‍മാണച്ചെലവ് കേരളം വഹിക്കാമെന്നും അണക്കെട്ടിന്റെ മാതൃക, നിര്‍മാണം, […]
രാത്രി വാർത്തകൾ
ഓണാഘോഷങ്ങളുടെ തിരക്കിൽ പകർച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ലോക കൊതുകു ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂർക്കാവ് എസ്.എഫ്.എസ് പാരിഷ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുലിക്കളി വിമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍. തൃശൂരിലേത് സിങ്കിള്‍ തീം കാര്‍ണിവല്‍ ആണെന്ന് മനസ്സിലാക്കാതെയുള്ള അഭിപ്രായ പ്രകടനം പക്വതയുള്ളതായിരുന്നില്ലെന്നാണ് ഖേദക്കുറിപ്പ്. വൈകൃതം കലയ്ക്കുവേണ്ടി ഉപയോഗിക്കുന്നത് ആഭാസമെന്നായിരുന്നു ശ്രീരാമന്‍ നേരത്തെ വിമര്‍ശിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ […]
മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡിന് മികച്ച വളര്‍ച്ച
രാജ്യത്തെ പ്രമുഖ സ്വര്‍ണപ്പണയ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് (മുമ്പ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ്) 2026 ജൂണ്‍ 30-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. കമ്പനിയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 232.73 ശതമാനം വര്‍ധിച്ച് ആദ്യപാദത്തില്‍തന്നെ 100.29 കോടി രൂപയായി ഉയര്‍ന്നു. ആകെ കൈകാര്യം ചെയ്യുന്ന ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 58.53 ശതമാനം വളര്‍ച്ചയോടെ 7,098.38 കോടി രൂപയിലെത്തി. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ കമ്പനിയുടെ ആകെ […]
ഫോട്ടോ എക്സ്പാന്‍ഷന്‍ ഫീച്ചറുമായി വാട്സ്ആപ്പ്
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി എഐയില്‍ പ്രവര്‍ത്തിക്കുന്ന 9:16 ഫോര്‍മാറ്റില്‍ ഇമേജുകള്‍ തയാറാക്കാന്‍ സാധിക്കുന്ന ഫീച്ചറുമായി വാട്സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് ഡ്രോയിങ് എഡിറ്റര്‍ തുറന്ന് ഫില്‍ട്ടര്‍ സെക്ഷനിലോ, ചാറ്റുകളിലും സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലും ഫീച്ചര്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട്. ഫോട്ടോ എക്സ്പാന്‍ഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഫീച്ചര്‍ ഉടന്‍ എത്തിയേക്കും. ആനിമേറ്റ്, പശ്ചാത്തല ഓപ്ഷനുകള്‍ക്കൊപ്പം എക്സ്പാന്‍ഷന്‍ ടൂള്‍ ഡ്രോയിങ് എഡിറ്ററില്‍ ലഭ്യമായേക്കാം. ടൂള്‍ തെരഞ്ഞെടുത്ത ശേഷം, മെറ്റാ എഐക്ക് ചിത്രം വിശകലനം ചെയ്യാനും 9:16 ഫോര്‍മാറ്റിന് അനുയോജ്യമായ രീതിയില്‍ ഉള്ളടക്കം സൃഷ്ടിക്കാനും കഴിയും. ഇനി ഇഷ്ടമായില്ലെങ്കില്‍ […]
‘പാതിരാക്കുറുക്കന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
കോമഡി ഫാമിലി എന്റര്‍ടെയ്നറുമായി പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം എവെര്‍ഗ്രീന്‍ ഗ്യാങ്‌ന്റെ ‘പാതിരാക്കുറുക്കന്‍’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജയേഷ് വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തും. തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നും വരുന്ന നാലുപേര്‍ അപ്രതീക്ഷിതമായി ഒരു വലിയ പ്രതിസന്ധിയില്‍ ചെന്നുപെടുന്നതും, തുടര്‍ന്നുള്ള അവരുടെ അതിജീവനവും നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് പാതിരാകുറുക്കന്‍. ഇവരെക്കൂടാതെ ഇന്ദ്രന്‍സ്, നിര്‍മല്‍ പാലാഴി, വിനീത് […]
‘ക്യാപ്റ്റന്‍ ഇന്ത്യ’യില്‍ പാര്‍വതി തിരുവോത്ത്
കാര്‍ത്തിക് ആര്യന്‍ നായകനായ ബോളിവുഡ് ചിത്രം ‘ക്യാപ്റ്റന്‍ ഇന്ത്യ’യില്‍ പാര്‍വതി തിരുവോത്ത് പ്രധാന വേഷത്തിലെത്തുന്നു. ഇന്ത്യയുടെ സുപ്രധാനമായൊരു രക്ഷാദൗത്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രമൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ പൈലറ്റിന്റെ വേഷത്തിലാണ് കാര്‍ത്തിക് ആര്യനെത്തുന്നത്. ബോളിവുഡില്‍ സജീവമാവുകയാണ് പാര്‍വതി. ചിത്രത്തില്‍ പാര്‍വതിയുടേത് വളരെ പ്രാധാന്യമുള്ള വേഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ മുന്‍നിര നടിയായ പാര്‍വതി ഇര്‍ഫാന്‍ ഖാനൊപ്പം അഭിനയിച്ച ഖരീബ് ഖരീബ് സിംഗിളിലൂടെയാണ് ബോളിവുഡിലെത്തുന്നത്. പിന്നീട് കഡക് സിങ്, യു യാ മേം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഹൃത്വിക് റോഷന്‍ […]
