സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം തുടരുന്നു. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 110 രൂപ കൂടി 14,710 രൂപയിലും ഒരു പവന് 880 രൂപ കൂടി 1,17,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മേയ് 14-നു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,05,600 – 1,05,760 രൂപ നിലവാരത്തിലായിരുന്നു പവന്റെ വിലയുണ്ടായിരുന്നത്. 12,080 രൂപയുടെ വര്‍ധനയാണ് പവനില്‍ ഇതിനകം രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു […]
സിം കാര്‍ഡുകളുടെ എണ്ണത്തില്‍ നിയന്ത്രണം ശക്തമാക്കി
രാജ്യത്ത് ഒരാള്‍ക്ക് കൈവശം വെക്കാവുന്ന സിം കാര്‍ഡുകളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള നിയമമനുസരിച്ച്, ഒരാള്‍ക്ക് പരമാവധി 9 സിം കാര്‍ഡുകള്‍ വരെയാണ് ഉപയോഗിക്കാന്‍ അനുവാദമുള്ളത്. ജമ്മു കശ്മീര്‍, അസം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് 6 സിം കാര്‍ഡുകള്‍ മാത്രമാണ്. സിം പരിധി സംബന്ധിച്ച നിയമം പുതിയതല്ലെങ്കിലും, അത് കര്‍ശനമായി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപടി സ്വീകരിക്കുന്നത്. ഇനി മുതല്‍ […]
‘ഹൈവാന്‍’ എന്ന സിനിമയിലെ ആദ്യ ഗാനമെത്തി
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ഹൈവാന്‍’ എന്ന സിനിമയിലെ ആദ്യ ഗാനമായ ‘മേരെ ഹീറോ ഹേ വോ’ പുറത്തിറങ്ങി. കാഴ്ചപരിമിതിയുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന സെയ്ഫ് അലി ഖാനും ബാലതാരമായ പഹാല്‍ ചൗധരിയും ചേര്‍ന്നുള്ള ഹൃദ്യമായ രംഗങ്ങളാണ് ഗാനരംഗത്തിലുള്ളത്. പ്രീതം സംഗീതം നല്‍കിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ജാവേദ് അക്തറാണ്. ഷാനും വാനിക നായകും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രിയദര്‍ശന്റെ തന്നെ മലയാള ചിത്രം ‘ഒപ്പ’ത്തിന്റെ റീമേക്കാണ് ‘ഹൈവാന്‍’. ചിത്രത്തില്‍ മോഹന്‍ലാലും അതിഥിവേഷത്തിലുണ്ടെന്നാണ് വിവരം. സെയ്ഫ് അലി ഖാനും അക്ഷയ് കുമാറുമാണ് […]
ജേസണ്‍ സ്റ്റാതം ചിത്രം ‘മ്യൂട്ടിനി’ റിലീസിന് മുന്നേ ആമസോണില്‍
പുറത്തിറങ്ങാനിരിക്കുന്ന ജേസണ്‍ സ്റ്റാതം ചിത്രം ‘മ്യൂട്ടിനി’ ആമസോണ്‍ പ്രൈം വീഡിയോ വഴി ചോര്‍ന്നു. പുറത്തിറങ്ങാന്‍ രണ്ടുദിവസം ബാക്കി നില്‍ക്കെ പ്രൈം വീഡിയോയില്‍ ചിത്രം സ്ട്രീം ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ചിത്രം യു.എസില്‍ അബദ്ധത്തില്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്യുകയായിരുന്നു. ഒന്നര മണിക്കൂറിലേറെയുള്ള ചിത്രം ഒരു മണിക്കൂര്‍ നേരം യു.എസിലെ പ്രൈം വീഡിയോ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ പ്രൈം വീഡിയോയില്‍നിന്ന് നീക്കി. എന്നാല്‍, അതിനകംതന്നെ ഒട്ടേറെ ആളുകള്‍ ചിത്രം കണ്ടതായി സാമൂഹികമാധ്യമങ്ങളില്‍ അവകാശപ്പെട്ടു. സംഭവത്തില്‍ ആമസോണോ […]
ഇന്നോവ ഹൈക്രോസ് സ്വന്തമാക്കി നടി അന്ന രാജന്‍
ടൊയോട്ടയുടെ ജനപ്രിയ എംപിവി ഇന്നോവ ഹൈക്രോസ് സ്വന്തമാക്കി നടി അന്ന രാജന്‍. കൊച്ചിയിലെ ടൊയോട്ട ഡീലര്‍ഷിപ്പായ കൈരളി ടൊയോട്ടയില്‍ നിന്നാണ് താരം പുതിയ വാഹനം വാങ്ങിയത്. ഇന്നോവ ഹൈക്രോസിന്റെ പെട്രോള്‍ ജിഎക്‌സ് 7 സീറ്റര്‍ മോഡലാണ് അന്ന രാജന്‍ തിരഞ്ഞെടുത്തത്. പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനുകളില്‍ ലഭ്യമായ ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 18.70 ലക്ഷം രൂപ മുതല്‍ 32.95 ലക്ഷം രൂപ വരെയാണ്. ടൊയോട്ട ഹൈക്രോസില്‍ 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം സ്‌ട്രോങ് […]
പണം കായ്ക്കുന്ന മരം
സമ്പൂര്‍ണ പഴ്സനല്‍ ഫിനാന്‍സ് പുസ്തകം ഉപദേശങ്ങളില്ല, ടെക്നിക്കല്‍ വാക്കുകളില്ല. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ റിട്ടയര്‍മെന്റ് പ്ലാന്‍ ചെയ്യുന്നവര്‍ക്കു വരെ മനസ്സിലാകുന്നതരത്തില്‍ കഥകളിലൂടെയും നിത്യജീവിത ഉദാഹരണങ്ങളിലൂടെയും മണി മാനേജ്‌മെന്റ് മനസ്സിലാക്കിത്തരുന്നു. ബാങ്ക് അക്കൗണ്ടുകള്‍, നികുതികള്‍, നിക്ഷേപങ്ങള്‍, കുട്ടികളുടെ ഭാവി പ്ലാനിങ്, ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, റിട്ടര്‍മെന്റ് പ്ലാന്‍ ഇവയ്‌ക്കൊന്നിനും ഇനി ഉപദേശകന്റെ ആവശ്യമില്ല. ‘Money Doens’t Grow On Trees’ എന്ന ബെസ്റ്റ് സെല്ലര്‍ പുസ്തകത്തിന്റെ പരിഭാഷ. ‘പണം കായ്ക്കുന്ന മരം’. ലാവണ്യ മോഹന്‍. മനോരമ ബുക്‌സ്. വില […]
ആര്‍ത്തവ സമയത്ത് ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ആര്‍ത്തവ സമയത്തെ ക്ഷീണമകറ്റാന്‍ ചായയും കാപ്പിയും അമിതമായി കുടിക്കാറുണ്ട്. എന്നാല്‍ കഫീന്റെ അമിത ഉപയോഗം ഗര്‍ഭാശയത്തിലെ രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും വയറുവേദന വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ആര്‍ത്തവസമയത്ത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുമ്പോള്‍ തലച്ചോറിലെ ഫീല്‍ ഗുഡ് രാസവസ്തുക്കളുടെ അളവ് കുറയും. ഈ സമയത്ത് കാര്‍ബോഹൈഡ്രേറ്റുകള്‍ ഒഴിവാക്കുന്നത് മാനസിക അസ്വസ്ഥതകള്‍ക്കും ഊര്‍ജ്ജക്കുറവിനും കാരണമാകുന്നു. ആര്‍ത്തവ സമയത്ത് അമിതമായി മധുരം കഴിക്കാന്‍ തോന്നുന്നത് ശരീരത്തില്‍ മഗ്‌നീഷ്യത്തിന്റെ കുറവുള്ളതുകൊണ്ടാണ്. എന്നാല്‍ മധുരം ഒരുപാട് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ചൂടുള്ള ഭക്ഷണങ്ങള്‍ എളുപ്പം ദഹിക്കുന്നവയാണ്. അതിനാല്‍ […]
മദ്ധ്യാഹ്‌ന വാർത്തകൾ
കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മാധ്യമങ്ങളിലെ വാർത്തകൾ കണ്ടാണ് ഈ വിവരം അറിയുന്നത്, ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ആലോചനകളും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎംആർഎല്ലിന്റേത് ഏകപക്ഷീയമായ പത്രകുറിപ്പായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലെയും സ്വർണത്തിന്റെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യം, മന്ത്രി കെ. മുരളീധരന് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം […]
മണ്ഡല പുനർനിർണയത്തിൽ മുഖ്യമന്ത്രിയും ടിവികെയും യു-ടേൺ അടിച്ചെന്ന വിമർശനവുമായി ഡിഎംകെ
മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ജോസഫ് വിജയ്‍യും ടിവികെയും യു-ടേൺ അടിച്ചെന്ന വിമർശനവുമായി ഡിഎംകെ. ഈ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരേയും കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരേയും വിജയ് നേരത്തേ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ, അതേ ആഴ്ച തന്നെ വിജയ്‍യും ടിവികെ സർക്കാരും നിലപാട് മാറ്റിയിരിക്കുകയാണെന്ന് ഡിഎംകെ ഐടി സെൽ സാമൂഹികമാധ്യമ പോസ്റ്റിലൂടെ ചോദിച്ചു
മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി
സിജെപി കഴിഞ്ഞയാഴ്ച ആരംഭിച്ച സ്കൂൾ തീക് കരോ പ്രചാരണത്തിന്റെ ഭാഗമായി സർക്കാർ സ്കൂളുകൾ സന്ദർശിച്ച കോക്രോച്ച് ജനതാ പാർട്ടി കൺവീനർ അഭിജീത് ദീപ്കെ മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. നിരവധി സ്കൂളുകളിൽ ഇപ്പോഴും നല്ല ക്ലാസ്മുറികൾ ഇല്ലെന്നും, ചില സ്കൂളുകളിൽ മൃഗങ്ങളെക്കാൾ മോശമായ രീതിയിലാണ് വിദ്യാർഥികളെ പരിഗണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
