പാലക്കാട് റെയില്‍വേ ഡിവിഷനെ വെട്ടിമുറിച്ച് മംഗലാപുരം റെയില്‍വേ സ്റ്റേഷന്‍ അടക്കമുള്ള പ്രദേശം മൈസൂര്‍ ഡിവിഷനിലേക്കു മാറ്റി റെയില്‍വേ ഉത്തരവിറക്കി. ഒക്ടോബര്‍ ഒന്നിനു മാറ്റം നിലവില്‍ വരും. ഇതോടെ മംഗലാപുരത്തുനിന്ന് പുറപ്പെടുന്നതും കേരളത്തിലൂടെ സഞ്ചരിക്കുന്നതുമായ ട്രെയിനുകളുടെ നിയന്ത്രണം പൂര്‍ണമായും മൈസൂര്‍ ഡിവിഷനിലേക്കു മാറും. കണ്ണൂരില്‍ യാത്ര അവസാനിക്കുന്ന ട്രെയിനുകള്‍ മംഗലാപുരത്തേക്ക് നീട്ടണമെങ്കില്‍ ഇനി മൈസൂര്‍ ഡിവിഷന്റെ അനുമതി വേണ്ടി വരും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പോലീസ് സ്റ്റേഷനിലെത്തി നടത്തിയ കടുത്ത പ്രതിഷേധത്തിനു മുന്നില്‍ മുട്ടുമടക്കിയ ഡല്‍ഹി പൊലീസ് പെല്ലറ്റ് […]
ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക യുദ്ധ നീക്കത്തെ തള്ളി ചൈന
ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക യുദ്ധ നീക്കത്തെ തള്ളി ചൈന . സാമ്പത്തിക ഉപരോധങ്ങൾ കൊണ്ട് പശ്ചിമേഷ്യയിലെ ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ലെന്നും ഏകപക്ഷീയമായ ഇത്തരം നടപടികൾ മേഖലയിലെ പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്നും ചൈന തുറന്നടിച്ചു. അതേസമയം അമേരിക്കയുടെ സാമ്പത്തിക ഉപരോധ ഭീഷണികളെ ശക്തമായി നേരിടാൻ ഇറാൻ തയാറെടുക്കുകയാണ്. എത്ര ക്രൂരമായ സാമ്പത്തിക ഉപരോധങ്ങളെയും നേരിടാൻ രാജ്യം സജ്ജമാകണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം. ബി. ഗാലിബാഫ് ജനങ്ങളോട് ആഹ്വാനം ചെയ്തു.
പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ രാഹുൽ ഗാന്ധി നടത്തിയ കടുത്ത പ്രതിഷേധത്തിനൽ ദില്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ രാഹുൽ ഗാന്ധി നടത്തിയ കടുത്ത പ്രതിഷേധത്തിനൽ ദില്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ (BNS 118(1)), ജീവന് ഭീഷണിയുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കൽ (BNS 125) എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദ്യാർഥിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതുവരെ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എഫ് ഐ ആർ വ്യക്തമാക്കുന്നു.
രാത്രി വാർത്തകൾ
ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വ്യാപാരമേളയും പ്രദര്‍ശനവും സാംസ്കാരിക-സിനിമ-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഇത്തവണ തിരുവനന്തപുരം ജില്ലയിലെ 35-ഓളം വേദികളിലായി വിപുലമായ സാംസ്കാരിക പരിപാടികളും ഭക്ഷ്യമേളയും അരങ്ങേറും. വർഗീയതയ്ക്കെതിരെ ഉറച്ചുനിൽക്കാൻ കേരളത്തിലെ യു ഡി എഫ് സർക്കാരിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആർ എസ് എസ് അജണ്ടയ്ക്ക് കോൺഗ്രസ് കീഴടങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ വേഗത കുറഞ്ഞത് എൽ ഡി […]
ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണിയായി അമേരിക്ക
യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കേര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവകള്‍ക്കിടയിലും ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണിയായി അമേരിക്ക തുടരുന്നു. വ്യാപാര മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് ജൂലായ് വരെയുള്ള 12 മാസക്കാലത്ത് ഇന്ത്യന്‍ കയറ്റുമതിയുടെ 20 ശതമാനവും അമേരിക്കയിലേക്കാണെന്ന് വ്യക്തമാക്കുന്നു. ഇന്ത്യയുടെ കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്ത് യൂറോപ്യന്‍ യൂണിയനാണ്. മൊത്തം കയറ്റുമതിയുടെ 16 ശതമാനം വരുമിത്. ജി.സി.സി. രാജ്യങ്ങള്‍ (13 ശതമാനം), അസിയാന്‍ രാജ്യങ്ങള്‍ (ഒന്‍പതു ശതമാനം), യു.എ.ഇ. (എട്ടു ശതമാനം), മറ്റു രാജ്യങ്ങള്‍ (34 ശതമാനം) എന്നിങ്ങനെയാണ് കണക്ക്. […]
എഐ നിര്‍മിത ഗാനങ്ങള്‍ തിരിച്ചറിയാന്‍ ആപ്പിള്‍ മ്യൂസിക്ക്
എല്ലാ മേഖലകളിലുമെന്ന പോലെ സംഗീതലോകത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനം അതിവേഗം വര്‍ധിക്കുകയാണ്. എഐ നിര്‍മിത ഗാനങ്ങള്‍ സ്പോട്ടിഫൈ അടക്കമുള്ള പ്രമുഖ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ ഇതിനകം തരംഗമായിക്കഴിഞ്ഞു. എന്നാല്‍, യഥാര്‍ഥ സംഗീതജ്ഞരുടെ സൃഷ്ടികളും എഐ നിര്‍മിതികളും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്തത് ശ്രോതാക്കള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിന് വഴിവെച്ചിരുന്നു. ഈ പരാതികള്‍ പരിഹരിക്കുന്നതിനായി സ്പോട്ടിഫൈ ഈ മാസം ആദ്യം മുതല്‍ എഐ നിര്‍മിത ഗാനങ്ങള്‍ക്ക് പ്രത്യേക ലേബല്‍ നല്‍കാന്‍ തുടങ്ങി. ഇതിനുപിന്നാലെ, ആപ്പിള്‍ മ്യൂസിക്കും സമാനമായ മാറ്റത്തിനൊരുങ്ങുകയാണ്. തങ്ങള്‍ ആസ്വദിക്കുന്നത് […]
‘ജയിലര്‍ 2’-ലെ ആദ്യഗാനം പുറത്തിറങ്ങി
രജനീകാന്ത് നായകനാകുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം ‘ജയിലര്‍ 2’-ലെ ആദ്യഗാനം പുറത്തിറങ്ങി. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രജനീകാന്ത്, രാജേഷ് മാധവന്‍, ഷംന കാസിം എന്നിവരാണ് ഗാനരംഗത്തുള്ളത്. അരുണ്‍രാജ കാമരാജയാണ് ഗാനരചന. ജാനി മാസ്റ്റര്‍ നൃത്തസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഡാന്‍സ് നമ്പറില്‍ നടി ഷംന കാസിം ആണ് ശ്രദ്ധാകേന്ദ്രമാകുന്നത്. സുരാജ് വെഞ്ഞാറമൂട്, ഹക്കിം ഷാ, അന്ന രാജന്‍, കോട്ടയം നസീര്‍, സുനില്‍ സുഖദ, സുജിത് ശങ്കര്‍, മിര്‍ണ, എന്നിവര്‍ […]
100 കോടി ക്ലബ്ബില്‍ ഇടം നേടി ‘ഡിസി’
നടനെന്ന നിലയിലും നൂറില്‍ നൂറ് മാര്‍ക്ക് നേടിയിരിക്കുകയാണ് ലോകേഷ് കനകരാജ്. അദ്ദേഹം നായകനായി അരങ്ങേറ്റം കുറിച്ച ‘ഡിസി’ എന്ന ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ആണ് വിവരം പങ്കുവച്ചിരിക്കുന്നത്. അരുണ്‍ മാതേശ്വരന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് വേഷമിടുമ്പോള്‍, ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിഖ ഗബ്ബി ചിത്രത്തിലെത്തുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രമായി എത്തുന്ന ഡിസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ് ഒരുക്കിയിരിക്കുന്നത്. റോക്കി, […]
ആനിവേഴ്‌സറി എഡിഷനുമായി ഫോക്‌സ്‌വാഗണ്‍
വെര്‍ടുസ് ഇന്ത്യയില്‍ അവതരിപ്പിച്ചതിന്റെ നാല് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പുതിയ ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ചു. വെര്‍ടുസ് ജിടി പ്ലസ് സ്പോര്‍ട്ട് വകഭേദത്തെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക പതിപ്പ് പരിമിതമായ എണ്ണത്തിലാണ് ലഭ്യമാകുക. പുതിയ അവോക്കാഡോ പേള്‍ നിറവും കറുപ്പ് മേല്‍ക്കൂരയും കറുപ്പ് അലോയ് വീലുകളും വാഹനത്തിന് കൂടുതല്‍ ആകര്‍ഷകമായ രൂപം നല്‍കുന്നു. 19,19,900 രൂപയാണ് എക്സ്-ഷോറൂം വില. ആറ് എയര്‍ബാഗുകള്‍, അഞ്ച് സ്റ്റാര്‍ സുരക്ഷാ റേറ്റിങ് തുടങ്ങിയ സുരക്ഷാ സവിശേഷതകളും വാഹനത്തിലുണ്ട്. ഫോക്‌സ്‌വാഗണിന്റെ സുരക്ഷാ മാനദണ്ഡങ്ങളെ […]
പൊള്ളുന്ന ഭൂമി
കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഘടകങ്ങളെ വിശകലനം ചെയ്ത്, സവിസ്തരം പ്രതിപാദിക്കുന്ന ബൃഹത്തായ കൃതിയാണ് ‘പൊള്ളുന്ന ഭൂമി’. താപവര്‍ദ്ധനവും പ്രതിസന്ധികളും, അതിതീവ്ര കാലാവസ്ഥാ വ്യതിയാനങ്ങള്‍: പ്രകൃതിയില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ / സൂചന, കുതിച്ചുയരുന്ന ആഗോളതാപനം, പശ്ചിമഘട്ട മലനിരകളും വയനാട് ദുരന്തവും, അതിതീവ്രകാലാവസ്ഥാമാറ്റങ്ങളും തകരുന്ന സമ്പദ് വ്യവസ്ഥകളും, കാലാവസ്ഥാ ഉച്ചകോടികളും ലോകപരിസ്ഥിതി ദിനവും, മലിനീകരണം കുറയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍, അതിവേഗം നടപ്പാക്കേണ്ട രണ്ട് പദ്ധതികള്‍, അതിതീവ്ര കാലാവസ്ഥാ മാറ്റങ്ങള്‍, പൊള്ളുന്ന ഭൂമി: അതിജീവിക്കുമോ മനുഷ്യന്‍?, എന്നീ അദ്ധ്യായങ്ങളിലൂടെ ഭൂമിയെപ്പറ്റി, കാലാവസ്ഥയെപ്പറ്റി ഒരു […]
