പുത്തന്‍ തലമുറയിലെ ഏറെ ശ്രദ്ധേയരായ സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ‘ഹലോ ഡിയര്‍’ സിനിമയുടെ ടൈറ്റില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മിക്കുന്ന പുതിയ ചിത്രം നടന്‍കൂടിയായ ഡിനോയ് പൗലോസ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ഇരുപതാമത്തെ ചിത്രം ആണിത്. പൂര്‍ണ്ണമായും റൊമാന്റിക്ക് കോമഡി ജോണറിലാണ് ഈ ചിത്രം ഒരുക്കുന്നത്. മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും […]
‘ടോക്‌സിക്’ ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ്
യഷിന്റെ പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘ടോക്‌സിക്: എ ഫെയറിടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്പ്‌സ്’ന് സെന്‍സര്‍ ബോര്‍ഡിന്റെ ‘എ’ സര്‍ട്ടിഫിക്കറ്റ്. ഓഗസ്റ്റ് 26-നാണ് റിലീസ്. കന്നഡ, ഇംഗ്ലീഷ് ഭാഷകളിലായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് 3 മണിക്കൂറും 12 മിനിറ്റുമാണ് ദൈര്‍ഘ്യം. ചിത്രത്തിലെ കന്നഡ പതിപ്പില്‍ ഉപയോഗിച്ചിരിക്കുന്ന ദ്വയാര്‍ത്ഥമുള്ള രണ്ട് വാക്കുകള്‍ മ്യൂട്ട് ചെയ്യാനും പകരം മറ്റ് വാക്കുകള്‍ ചേര്‍ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുകവലി, മദ്യപാനം എന്നിവയ്‌ക്കെതിരെയുള്ള നിര്‍ബന്ധിത മുന്നറിയിപ്പുകളും വേണം. ചിത്രത്തിലെ അക്രമം, പരിക്കുകളുടെ ദൃശ്യങ്ങള്‍, ലൈംഗികത എന്നിവയ്ക്ക് അഞ്ചില്‍ അഞ്ച് […]
സബ് ഫോര്‍ മീറ്റര്‍ എസ് യുവിയുമായി ഫോക്സ് വാഗണ്‍
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗണ്‍ സബ് ഫോര്‍ മീറ്റര്‍ എസ് യുവി സെഗ്മെന്റിലേക്ക് കടക്കുന്നു. ഇന്ത്യന്‍ വിപണിക്കായി മാത്രം വികസിപ്പിച്ചെടുക്കുന്ന ഈ പുതിയ മോഡല്‍ 2027 ഓടേ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി ഇതുവരെ പുതിയ വാഹനത്തിന്റെ പുതിയ പേരോ ലോഞ്ച് തീയതിയോ പ്രഖ്യാപിച്ചിട്ടില്ല. യന്ത്രപരമായി വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടാവില്ലെങ്കിലും പുതിയ മോഡലിന് സ്വന്തമായ ഡിസൈനും പൊസിഷനിങ്ങും ഉണ്ടായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി. 1.0 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. […]
അജയ്യം
കടലിന്റെ ആഴങ്ങളില്‍ നിന്ന് വെള്ളിത്തിരയുടെ നെറുകയിലേക്ക് നടന്നുകയറിയ അസാമാന്യ പ്രതിഭ ജയന്റെ ജീവിതകഥ. ക്യാമറകള്‍ക്ക് മുന്നിലെ കേവലമൊരു അഭിനയമായിരുന്നില്ല ആ പൗരുഷം, അത് പതറാത്ത ഒരു ജീവിതത്തിന്റെ തീക്ഷ്ണമായ യാഥാര്‍ത്ഥ്യങ്ങളായിരുന്നു. ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത സാഹസികതകള്‍ക്ക് പിന്നില്‍ മറഞ്ഞുകിടക്കുന്ന, ജീവരക്തം തുടിക്കുന്ന പച്ചയായ ഒരു മനുഷ്യന്റെ ഏകാന്തതകളും ആത്മസംഘര്‍ഷങ്ങളും ഇവിടെ അനാവൃതമാകുന്നു. ‘അജയ്യം’. ബിനോയി തങ്കച്ചന്‍. പ്രവ്ധ ബുക്‌സ്. വില 427 രൂപ.
അസിഡിറ്റി മാറണമെങ്കില്‍ അത്താഴസമയം മാറ്റണം
ഭക്ഷണ ശേഷമുള്ള അസിഡിറ്റിയും നെഞ്ചെരിച്ചിലും ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നമാണ്. ഇത് ഒഴിവാക്കാന്‍ പലതരം ഡിറ്റോക്‌സ് ഡ്രിങ്കുകളും സപ്ലിമെന്റുകളും കര്‍ശനമായ ഡയറ്റുകളും പരീക്ഷിക്കുന്നവരുമുണ്ട്. എന്നാല്‍ ഇതിനൊക്കെ പകരം, അത്താഴം കഴിക്കുന്ന സമയത്തില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ വലിയൊരു ആശ്വസം കിട്ടുമെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. വൈകുന്നേരമാകുന്നതോടെ നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയയും ആമാശയത്തിലെ ആസിഡ് ഉല്‍പ്പാദനവും സ്വാഭാവികമായി മന്ദഗതിയിലാകും. രാത്രി വൈകി ഭക്ഷണം കഴിച്ച ഉടന്‍ തന്നെ കിടന്നുറങ്ങുമ്പോള്‍, ആഹാരം ദഹിപ്പിക്കാന്‍ സഹായിക്കേണ്ട വയറ്റിലെ ആസിഡിന് അതിനുള്ള സമയം […]
മദ്ധ്യാഹ്‌ന വാർത്തകൾ
എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം ഉച്ചക്ക് രണ്ട് മണി മുതല്‍ നടക്കും. മുഖ്യമന്ത്രി വിഡി സതീശന്‍ ജലമേള ഉദ്ഘാടനം ചെയ്യും. വിവിധ വിഭാഗങ്ങളിലായി 71 കളിവള്ളങ്ങളാണ് മത്സരത്തിനുള്ളത്. 22 ചുണ്ടന്‍ വള്ളങ്ങളുണ്ട്. 25 ലക്ഷം രൂപയാണ് ഇത്തവണ വിജയിക്കുന്ന ചുണ്ടന് സമ്മാനമായി ലഭിക്കുക. താനോ തൻ്റെ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല. അതിൽ പൂർണ ബോധ്യമുണ്ട്. ഈ കൈകൾ ശുദ്ധമാണ്. ഇനിയും ശുദ്ധമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. […]
വർക്കലയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും തമ്മിൽ സംഘർഷം
വർക്കലയിൽ ഇടവ വെറ്റക്കട കടൽതീരത്ത് അനധികൃത മത്സ്യബന്ധനത്തെ ചൊല്ലി പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും തമ്മിൽ സംഘർഷം. അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ വലിയ ബോട്ട് ചെറുകിട മത്സ്യത്തൊഴിലാളികൾ തടയുകയും തുടർന്ന് പിടിച്ചെടുക്കുകയും ചെയ്തു. ബോട്ട് തടയാൻ ശ്രമിച്ച ചെറുകിട മത്സ്യത്തൊഴിലാളികളെ ബോട്ട് ജീവനക്കാർ ആക്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. വലിയ ബോട്ടുകളുടെ നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ പരമ്പരാഗത തൊഴിലാളികൾ കഴിഞ്ഞ ദിവസം തീരദേശ റോഡ് ഉപരോധിച്ചിരുന്നു.
ഹോട്ടലുകളിൽ പരിശോധന കർശനമാക്കി തുക്കാറാം മുണ്ടേ
ഹോട്ടലുകളിൽ പരിശോധന കർശനമാക്കി സാമൂഹികമാധ്യമങ്ങളിൽ ‘റിയൽ സിങ്കം’ എന്നറിയപ്പെടുന്ന ഐഎഎസ് ഉദ്യോഗസ്ഥനായ തുക്കാറാം മുണ്ടേ. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റ് ഉൾപ്പെടെയുള്ള മഹാരാഷ്ട്രയിലെ വിവിധ ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കി. ബോംബെ പ്രസിഡൻസി റേഡിയോ ക്ലബ്, സൗത്ത് മുംബൈയിലെ മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റ് തുടങ്ങിയ 13 സ്ഥാപനങ്ങളുടെ ലൈസൻസുകളാണ് റദ്ദാക്കിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം സൂക്ഷിച്ചതിനും പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തിയതിനുമാണ് വിവിധ സ്ഥാപനങ്ങളുടെ ലൈസൻസുകൾ റദ്ദാക്കിയത്.
ജില്ലാ ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം
സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനി മുതല്‍ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉണ്ടാവും. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് പൂർണമായി പദ്ധതി നടപ്പാക്കാണ് തീരുമാനം. പുനലൂർ താലൂക്ക് ആശുപത്രിയിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. രോഗികൾക്ക് സാമ്പത്തിക നഷ്ടവും ഒഴിവാക്കാനും മെഡിക്കൽ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകൾ തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സർജറി, ഓർത്തോ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ദരുടെ സേവനം മുഴുവൻ സമയവും സാധാരണ ഒപി സമയത്തിന് ശേഷവും, രാത്രിയും, ഒരു സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഉണ്ടാകും.
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനത്തിനെതിരെ കൊടിക്കുന്നിൽ സുരേഷ് എംപി
പാലക്കാട് റെയിൽവേ ഡിവിഷന്റെ പരിധിയിലുള്ള മംഗളൂരു പ്രദേശം ഉള്ളാൾ ഉൾപ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ചു കൊടിക്കുന്നിൽ സുരേഷ് എംപി. റെയിൽവേ ബോർഡിന്റെ തീരുമാനം കേരളത്തിന്റെ റെയിൽവേ താൽപര്യങ്ങളെയും യാത്രക്കാരുടെ അവകാശങ്ങളെയും ഗുരുതരമായി ബാധിക്കുന്നതാണെന്നും, തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും റെയിൽവേ ബോർഡ് ചെയർമാനും എംപി കത്ത് നൽകുകയും ചെയ്തു.
