Posted inപുസ്തകങ്ങൾ

മിഠായി പ്പൊതികളും കളിപ്പാട്ടങ്ങളും

ലോകസാഹിത്യത്തിലെ ഇതിഹാസങ്ങള്‍ കുരുന്നുകള്‍ക്കായി ഒരുക്കിയ മാന്ത്രികലോകം! ഓസ്‌കാര്‍ വൈല്‍ഡ്, ചാള്‍സ് ഡിക്കന്‍സ്, ഗ്രിം ബ്രദേഴ്‌സ്, ലൂയിസ മേ ആല്‍കോട്ട്, ബിയാട്രിക്‌സ് പോട്ടര്‍, ഹാന്‍സ് ക്രിസ്ത്യന്‍ ആന്‍ഡേഴ്‌സണ്‍, ഈസോപ്പ്, ലിയോ ടോള്‍സ്റ്റോയ്, മാക്‌സിം ഗോര്‍ക്കി, ആന്റണ്‍ ചെഖോവ്… ലോകം കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാര്‍ കുട്ടികള്‍ക്കുവേണ്ടി രചിച്ച അനശ്വര കഥകളുടെ അപൂര്‍വ്വ സമാഹാരം. കുഞ്ഞുമനസ്സുകളില്‍ ആഹ്ലാദവും നന്മയും വിവേകവും നിറയ്ക്കുന്ന ഈ കഥാലോകം നിങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിക്കും. തലമുറകളെ ത്രസിപ്പിച്ച ഈ ലോകോത്തര രചനകള്‍ ഏതു പ്രായത്തിലുള്ള വായനക്കാര്‍ക്കും […]

Posted inആരോഗ്യം

ശുഭാപ്തിവിശ്വാസമുള്ളവര്‍ കൂടുതല്‍ കാലം ജീവിക്കും

സ്ഥിരമായി നിരാശയില്‍ ജീവിക്കുന്നവരെ അപേക്ഷിച്ച് ശുഭാപ്തിവിശ്വാസമുള്ളവര്‍ 11-15 ശതമാനം വരെ കൂടുതല്‍ കാലം ജീവിക്കാന്‍ സാധ്യതയുണ്ടെന്ന് ഹാര്‍ഡ്വാര്‍ഡ് സര്‍വകലാശ ഗവേഷകരുടെ പഠനം. അനാവശ്യ സമ്മര്‍ദങ്ങളില്‍ പെട്ടുപോകാതെ ശുഭാപ്തിവിശ്വാസത്തോടും സന്തോഷത്തോടെയും കഴിയുന്നവരുടെ ഹൃദയാരോഗ്യവും ശ്വാസകോശാരോഗ്യവും മെറ്റബോളിസവും മെച്ചപ്പെട്ടിരിക്കുന്നതാണ് ഇതിന് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഏകദേശം 90 വര്‍ഷം നീണ്ടുനിന്ന പഠനത്തിലാണ് സന്തോഷവും ആയുസ്സും തമ്മിലുള്ള ബന്ധം ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്. സന്തോഷത്തിന്റെ ഏറ്റവും പ്രധാന ഘടകം പണമോ വിജയമോ അല്ല മറിച്ച് ഒരാളുടെ അടുത്ത ബന്ധങ്ങളുടെ ആഴമാണെന്ന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ , മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ നാളെ പകൽ 8.30 വരെ 1.0 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് കെസി വേണുഗോപാൽ എംപി

പാലക്കാട് റെയിൽവേ ഡിവിഷനിൽ ഉൾപ്പെട്ട മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള നിർണായക ഭാഗങ്ങൾ സംസ്ഥാന സർക്കാരുമായി യാതൊരുവിധ ചർച്ചയും കൂടാതെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് വിളിച്ച് പ്രതിഷേധം അറിയിച്ച് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. വിഷയം അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് തേടുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യോഗിക്കും അഖിലേഷിനും മായാവതിക്കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൽകിയേക്കും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർ പ്രദേശിൽ ഭരണ പ്രതിപക്ഷ നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൽകുമെന്ന് റിപ്പോർട്ട്.  സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി എന്നിവ‍രടക്കം 52 നേതാക്കൾക്കാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നൽകുക. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ലഭിച്ചവരിൽ സംസ്ഥാനത്തെ എട്ട് മന്ത്രിമാരും ഉൾപ്പെടുന്നതായി റിപ്പോ‍ർട്ടിൽ പറയുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മംഗലാപുരത്തെ പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് ഒഴിവാക്കിയ നടപടി കടുത്ത രാഷ്ട്രീയ അവഗണനയാണെന്ന് ഷാഫി പറമ്പിൽ

മംഗലാപുരത്തെ പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് ഒഴിവാക്കിയ നടപടി കടുത്ത രാഷ്ട്രീയ അവഗണനയാണെന്ന് വടകര എംപി ഷാഫി പറമ്പിൽ. വിഷയത്തിൽ പ്രതിഷേധിച്ച് പാലക്കാട് ഡിവിഷൻ കേന്ദ്രീകരിച്ചും ദില്ലിയിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും കെപിസിസി ഉടൻ സമരം പ്രഖ്യാപിക്കുമെന്നുംഅദ്ദേഹം പറഞ്ഞു. ഡിവിഷൻ മാറ്റം കേരളത്തോടുള്ള ദയാവധത്തിന് മുന്നോടിയായുള്ള നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഡ്മിനിസ്‌ട്രേഷൻ ആണ് മാനദണ്ഡമെങ്കിൽ ചെന്നൈയിലുള്ള ദക്ഷിണ റെയിൽവേ ആസ്ഥാനം എന്തുകൊണ്ട് കേരളത്തിലേക്ക് മാറ്റുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 22, ശനി

സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഏര്‍പ്പെടുത്തുന്നു. രോഗികള്‍ക്ക് സാമ്പത്തിക നഷ്ടം ഒഴിവാക്കാനും മെഡിക്കല്‍ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകള്‍ തടയാനുമാണ് പദ്ധതിയുടെ ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തില്‍ പുനലൂരിലാണ് ഈ പദ്ധതി തുടങ്ങുന്നത്. പിഎസ്സി നിയമന തട്ടിപ്പില്‍ അന്വേഷണവുമായി ലോക്ഭവന്‍. പിഎസ്സി സെക്രട്ടറിയെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വിളിച്ചുവരുത്തി. പിഎസ്സി ചെയര്‍മാനെ അറിയിക്കാതെയാണ് സെക്രട്ടറിയെ ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്കു വിളിച്ചത്. പരീക്ഷ തട്ടിപ്പിന്റെ വിശദാംശങ്ങള്‍ സെക്രട്ടറിയോട് ഗവര്‍ണര്‍ തേടി. കുടുംബശ്രീ, കില പദ്ധതികളിലെ സിപിഎം നിയമനങ്ങള്‍ ഒഴിവാക്കുന്നു. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ചിന്താ ജെറോം ഡിവൈ എഫ് ഐ വനിതാ പ്രസിഡന്റ് ആകും

ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെ തിരഞ്ഞെടുത്തേക്കും. സംസ്ഥാന സെക്രട്ടറിയായി എം വിജിൻ എംഎൽഎയെയും, ആലപ്പുഴയിൽ നിന്നുള്ള അഡ്വ. ആർ രാഹുലിനെ സംസ്ഥാന ട്രഷറർ സ്ഥാനത്തേക്കും തെരഞ്ഞെടുത്തു. തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആദ്യ രാജേന്ദ്രനെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി. സംസ്ഥാന കമ്മിറ്റിയിൽ 92 അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റിൽ 25 അംഗങ്ങളും ഉൾപ്പെടുന്നു. തൃശൂരിൽ നടക്കുന്ന 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹീമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

Posted inബിസിനസ്സ്

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് മാത്രം ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,950 രൂപയും പവന്‍ വില 1,19,600 രൂപയുമായി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിപണിയില്‍ ഈ മുന്നേറ്റം തുടരുന്നത്. ഇന്നലെ രണ്ട് തവണയായി പവന് 1,680 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ മൂന്ന് ദിവസം കൊണ്ട് മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് 5,960 രൂപയുടെ വര്‍ധനയാണുണ്ടായത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 115 രൂപ വര്‍ധിച്ച് […]

Posted inടെക്നോളജി

പുതിയൊരു എഐ അവതാരം മെറ്റയുടെ മ്യൂസ് ഗ്ലിമ്മര്‍

നിര്‍മിതബുദ്ധി മോഡലുകളുടെ കൂട്ടത്തിലേക്ക് മെറ്റയുടെ സൂപ്പര്‍ ഇന്റലിജന്‍സ് ലാബില്‍നിന്ന് പുതിയൊരു അവതാരംകൂടി. ഓഗസ്റ്റില്‍ പുറത്തിറക്കിയ മ്യൂസ് ഗ്ലിമ്മര്‍. ഏജന്റിക് ടാസ്‌കുകള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ള ഇത് ഓപ്പണ്‍ വെയ്റ്റ് മോഡലാണ്. ഒരു സാധാരണ കംപ്യൂട്ടറിലെ ഒറ്റ ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവിലുള്ള എ.ഐ. മോഡലുകള്‍ ക്ലൗഡ് സെര്‍വറുകള്‍ വഴിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ മെറ്റ മ്യൂസ് ഗ്ലിമ്മറിന് കംപ്യൂട്ടറില്‍ത്തന്നെ പ്രവര്‍ത്തിക്കാനാകുമെന്നര്‍ഥം. 24 മുതല്‍ 32 ജി.ബി. മെമ്മറി ഇതിനുമതിയാകും. 3000 കോടി പരാമീറ്ററുകളാണ് […]