Posted inപുസ്തകങ്ങൾ

നിഴലുകള്‍ക്ക് പിന്നില്‍

കാലം മരവിച്ചുപോയ ആ പഴയ മാളികയുടെ ഇരുണ്ട ഇടനാഴികളില്‍ പതിയിരിക്കുന്നത് കേവലം ഭയമായിരുന്നില്ല, അതിലും ക്രൂരമായ മറ്റെന്തോ ആയിരുന്നു! യാഥാര്‍ത്ഥ്യവും മിഥ്യയും തിരിച്ചറിയാനാവാത്തവിധം കെട്ടുപിണഞ്ഞ നിഗൂഢതകളുടെ ഭൂതകാലം. നിഴലുകള്‍ക്ക് പിന്നിലെ അദൃശ്യമായ കരങ്ങള്‍ അവരെ ഓരോരുത്തരെയും തേടിയെത്തുകയാണ്. ഏറ്റവും പ്രിയപ്പെട്ടവരുടെ ഉള്ളിലൊളിപ്പിച്ചിരിക്കുന്ന വഞ്ചനയുടെയും ചതിയുടെയും മുഖംമൂടികള്‍ ഓരോന്നായി അഴിഞ്ഞുവീഴാന്‍ തുടങ്ങുന്നു. ഇനി ആര്‍ക്കാണ് അവിടെ നിന്നും ജീവനോടെ രക്ഷപ്പെടാനാകുക? ഉറക്കം കെടുത്തുന്ന രഹസ്യങ്ങളും ശ്വാസമടക്കിപ്പിടിച്ചിരിക്കേണ്ടി വരുന്ന അപ്രതീക്ഷിത മുഹൂര്‍ത്തങ്ങളുമായി, നിങ്ങളുടെ ഹൃദയമിടിപ്പ് കൂട്ടാന്‍ പോന്ന ഒരു അത്യുഗ്രന്‍ […]

Posted inആരോഗ്യം

ശുദ്ധജല ജീവികളില്‍ പകരുന്ന അര്‍ബുദം കണ്ടെത്തി

ഒരു ജീവിയില്‍ നിന്ന് മറ്റൊന്നിലേക്ക് സമ്പര്‍ക്കം വഴി പകരുന്ന അര്‍ബുദം ശുദ്ധജല ജീവികളില്‍ കണ്ടെത്തിയതായി ഗവേഷകര്‍. കാനഡയിലെ ക്യുബെക്കിലും യുഎസിലെ വെര്‍മോണ്ടിലുമായി വ്യാപിച്ചു കിടക്കുന്ന മെംഫ്രെമാഗോഗ് നദിയിലെ ബ്രൗണ്‍ ബുള്‍ഹെഡ് ക്യാറ്റ് ഫിഷിലാണ് ഈ പ്രത്യേക തരം അര്‍ബുദം കണ്ടെത്തിയത്. ഇതിന് മുന്‍പ് ശുദ്ധജല മത്സ്യങ്ങളില്‍ ഇത്തരം അര്‍ബുദം നിരീക്ഷിച്ചിട്ടില്ല. നായ്ക്കളിലും ടാസ്മാനിയന്‍ ഡെവിള്‍സിലും കടലിലെ ഷെല്‍ഫിഷിലും പകരുന്ന അര്‍ബുദം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അര്‍ബുദ കോശങ്ങള്‍ എങ്ങനെ പടരുന്നുവെന്നതിന്റെ കൃത്യമായ മാര്‍ഗം ഇതുവരെ കണ്ടെത്താനായിട്ടില്ല. […]

Posted inലേറ്റസ്റ്റ്

തമിഴ്നാട്ടിൽ കൂടുതൽ ക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്

തമിഴ്നാട്ടിൽ കൂടുതൽ ക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി കൂടുതൽ ബസുകളിലേക്ക് വിപുലീകരിച്ചു. ഗാന്ധിജയന്തി ദിനം മുതൽ നഗരങ്ങളിലും മെട്രോപ്പോലീത്തൻ പ്രദേശങ്ങളിലും ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ്പ്‌, എക്സ്പ്രസ് ബസുകളിലും സൗജന്യ യാത്ര അനുവദിച്ചതായി വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. വർഷം 6000 കോടി രൂപ ചെലവിലാണ് വെട്രി പയന തിട്ടം എന്ന പേരിൽ പദ്ധതി.

Posted inലേറ്റസ്റ്റ്

സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി എല്ലാ ജില്ലകളെയും പുനക്രമീകരിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്

സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി എല്ലാ ജില്ലകളെയും പുനക്രമീകരിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. മലപ്പുറം വലിയ വിവേചനം നേരിടുന്നെന്ന് പി എം എ സലാം  പറഞ്ഞു. കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്തിനും കുറവുള്ള പത്തനംതിട്ടയ്ക്കും ലഭിക്കുന്നത് ഒരേ സൗകര്യങ്ങളാണ്. മലപ്പുറം മാത്രമല്ല, ജനസംഖ്യ കൂടുതലുള്ള എല്ലാ ജില്ലകളെയും വിഭജിക്കണം. ജനസംഖ്യ പരിഗണിക്കുകയാണെങ്കിൽ മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയാണെന്നും പിഎംഎ സലാം പറഞ്ഞു.

Posted inലേറ്റസ്റ്റ്

രാജസ്ഥാനിലെ ആൽവാറിൽ വിദ്യാർഥിനികൾക്കൊപ്പം ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിന് സസ്പെൻഷൻ

രാജസ്ഥാനിലെ ആൽവാറിൽ വിദ്യാർഥിനികൾക്കൊപ്പം ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിന് സസ്പെൻഷൻ. സംഭവം വിവാ​ദമായതിന് പിന്നാലെയാണ് ആൽവാറിലെ സർക്കാർ സ്കൂളിലെ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. വിഷയത്തിൽ അന്വേഷണം നടത്താൻ മൂന്നം​ഗസമിതിയെ നിയോ​ഗിച്ചതായും ആൽവാർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ് ശർമ അറിയിച്ചു. നാട്ടുകാരുടെ പരാതിയിൽ പൊലീസും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തമിഴ്നാട്ടിലെ പരന്തൂർ വിമാനത്താവള പദ്ധതി സർക്കാർ ഉപേക്ഷിച്ചതായി മുഖ്യമന്ത്രി വിജയ്

തമിഴ്നാട്ടിലെ പരന്തൂർ വിമാനത്താവള പദ്ധതി സർക്കാർ ഉപേക്ഷിച്ചതായി മുഖ്യമന്ത്രി വിജയ്. പരന്തൂർ വിമാനത്താവള പദ്ധതി സർക്കാർ ഉപേക്ഷിച്ചതായി അദ്ദേഹം ഔദ്യോ​ഗികമായി അറിയിച്ചു. വിഷയത്തിൽ സമരംചെയ്യുന്ന കർഷകർക്കൊപ്പമാണ് താനെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.ചെന്നൈയിൽനിന്ന് 70 കിലോമീറ്റർ അകലെ കാഞ്ചീപുരം ജില്ലയിലെ പരന്തൂരിലാണ് പുതിയ വിമാനത്താവളം നിർമിക്കാൻ നേരത്തേ ഡിഎംകെ സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ, ഏക്കറുകണക്കിന് കൃഷിഭൂമി ഏറ്റെടുക്കുന്നതിലും പാരിസ്ഥിതിക വിഷയങ്ങൾ ചൂണ്ടിക്കാട്ടിയും വിമാനത്താവള പദ്ധതിക്കെതിരേ വലിയ പ്രതിഷേധമുയർന്നു. കർഷകരും നാട്ടുകാരും സമരവുമായി രം​ഗത്തിറങ്ങി. ടിവികെ രൂപവത്കരിച്ചതിന് പിന്നാലെ വിജയ്‍യും […]

Posted inലേറ്റസ്റ്റ്

ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പൊലീസ്

ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പൊലീസ്. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ഐഇഡിയെന്ന് സംശയിക്കുന്ന വസ്തുവും അഞ്ച് കിലോ ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററും പിടികൂടി. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.

Posted inലേറ്റസ്റ്റ്

ഛത്തീസ്​ഗഢിലെ ഇന്ദിരാ​ഗാന്ധി കാർഷിക സർവകലാശാലയിൽ കൂടുതൽ ചോദ്യപേപ്പറുകൾ ചോർന്നതായി കണ്ടെത്തൽ

ഛത്തീസ്​ഗഢിലെ ഇന്ദിരാ​ഗാന്ധി കാർഷിക സർവകലാശാലയിൽ(ഇന്ദിരാ​ഗാന്ധി കൃഷി വിശ്വവിദ്യാലയ) കൂടുതൽ ചോദ്യപേപ്പറുകൾ ചോർന്നതായി കണ്ടെത്തൽ. ബി.എസ്.സി അ​ഗ്രികൾച്ചർ ഒന്നാംവർഷ ‘പ്ലാന്റ് പാത്തോളജി’ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചോദ്യപേപ്പർ ചോർന്നതായി സ്ഥിരീകരിച്ചത്. ഇതോടെ ഓ​ഗസ്റ്റിന് ഏഴിന് നടന്ന പ്ലാന്റ് പാത്തോളജി പരീക്ഷ സർവകലാശാല റദ്ദാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കണ്ണൂര്‍ ജില്ലയിലെ 16 സ്കൂളുകളില്‍ തട്ടിപ്പ് നടന്നതായി വിജിലന്‍സിന്‍റെ കണ്ടെത്തല്‍

തസ്തിക നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി എയ്ഡഡ് സ്കൂളുകള്‍. കണ്ണൂര്‍ ജില്ലയിലെ 16 സ്കൂളുകളില്‍ തട്ടിപ്പ് നടന്നതായാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. ഇതോടെ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് സര്‍ക്കാരിന്‍റെ അനുമതി തേടിയിട്ടുണ്ട്. ക്ലാസ് ടീച്ചര്‍മാരും പ്രധാനാധ്യാപകരും കേസില്‍ പ്രതികളാകും. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണ പരിധിയില്‍ ഉൾപ്പെടും. അഡ്മിഷന്‍ രജിസ്റ്ററിലും ഉച്ചഭക്ഷണ രജിസ്റ്ററിലും വ്യാജരേഖയുണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയയില്‍ പഠിക്കുന്ന കുട്ടികളുടെ പേര് പോലും സ്കൂള്‍ രജിസ്റ്ററില്‍ തിരുകി കയറ്റി യൂണിഫോമിന്‍റേയും പാഠപുസ്തകങ്ങളുടേയും കാര്യത്തില്‍ സര്‍ക്കാരിന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കണ്ണൂരിലെ പാലത്തായി പീഡനക്കേസിൽ യുഡിഎഫ് സർക്കാരിനെ കടന്നാക്രമിച്ച് ഇകെ സമസ്ത വിഭാ​ഗത്തിന്റെ മുഖപത്രമായ ‘സുപ്രഭാതം

കണ്ണൂരിലെ പാലത്തായി പീഡനക്കേസിൽ യുഡിഎഫ് സർക്കാരിനെ കടന്നാക്രമിച്ച് ഇകെ സമസ്ത വിഭാ​ഗത്തിന്റെ മുഖപത്രമായ ‘സുപ്രഭാതം’. പാലത്തായി കേസിൽ പ്രതിയായ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച കോടതി വിധി സംസ്ഥാന സർക്കാരും പ്രോസിക്യൂഷനും ചോദിച്ചുവാങ്ങിയ പരാജയമാണെന്നാണ് സുപ്രഭാതത്തിന്റെ മുഖപ്രസം​ഗം.പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുമുണ്ടായത് അക്ഷന്തവ്യമായ അലംഭാവമാണ്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഒരിടപെടലും നടത്തിയില്ല. മറ്റു പല കേസുകളിലും ശിക്ഷിക്കപെട്ട പ്രതികളുടെ ജാമ്യ ഹർജിയിൽ കാണാത്ത എന്ത് താല്പര്യമാണ് ബിജെപി നേതാവിന്റെ കാര്യത്തിൽ സർക്കാരിന്നുള്ളതെന്നും മുഖപ്രസം​ഗത്തിൽ ചോദിക്കുന്നു. സുപ്രീം കോടതിയെ സമീപിച്ചു […]