Posted inവിനോദം

‘മഹാകാളി’ ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് പുറത്ത്

ഹനുമാന്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ച സംവിധായകന്‍ പ്രശാന്ത് വര്‍മയുടെ രചനയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ ‘മഹാകാളി’ യുടെ ആദ്യ ഗ്ലിംപ്‌സ് പുറത്ത്. ചിത്രത്തിലെ നിര്‍ണായകവേഷം ചെയ്യുന്ന ബോളിവുഡ് താരം അക്ഷയ് ഖന്നയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു മാസ് ഗ്ലിംപ്‌സ് ആണ് ഇപ്പോള്‍ പുറത്തുവിട്ടത്. ചിത്രം 2027, ജനുവരി 8 ന് ആഗോള റിലീസായി എത്തും. ഇന്ത്യന്‍ സിനിമയിലേക്ക് ഒരു വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് […]

Posted inവിനോദം

തരംഗം സൃഷ്ടിച്ച് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’

ഓണക്കാലത്ത് തിയേറ്ററുകളെ പൂരപ്പറമ്പാക്കിക്കൊണ്ട് ഭാവന സ്റ്റുഡിയോസിന്റെ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ആഗോള ബോക്‌സ് ഓഫീസില്‍ സര്‍വ്വകാല കളക്ഷന്‍ തരംഗം സൃഷ്ടിക്കുകയാണ്. വെറും 3 ദിവസങ്ങള്‍ക്കുള്ളില്‍ 61.37 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനാണ് ചിത്രം നേടിയെടുത്തത്. പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം നിവിന്‍ പോളിയും മമിത ബൈജുവും തമ്മിലുള്ള മികച്ച കെമിസ്ട്രിയാണ്. ഇരുവര്‍ക്കുമൊപ്പം ഗിരീഷ് എ.ഡി – ഭാവന സ്റ്റുഡിയോസ് കൂട്ടുക്കെട്ടിന്റെ ഹിറ്റ് മേക്കിംഗ് ശൈലിയും കൂടിയായപ്പോള്‍ പ്രേക്ഷകര്‍ക്കും തിയേറ്റര്‍ ഉടമകള്‍ക്കും ഒരുപോലെ ആഘോഷനിമിഷമായി ഇത് […]

Posted inഓട്ടോമോട്ടീവ്

ഇലക്ട്രിക് ഡോര്‍ സംവിധാനങ്ങള്‍ തിരിച്ചുവിളിച്ച് ചൈന

ഡിസൈനിങ്ങിലെ ആധുനികത കൊണ്ടും ആകര്‍ഷകമായ ലുക്ക് കൊണ്ടും ലോകമെമ്പാടുമുള്ള കാര്‍ പ്രേമികളെ ആകര്‍ഷിച്ച ഇലക്ട്രിക് ഡോര്‍ സംവിധാനങ്ങള്‍ (ഫ്‌ലഷ് ഡോര്‍ ഹാന്‍ഡില്‍) ഇപ്പോള്‍ വലിയ സുരക്ഷാ ഭീഷണിയുയര്‍ത്തുന്നു. ഇതേത്തുടര്‍ന്ന് ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാഹന തിരിച്ചുവിളിക്കലിന് രാജ്യം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ല ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ 43 ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യങ്ങളിലും അപകട സമയങ്ങളിലും വാഹനത്തിന്റെ ഡോറുകള്‍ തുറക്കാന്‍ സാധിക്കാതെ യാത്രക്കാര്‍ കുടുങ്ങിപ്പോകാന്‍ സാധ്യതയുണ്ടെന്ന […]

Posted inപുസ്തകങ്ങൾ

ഇരുപത്തൊന്ന് പ്രണയകാലങ്ങള്‍

കാലങ്ങളായി എന്നും സ്വപ്നങ്ങളിലൂടെ തന്നെ തേടിയെത്തുന്ന, തനിക്കേറെ പ്രിയപ്പെട്ട ആ മാന്‍മിഴികളുടെ സാന്നിധ്യം തേടി സിദ്ധാര്‍ത്ഥ് എത്തിച്ചേര്‍ന്നത് നിഗൂഢതകള്‍ ഏറെ ഒളിഞ്ഞു കിടക്കുന്ന ഭദ്രമംഗലം തറവാട്ടിലാണ്. അവിടെനിന്നും അവനു മുന്നില്‍ വെളിവായതെല്ലാം ജന്മജന്മാന്തരങ്ങളായി തന്നെ പിന്തുടരുന്ന പ്രണയത്തിന്റെയും ശാപത്തിന്റെയും വിധിയുടെയും രഹസ്യങ്ങളായിരുന്നു. ഭദ്രമംഗലത്തെ സിദ്ധാര്‍ത്ഥിനു വേണ്ടി പൂര്‍വികരും കാലവും കാത്തുവെച്ച ആ നിയോഗം അവന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞോ… യുഗങ്ങള്‍ക്കിപ്പുറം തന്നെ കാത്തിരിക്കുന്ന ശത്രുവിനെ നേരിടാന്‍ മാത്രം ശക്തി സിദ്ധാര്‍ത്ഥിന് ഉണ്ടായിരുന്നോ… തന്റെ ആത്മാവിന്റെ പാതിയായവളെ കൂടെക്കൂട്ടാന്‍ ഇനിയും […]

Posted inആരോഗ്യം

ഡിമന്‍ഷ്യ തടയാവുന്നതാണെന്ന് ലോകാരോഗ്യസംഘടന

ഡിമന്‍ഷ്യ അഥവാ സ്മൃതിനാശരോഗം 45 ശതമാനവും തടയാവുന്നതോ വൈകിപ്പിക്കാവുന്നതോ ആണെന്ന് ലോകാരോഗ്യസംഘടന. ലോകത്ത് മരണകാരണമാകാവുന്ന രോഗങ്ങളില്‍ ഏഴാം സ്ഥാനമാണ് ഡിമന്‍ഷ്യയ്ക്കുള്ളത്. പ്രായമായവരില്‍ വൈകല്യങ്ങള്‍ക്കും അവശതയ്ക്കും ആശ്രിതത്വത്തിനും പ്രധാനകാരണങ്ങളിലൊന്നും ഇതാണ്. തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് ഡിമന്‍ഷ്യ. ഇത് ഓര്‍മശക്തിയെയും ചിന്തിക്കാനുള്ള കഴിവിനെയും പ്രവര്‍ത്തനങ്ങളെയും എല്ലാം ബാധിക്കുന്നു. ഡിമന്‍ഷ്യ ചികിത്സിച്ചു മാറ്റാനാവില്ല. എന്നാല്‍ 45 ശതമാനം വരെ രോഗസാധ്യത തടയാനാവും. പുകവലി, മദ്യപാനം, സാമൂഹ്യമായ ഒറ്റപ്പെടല്‍, ശാരീരികമായ നിഷ്‌ക്രിയത, വായു മലിനീകരണം, രക്തസമ്മര്‍ദം, പ്രമേഹം ഉള്‍പ്പെടെയുള്ള നോണ്‍കമ്മ്യൂണിക്കബിള്‍ രോഗങ്ങള്‍ ഇവയെല്ലാമാണ് […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 24, തിങ്കള്‍

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാല്‍ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത. ഇന്ന് ഏട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. കാസര്‍ഗോഡ്, കണ്ണൂര്‍, തൃശ്ശൂര്‍, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി എല്ലാ ജില്ലകളെയും പുനക്രമീകരിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. മലപ്പുറം വലിയ വിവേചനം നേരിടുന്നെന്ന് പി എം എ സലാം പറഞ്ഞു. മലപ്പുറം മാത്രമല്ല, ജനസംഖ്യ കൂടുതലുള്ള എല്ലാ ജില്ലകളെയും വിഭജിക്കണമെന്നും ജനസംഖ്യ പരിഗണിക്കുകയാണെങ്കില്‍ മലപ്പുറത്തെ […]

Posted inലേറ്റസ്റ്റ്

ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ വൻ വ‍ർധന

ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ വൻ വ‍ർധന. കഴിഞ്ഞ ആറ് ദിവസത്തെ മാത്രം ബെവ്കോയിലെ വില്‍പ്പന 512.11 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 460.80 കോടി രൂപ ആയിരുന്നു. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 52 കോടിക്ക് അടുത്ത് വ‍ർധനയാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഉണ്ടായത്. ഇന്നും ഉത്രാട ദിനത്തിലും വില്‍പ്പന ഇനിയും കൂടുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ശനിയാഴ്ച മാത്രം 102.88 കോടി രൂപയുടെ വില്‍പ്പനായാണ് നടന്നത്.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ 

      കണ്ണൂരിലെ പാലത്തായി പീഡനക്കേസിൽ യുഡിഎഫ് സർക്കാരിനെ കടന്നാക്രമിച്ച് ഇകെ സമസ്ത വിഭാ​ഗത്തിന്റെ മുഖപത്രമായ ‘സുപ്രഭാതം’. പാലത്തായി കേസിൽ പ്രതിയായ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച കോടതി വിധി സംസ്ഥാന സർക്കാരും പ്രോസിക്യൂഷനും ചോദിച്ചുവാങ്ങിയ പരാജയമാണെന്നാണ് സുപ്രഭാതത്തിന്റെ മുഖപ്രസം​ഗം.   തസ്തിക നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി എയ്ഡഡ് സ്കൂളുകള്‍. കണ്ണൂര്‍ ജില്ലയിലെ 16 സ്കൂളുകളില്‍ തട്ടിപ്പ് നടന്നതായാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. ഇതോടെ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് സര്‍ക്കാരിന്‍റെ അനുമതി തേടിയിട്ടുണ്ട്. ക്ലാസ് […]

Posted inബിസിനസ്സ്

സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന, പവന് 1,20,240 രൂപ!

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 80 രൂപ വര്‍ധിച്ച് പുതിയ വില 15,030 രൂപയായി. മൂന്ന് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഗ്രാം സ്വര്‍ണത്തിന് 15,000 നിലവാരം മറികടക്കുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു പവന് 640 രൂപ ഉയര്‍ന്ന് 1,20,240 രൂപയിലേക്കും എത്തിച്ചേര്‍ന്നു. തുടര്‍ച്ചയായ ആറാം ദിവസമാണ് സ്വര്‍ണ വില വര്‍ധിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന്റെ വിലയില്‍ 6,600 രൂപയുടെ വര്‍ധന രേഖപ്പെടുത്തി. ഈ മാസം തുടക്കം […]

Posted inടെക്നോളജി

അജ്ഞാത എഐ മോഡലെത്തി, സൗജന്യമായി!

എഐ ലോകത്ത് വലിയ ശ്രദ്ധനേടി ഓപ്പണ്‍ റൂട്ടര്‍ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഓഎക്‌സ് ആല്‍ഫ എന്ന എഐ മോഡല്‍. സൗജന്യമായി ലഭ്യമാകുന്ന ഒരു സ്റ്റെല്‍ത്ത് മോഡല്‍ ആയാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. അജ്ഞാത ഉറവിടത്തില്‍നിന്ന് ഡെവലപ്പര്‍മാര്‍ക്കോ പൊതുജനങ്ങള്‍ക്കോ ലഭ്യമാക്കുന്ന മെഷീന്‍ ലേണിങ് മോഡലുകളെയാണ് സ്റ്റെല്‍ത്ത് മോഡലുകള്‍ എന്ന് വിശേഷിപ്പിക്കാറുള്ളത്. കോഡിങ്, ദീര്‍ഘകാല എഐ ഏജന്റ് ടാസ്‌ക്കുകള്‍, പ്രൊഡക്ഷന്‍ വര്‍ക്ക്ലോഡുകള്‍ എന്നിവയ്ക്കായി നിര്‍മ്മിച്ച ഒരു റീസണിങ് മോഡല്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 10 ലക്ഷം ടോക്കണ്‍ കോണ്‍ടെക്സ്റ്റ് വിന്‍ഡോയുമായാണ് ഈ മോഡല്‍ […]