Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 25, ചൊവ്വ

തെരുവു നായ്ക്കളുടെ ദയാവധത്തിന് അവയെ പിടികൂടി വെറ്ററിനറി ഡോക്ടര്‍ കുത്തിവയ്പു നല്‍കണമെന്ന മാര്‍ഗനിര്‍ദേശവുമായി തദ്ദേശ വകുപ്പ്. അക്രമകാരികള്‍, പേവിഷ ബാധയുള്ളവ, ഗുരുതരമായി പരിക്കേറ്റവ തുടങ്ങിയ നായ്ക്കളെ മാത്രമേ കൊല്ലാവൂ. വെടിവച്ചോ തല്ലിച്ചതച്ചോ കൊല്ലരുത്. കുത്തിവയ്പിന് സോഡിയം പെന്റോ ബാര്‍ബിറ്റല്‍, തയോ പെന്റാല്‍ സോഡിയം എന്നിവ മാത്രമേ ഉപയോഗിക്കാവൂ. ദയാവധത്തിന് നായ്ക്കളെ പിടികൂടിയ ശേഷം മൂന്നുനാള്‍ ഐസൊലേഷന്‍ സെല്ലില്‍ പാര്‍പ്പിക്കണം. ആരെങ്കിലും ഏറ്റെടുക്കുന്നില്ലെങ്കില്‍ മാത്രമേ ദയാവധം ആകാവൂവെന്നും മാര്‍ഗനിര്‍ദേശം. വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇന്നത്തേക്ക് നൂറു […]

Posted inലേറ്റസ്റ്റ്

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. സ്കൂൾ, കോളേജ് കമ്പ്യൂട്ടർ ലാബ് ഹാളുകൾ വാടകയ്ക്ക് എടുക്കാനാണ് ആലോചന. ലേണേഴ്സ് ടെസ്റ്റ് നടത്തുന്നതിനാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നീക്കം. കമ്പ്യൂട്ടർ ലാബ് ഹാളുകൾ കണ്ടെത്താൻ ആർ ടി ഓമാർക്ക് ഗതാഗത കമ്മീഷണർ നിർദ്ദേശം നൽകി. ഡ്രൈവിംഗ് ടെസ്റ്റ് സംബന്ധിച്ച പുതുക്കിയ സർക്കുലർ കർശനമായി പാലിക്കാൻ ആണ് നിർദ്ദേശം. ലേണേഴ്സ് ടെസ്റ്റ് പാസായിക്കഴിഞ്ഞ് ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിച്ചാൽ പരമാവധി 45 ദിവസത്തിനുള്ളിൽ സ്ലോട്ട് […]

Posted inലേറ്റസ്റ്റ്

യൂത്ത് കോൺഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ഒ ജെ ജെനീഷിന്‍റെ പരിഹാസത്തിന് ചുട്ട മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം

യൂത്ത് കോൺഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ഒ ജെ ജെനീഷിന്‍റെ പരിഹാസത്തിന് ചുട്ട മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ ഒരു യുവാവ് കേരള മന്ത്രിസഭയിൽ അംഗമാകുന്നത് സ്വാഗതാർഹമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചിന്ത തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. എന്നാൽ, സംഘടനയുടെ പ്രവർത്തനങ്ങളെയും മുൻകാല സംഭവങ്ങളെയും പരാമർശിച്ച് കടുത്ത മുന്നറിയിപ്പും വിമർശനവുമാണ് അവർ ഉന്നയിക്കുന്നത്.വയനാട് ദുരിതാശ്വാസത്തിനായി പാവപ്പെട്ട ജനങ്ങളിൽ നിന്ന് ശേഖരിച്ച ഫണ്ട് മുക്കിയതുപോലെ കേരളത്തിലെ സംസ്ഥാന ഖജനാവ് മുക്കരുതെന്ന് ചിന്താ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വീണ്ടും പ്രതിഷേധം ശക്തമാക്കാൻ കോക്രോച്ച് ജനതാ പാർട്ടി

ജന്തർ മന്തിറിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരെ കേസെടുക്കില്ലെന്നതടക്കമുള്ള വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് വീണ്ടും പ്രതിഷേധം ശക്തമാക്കാൻ കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി) തീരുമാനിച്ചു. സെപ്തംബർ അഞ്ചിന് ദില്ലിയിലെ ഇന്ത്യാ ഗേറ്റിലാണ് പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യാ ഗേറ്റിൽ നിന്ന് ദില്ലി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നാണ് സി ജെ പിയുടെ പ്രഖ്യാപനം. സമാധാനപരമായിരിക്കും മാർച്ചെന്നും നേതാക്കൾ വ്യക്തമാക്കി. ജൂലൈ 25 ന് യുവാക്കൾക്ക് നൽകിയ ഉറപ്പുകൾ നടപ്പിലാക്കുന്നതിൽ സർക്കാരും കേന്ദ്ര ഭരണസഖ്യവും പരാജയപ്പെട്ടുവെന്ന് ഇന്ന് ചേർന്ന സി […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. സ്കൂൾ, കോളേജ് കമ്പ്യൂട്ടർ ലാബ് ഹാളുകൾ വാടകയ്ക്ക് എടുക്കാനാണ് ആലോചന. ലേണേഴ്സ് ടെസ്റ്റ് നടത്തുന്നതിനാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നീക്കം.   ജില്ല, ജനറൽ ആശുപത്രികളില്‍ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഏർപ്പെടുത്താനുള്ള ആരോഗ്യവകുപ്പ് നീക്കത്തിനെതിരെ കെജിഎംഒയിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍. മതിയായ ജീവനക്കാരില്ലാതെ സമയം നീട്ടാനാകില്ലെന്നാണ് നിലപാട്.   പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള […]

Posted inബിസിനസ്സ്

മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ വളര്‍ച്ച ഇരട്ടി വേഗത്തില്‍

രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ വളര്‍ച്ച ആഗോള ശരാശരിയേക്കാള്‍ ഇരട്ടി വേഗത്തിലെന്ന് റിപ്പോര്‍ട്ട്. 2020 ഡിസംബര്‍ മുതല്‍ 2025 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ 17.1 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഇതേ കാലയളവിലെ ആഗോള ശരാശരി വളര്‍ച്ച 6.9 ശതമാനം മാത്രമാണ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് വ്യവസായം കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 73.73 ലക്ഷം കോടി രൂപയിലെത്തി. 2021 മാര്‍ച്ച് സാമ്പത്തിക വര്‍ഷത്തില്‍ 2.3 കോടിയായിരുന്ന […]

Posted inടെക്നോളജി

ഗൂഗിള്‍ എ.ഐ പ്ലസ് സൗജന്യമായി വിദ്യാര്‍ഥികള്‍ക്ക്

കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഗൂഗിള്‍ എ.ഐ പ്ലാനിലേക്കുള്ള ഒരു വര്‍ഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ പ്രഖ്യാപിച്ച് ഗൂഗിള്‍. ജെമിനി എ.ഐ അസിസ്റ്റന്റിലും ഗൂഗിള്‍ സെര്‍ച്ചിലും ലഭ്യമാകുന്ന എ.ഐ ടൂളുകള്‍ അടങ്ങിയ സവിശേഷ സ്റ്റുഡന്റ്സ് ഹബ്ബ് ആണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. പദ്ധതി പ്രകാരം യു.എസിന് പുറത്തുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്ക്, ഒരു വര്‍ഷത്തേക്ക് ഗൂഗിള്‍ എ.ഐ പ്ലസ് സൗജന്യമായി ലഭിക്കും. ഇതിനൊപ്പം ജെമിനി ഒമ്നിയിലേക്കുള്ള പ്രവേശനം, ജെമിനിയില്‍ 2 മടങ്ങ് അധിക ഉപയോഗ പരിധി, 400 ജി.ബി സ്റ്റോറേജ് എന്നിവയും ലഭിക്കും. ജെമിനി […]

Posted inവിനോദം

‘മഹാകാളി’ ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് പുറത്ത്

ഹനുമാന്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ച സംവിധായകന്‍ പ്രശാന്ത് വര്‍മയുടെ രചനയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ ‘മഹാകാളി’ യുടെ ആദ്യ ഗ്ലിംപ്‌സ് പുറത്ത്. ചിത്രത്തിലെ നിര്‍ണായകവേഷം ചെയ്യുന്ന ബോളിവുഡ് താരം അക്ഷയ് ഖന്നയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു മാസ് ഗ്ലിംപ്‌സ് ആണ് ഇപ്പോള്‍ പുറത്തുവിട്ടത്. ചിത്രം 2027, ജനുവരി 8 ന് ആഗോള റിലീസായി എത്തും. ഇന്ത്യന്‍ സിനിമയിലേക്ക് ഒരു വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് […]

Posted inവിനോദം

തരംഗം സൃഷ്ടിച്ച് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’

ഓണക്കാലത്ത് തിയേറ്ററുകളെ പൂരപ്പറമ്പാക്കിക്കൊണ്ട് ഭാവന സ്റ്റുഡിയോസിന്റെ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ആഗോള ബോക്‌സ് ഓഫീസില്‍ സര്‍വ്വകാല കളക്ഷന്‍ തരംഗം സൃഷ്ടിക്കുകയാണ്. വെറും 3 ദിവസങ്ങള്‍ക്കുള്ളില്‍ 61.37 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനാണ് ചിത്രം നേടിയെടുത്തത്. പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം നിവിന്‍ പോളിയും മമിത ബൈജുവും തമ്മിലുള്ള മികച്ച കെമിസ്ട്രിയാണ്. ഇരുവര്‍ക്കുമൊപ്പം ഗിരീഷ് എ.ഡി – ഭാവന സ്റ്റുഡിയോസ് കൂട്ടുക്കെട്ടിന്റെ ഹിറ്റ് മേക്കിംഗ് ശൈലിയും കൂടിയായപ്പോള്‍ പ്രേക്ഷകര്‍ക്കും തിയേറ്റര്‍ ഉടമകള്‍ക്കും ഒരുപോലെ ആഘോഷനിമിഷമായി ഇത് […]

Posted inഓട്ടോമോട്ടീവ്

ഇലക്ട്രിക് ഡോര്‍ സംവിധാനങ്ങള്‍ തിരിച്ചുവിളിച്ച് ചൈന

ഡിസൈനിങ്ങിലെ ആധുനികത കൊണ്ടും ആകര്‍ഷകമായ ലുക്ക് കൊണ്ടും ലോകമെമ്പാടുമുള്ള കാര്‍ പ്രേമികളെ ആകര്‍ഷിച്ച ഇലക്ട്രിക് ഡോര്‍ സംവിധാനങ്ങള്‍ (ഫ്‌ലഷ് ഡോര്‍ ഹാന്‍ഡില്‍) ഇപ്പോള്‍ വലിയ സുരക്ഷാ ഭീഷണിയുയര്‍ത്തുന്നു. ഇതേത്തുടര്‍ന്ന് ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാഹന തിരിച്ചുവിളിക്കലിന് രാജ്യം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ല ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ 43 ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യങ്ങളിലും അപകട സമയങ്ങളിലും വാഹനത്തിന്റെ ഡോറുകള്‍ തുറക്കാന്‍ സാധിക്കാതെ യാത്രക്കാര്‍ കുടുങ്ങിപ്പോകാന്‍ സാധ്യതയുണ്ടെന്ന […]