സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം. ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ സമീപ ജില്ലകളിലുള്ള വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരണമെന്നും നിർദേശിച്ചു.മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലും മഴ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഇത്തരം സ്ഥലങ്ങളിലേക്കുള്ള റോഡുകളിൽ തന്നെ മണ്ണിടിച്ചിൽ സാധ്യത ഉള്ളയിടങ്ങളിൽ സുരക്ഷ ബോർഡുകൾ […]
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 25, ചൊവ്വ
പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തില്‍ പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തില്‍ രൂക്ഷ വിമര്‍ശനവുമായി അസിസ്റ്റന്റ് സെക്രട്ടറിയുടെ ലേഖനം. പിണറായി വിജയന്‍ നടത്തിയത് മുന്നണി മര്യാദയുടെ ലംഘനമെന്നാണ് സത്യന്‍ മൊകേരിയുടെ വിമര്‍ശനം. പിണറായിയുടെ പ്രസ്താവന കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ലെന്നും എല്ലാം ഞാനാണ് എന്നഭാവം ഒരു കമ്യൂണിസ്റ്റ് നേതാവിനും യോജിച്ചതല്ലെന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. കമ്യൂണിസ്റ്റുകാര്‍ മുന്നണി രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട രാഷ്ട്രീയ പക്വത പ്രതിപക്ഷ നേതാവിന് ഉണ്ടായില്ലെന്ന് പറയേണ്ടിവരുന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് […]
കല്‍ക്കരിയില്‍ നിന്ന് വാതക പദ്ധതിയുമായി റിലയന്‍സ്
ഇന്ധന ഇറക്കുമതി കുറച്ച് ഊര്‍ജമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യമിട്ട് ആന്ധ്രപ്രദേശില്‍ 2.73 ലക്ഷം കോടി രൂപയുടെ വന്‍ വാതക പദ്ധതിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കല്‍ക്കരി ശേഖരം ഉപരിതലത്തിലേക്ക് ഖനനം ചെയ്‌തെടുക്കാതെ തന്നെ ഹൈഡ്രജന്‍, മെഥനോള്‍, അമോണിയ, പ്രകൃതിവാതകം എന്നിവ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. സാങ്കേതികമായി ഒട്ടേറെ വെല്ലുവിളികളുള്ള പദ്ധതിയുടെ ആദ്യഘട്ട വിജയം വിലയിരുത്തിയാകും തുടര്‍നടപടികള്‍. എല്‍.എന്‍.ജി., യൂറിയ, അമോണിയം നൈട്രേറ്റ്, മെഥനോള്‍ എന്നിവയുടെ ഇറക്കുമതിക്കായി കഴിഞ്ഞ സാമ്പത്തികവര്‍ഷം 2.77 ലക്ഷം കോടി രൂപയാണ് രാജ്യം ചെലവഴിച്ചത്. ആവശ്യമായ എല്‍.എന്‍.ജി.യുടെ […]
പുസ്തകങ്ങള്‍ നശിപ്പിക്കുന്ന എഐ കമ്പനികള്‍ക്കെതിരെ അന്വേഷണം
പുസ്തകങ്ങള്‍ വന്‍തോതില്‍ വാങ്ങി നശിപ്പിക്കുന്ന വിഷയത്തില്‍ പ്രമുഖ നിര്‍മിതബുദ്ധി കമ്പനികള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യു.എസിലെ സംഘടനകള്‍. മെഷീന്‍ ലേണിംഗ് സിസ്റ്റങ്ങള്‍ പരിശീലിപ്പിക്കുന്നതിനായി വന്‍തോതില്‍ പുസ്തകങ്ങള്‍ വാങ്ങുകയും സ്‌കാന്‍ ചെയ്യുകയും ഭൗതികമായി നശിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍നിര എഐ കമ്പനിയായ ആന്ത്രോപിക് കോടിക്കണക്കിന് രൂപ മുടക്കി പുസ്തകങ്ങള്‍ വാങ്ങുകയും പേജുകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനായി അവയുടെ കെട്ടഴിച്ചെടുക്കുകയും പിന്നീട് നശിപ്പിക്കുകയും ചെയ്യുന്നതായി ‘ദി വാഷിംഗ്ടണ്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗൂഗിള്‍, ഓപ്പണ്‍എഐ, മൈക്രോസോഫ്റ്റ് എന്നിവയും സമാനമായ നീക്കങ്ങള്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്ടില്‍ […]
‘മെല്‍കൗ പോണ്ടിച്ചേരി’ ആദ്യ ടീസര്‍
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അല്‍താഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ‘മെല്‍കൗ പോണ്ടിച്ചേരി’ ആദ്യ ടീസര്‍ പുറത്ത്. അര്‍ജുന്‍ അശോകന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസര്‍ പുറത്തുവിട്ടത്. അരുണ്‍ ഗോപിയും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നിഖില്‍ മോഹന്‍ ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സംഘം സുഹൃത്തുക്കള്‍ കേരളത്തില്‍ നിന്ന് പോണ്ടിച്ചേരിയില്‍ എത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സനൂപ് തൈക്കുടം ആണ് ചിത്രത്തിന് […]
‘ടൈറ്റന്‍സ്’ സെക്കന്റ് ലുക്ക് പുറത്ത്
സൂപ്പര്‍ ഹിറ്റായ എബ്രഹാം ഓസ്ലറിന് ശേഷം നേരമ്പോക്ക്, മാനുവല്‍ മൂവി മേക്കേഴ്സ് എന്ന ബാനറുകളില്‍ മിഥുന്‍ മാനുവല്‍ തോമസ്, ഇര്‍ഷാദ് എം. ഹസന്‍ എന്നിവരും പ്രദീപ് സി.എസും ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ ചിത്രം ‘ടൈറ്റന്‍സ്’ സെക്കന്റ് ലുക്ക് പുറത്ത്. സെക്കന്റ് ലുക്ക് പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ റിലീസ് തീയതിയും പുറത്തു വിട്ടു. ഒക്ടോബര്‍ 1 ന് ആണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ജയസൂര്യ, വിനായകന്‍, ബേബി ജീന്‍, നിഹാല്‍, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന […]
അപ്ഡേറ്റ് ചെയ്ത പള്‍സര്‍ മോഡലുകള്‍ ഇന്ത്യയില്‍
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് അപ്ഡേറ്റ് ചെയ്ത പള്‍സര്‍ 125, പള്‍സര്‍ 150 മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. യഥാക്രമം 92,990 രൂപയും 1.15 ലക്ഷം രൂപയുമാണ് പ്രാരംഭവില. അപ്ഡേറ്റ് ചെയ്ത പള്‍സര്‍ 125, പള്‍സര്‍ 150 എന്നി രണ്ടു ബൈക്കുകളിലും മെക്കാനിക്കല്‍, കോസ്മെറ്റിക് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പള്‍സര്‍ 125ന് കരുത്ത് പകരുന്നത് അതേ 124.58 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. ഇത് 8000 ആര്‍പിഎമ്മില്‍ 11.8 ബിഎച്ച്പിയും 6000 ആര്‍പിഎമ്മില്‍ 11 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. […]
അമ്മയും അതുപോല്‍ മാഞ്ഞതൊക്കെയും
മാഞ്ഞുപോകുന്ന പ്രിയപ്പെട്ടവരെയും നമ്മെ നിരന്തരം വേട്ടയാടുന്ന അവരുടെ ഓര്‍മകളെയുംകുറിച്ചുള്ള അപൂര്‍വസുന്ദരമായ നോവല്‍, മരണത്തെപ്പോലും തോല്‍പ്പിച്ച ഒരമ്മയുടെ ശബ്ദത്തിലൂടെ കഥ ആരംഭിക്കുന്നു. അകാലമരണത്തിനു ശേഷവും മക്കളോടുള്ള അടങ്ങാത്ത വാത്സല്യവും സ്‌നേഹവും അവര്‍ സൂക്ഷിച്ചുവെച്ച എല്ലാ വസ്തുക്കളിലും നിഴലിക്കുന്നു. ഡല്‍ഹിയിലെ തെരുവുകള്‍ ഭയത്താലും പ്രക്ഷോഭത്താലും നിറയുമ്പോള്‍ പരസ്യ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ആ അമ്മയുടെ മൂത്തമകളും സഹപ്രവര്‍ത്തകനായ മുസ്ലീം ആര്‍ട്ട് ഡയറക്ടറും സമരജ്വാലകളിലേക്ക് അപ്രതീക്ഷിതമായി വലിച്ചിഴയ്ക്കപ്പെടുന്നു. ‘അമ്മയും അതുപോല്‍ മാഞ്ഞതൊക്കെയും’. രാധിക ഒബ്‌റോയ്. പരിഭാഷ – ബീജ വി.സി. മനോരമ […]
കുട്ടികള്‍ക്കു നല്‍കുന്ന ഈ മരുന്നിന് വിലക്ക്
നാലുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു ജലദോഷത്തിനും ചുമയ്ക്കും നല്‍കുന്ന മരുന്നുസംയുക്തത്തിനു വിലക്ക്. ക്ലോര്‍ഫെനിറാമിന്‍ മാലേറ്റ്, ഫിനൈലഫ്രീന്‍ ഹൈഡ്രോക്ലോറൈഡ് എന്നിവയടങ്ങിയ സംയുക്തങ്ങള്‍ക്കാണു കേന്ദ്ര ആരോഗ്യമന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. മരുന്നിന്റെ നിര്‍മാണം, വില്‍പ്പന, വിതരണം എന്നിവയില്‍ കര്‍ശന നിയന്ത്രണവുമേര്‍പ്പെടുത്തി. മരുന്ന് കുട്ടികളുടെ ആരോഗ്യത്തിനു വെല്ലുവിളിയാണെന്നു കണ്ടതിനെത്തുടര്‍ന്നാണു നടപടി. മുതിര്‍ന്നവരുടെ ഉപയോഗത്തിനുള്ള മരുന്നിന്റെ ലേബലിലും ലഘുലേഖയിലും ‘നാലുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു നല്‍കരുത്’ എന്ന മുന്നറിയിപ്പ് വ്യക്തമായി പ്രദര്‍ശിപ്പിക്കാനാണു നിര്‍ദേശം. കുട്ടികളുടെ അസുഖത്തിന് സുരക്ഷിതമായ ബദല്‍മരുന്ന് ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ രാസമൂലകങ്ങള്‍ ചേര്‍ന്ന ചില […]
മദ്ധ്യാഹ്‌ന വാർത്തകൾ
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള നിര്‍ദേശങ്ങളുമായി അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ. 2024 വരെ കെഎസ്ഇബിക്കുണ്ടായ നഷ്ടം ഉപഭോക്താക്കളിൽ നിന്ന് 2027 […]
