വാട്സ്ആപ്പ് അക്കൗണ്ട് പ്രവേശനത്തിലും ഇന്‍കമിങ് കോളുകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ വാട്സ്ആപ്പ്. ടു സ്റ്റെപ്പ് വേരിഫിക്കേഷന്‍, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍, വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് ഒന്നിലധികം പാസ്‌കീകള്‍ ചേര്‍ക്കാനുള്ള ഫീച്ചര്‍ അടങ്ങുന്നതാണ് പുതിയ അപ്ഡേറ്റുകള്‍. ആറ് അക്ക പിന്‍ നമ്പറിന് പകരം പാസ്വേഡ് ഉപയോഗിച്ച് വാട്‌സ്ആപ്പിന്റെ ടു സ്റ്റെപ്പ് വേരിഫിക്കേഷനില്‍ പാസ്വേഡ് അടിസ്ഥാനമാക്കിയുള്ള ഓപ്ഷന്‍ ലഭിക്കുന്നു. ഉപയോക്താവിന്റെ കോണ്‍ടാക്റ്റുകളില്‍ സേവ് ചെയ്തിട്ടില്ലാത്ത അക്കൗണ്ടുകളില്‍ നിന്നുള്ള കോളുകളില്‍ വാട്‌സ്ആപ്പ് കൂടുതല്‍ വിവരങ്ങള്‍ നല്‍കും. ആന്‍ഡ്രോയിഡില്‍ വിളിക്കുന്നയാളുടെ നമ്പര്‍ മറ്റൊരു […]
സായ് അഭ്യങ്കറിന്റെ ഏറ്റവും പുതിയ സിംഗിള്‍ ‘റധിമാ’
വീണ്ടും തരംഗം തീര്‍ത്ത് സംഗീതസംവിധായകനും ഗായകനുമായ സായ് അഭ്യങ്കറിന്റെ ഏറ്റവും പുതിയ സിംഗിള്‍. ‘റധിമാ’ എന്ന പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോ ഇതുവരെ 48 ലക്ഷത്തിലേറെപ്പേര്‍ കണ്ടു. തിങ്കളാഴ്ച പുറത്തിറങ്ങിയ വീഡിയോ ഇപ്പോള്‍ യൂട്യൂബ് മ്യൂസിക് ട്രെന്‍ഡിങ് ചാര്‍ട്ടില്‍ രണ്ടാമതാണ്. നടി ഭാഗ്യശ്രീ ബോര്‍സെയാണ് വീഡിയോയില്‍ സായ്ക്കൊപ്പമുള്ളത്. സായ് അഭ്യങ്കര്‍ തന്നെ ഈണം പകര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയത് വിവേകാണ്. ‘ആസ കൂട’, ‘വിഴി വീക്കുറ’, ‘പവഴമല്ലി’ എന്നിവ ഒരുക്കിയ തേജോ ഭരദ്വാജാണ് പുതിയ മ്യൂസിക് വീഡിയോയുടെയും […]
ശ്രീനാഥ് ഭാസി, അജു വര്‍ഗീസ് ചിത്രം ടൈറ്റില്‍ പോസ്റ്റര്‍
ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, സഞ്ജ്‌ന ഗല്‍റാണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജയ്കുമാര്‍ പ്രഭാകരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കുണ്ടറ ഈസ് മൈ കണ്‍ട്രി അണ്ടര്‍ ദ് കണ്‍ട്രോള്‍ ഓഫ് കേണല്‍ മണ്‍റോ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. മണിയന്‍പിള്ള രാജു, കുഞ്ചന്‍, വിജയകുമാര്‍, വിജയ് മേനോന്‍, സജീദ് പുത്തലത്ത്, ജവാന്‍ റോയി, സാജന്‍ പള്ളുരുത്തി, ഹരീഷ് കണാരന്‍, സാജു കൊടിയന്‍, നാരായണന്‍ കുട്ടി, സായി പ്രിയ ദേവ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. […]
എഡിവി 160 വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട
ഹോണ്ടയുടെ അഡ്വഞ്ചര്‍ സ്റ്റൈല്‍ മാക്സി സ്‌കൂട്ടറായ എഡിവി 160 വിപണിയില്‍ അവതരിപ്പിച്ചു. 1.70 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 156.9 സിസി ലിക്വിഡ് കൂള്‍ഡ് സിംഗില്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്ത് പകരുന്നത്. 16.09 ബിഎച്ച്പി കരുത്തും 14.9 എന്‍ എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഈ എന്‍ജിന്‍ സിവിടി ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി ഐഡില്‍ സ്റ്റോപ്പ് സ്റ്റാര്‍ട്ട് സിസ്റ്റവും ഇതിലുണ്ട്. സ്റ്റീല്‍ ഫ്രെയിമില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇതില്‍ മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ഷോക്ക് അബ്സോര്‍ബറുകളുമാണുള്ളത്. […]
ഇങ്ക്വിലാബ്
തൂക്കുമരത്തിന്റെ കയര്‍ കഴുത്തില്‍ വീഴാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, വായിച്ചുതീര്‍ത്ത പുസ്തകത്തിന്റെ താള്‍ മടക്കിവെച്ച് പുഞ്ചിരിയോടെ മരണത്തിലേക്ക് നടന്നുപോയ ഒരു ഇരുപത്തിമൂന്നുകാരന്റെ ഹൃദയമിടിപ്പ് എപ്പോഴെങ്കിലും തൊട്ടറിഞ്ഞിട്ടുണ്ടോ? ‘ഇങ്ക്വിലാബ്’ കേവലം ചരിത്രരേഖകളുടെ പുനരാവിഷ്‌കാരമല്ല; മറിച്ച് ചോരയും നീരുമുള്ള, പ്രണയിക്കുകയും വേദനിക്കുകയുമായിരുന്ന ഭഗത് സിംഗ് എന്ന മനുഷ്യന്റെ ആത്മാവിലേക്കുള്ള തീക്ഷ്ണമായൊരു യാത്രയാണ്. സ്വന്തം ചോരകൊണ്ട് ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതാന്‍ ആ ധീരയുവാവ് വിപ്ലവത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടുമ്പോള്‍ ഉള്ളില്‍ അനുഭവിച്ച ഏകാന്തതയും, ഉറ്റവരോടുള്ള സ്‌നേഹവും, വരാനിരിക്കുന്ന തലമുറകളെക്കുറിച്ചുള്ള വലിയ സ്വപ്നങ്ങളും അങ്ങേയറ്റം […]
എച്ച്1എന്‍1 വൈറസ് ബാധയ്ക്ക് സ്വയംചികിത്സ അരുതെന്ന് ഐഎംഎ
രാജ്യത്ത് എച്ച്1എന്‍1 രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വൈറസിന് പുതിയ വകഭേദങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗലക്ഷണങ്ങള്‍ മിക്കവരിലും തനിയെ മാറുന്നതാണെന്നും ഐ.എം.എ വ്യക്തമാക്കി. പെട്ടെന്നുണ്ടാകുന്ന പനിയും വിറയലും, വരണ്ട ചുമ, തൊണ്ടവേദന, തലവേദന, കടുത്ത ശരീരവേദനയും ക്ഷീണവും, മൂക്കടപ്പും മൂക്കൊലിപ്പും (കുട്ടികളില്‍ ഛര്‍ദ്ദി, വയറിളക്കം കാണപ്പെടാം) എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എച്ച്1എന്‍1 ഒരു വൈറസ് രോഗമായതിനാല്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് ഫലപ്രദമല്ല. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, നെഞ്ചുവേദന, ചുണ്ടുകളിലോ വിരലുകളിലോ ഉണ്ടാകുന്ന നീലനിറം, […]
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 26, ബുധന്‍
ഇന്ന് തിരുവോണം. ഏവര്‍ക്കും ഡെയ്ലി ന്യൂസിന്റെ തിരുവോണാശംസകള്‍. ജീവിതത്തില്‍ ഐശ്വര്യവും നന്മകളും നിറയട്ടെ. ഓണം അവധിയായതിനാല്‍ ഇന്നും നാളേയും സായാഹ്ന വാര്‍ത്തകള്‍ അപ്ലോഡ് ചെയ്യുന്നതല്ല. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലുകളുടെ സാങ്കേതിക വിദ്യകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. തെരഞ്ഞെടുക്കപ്പെടുന്ന സ്വകാര്യ വ്യവസായികള്‍ക്ക് മിസൈല്‍ നിര്‍മിച്ച് പ്രതിരോധ മന്ത്രാലയത്തിനു കൈമാറാം. എല്ലാ പരമ്പരാഗത മിസൈലുകളും ഇങ്ങനെ ഉല്‍പ്പാദിപ്പിക്കാന്‍ സാങ്കേതിക വിദ്യ കൈമാറാന്‍ മന്ത്രാലയം അനുമതി നല്‍കി. ഇന്ത്യന്‍ മിസൈലുകള്‍ പല ലോകരാജ്യങ്ങളും വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കേയാണ് […]
രാത്രി വാർത്തകൾ
മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമുള്ള കേരളീയർക്ക് ഓണം ആശംസകൾ നേരുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവന നൽകാൻ പൗരന്മാരെ ഓണം പ്രചോദിപ്പിക്കട്ടെന്നും രാഷ്ട്രപതി പറഞ്ഞു. മലയാളികൾക്ക് ഓണാശംസകളുമായി മുഖ്യമന്ത്രി വി ഡി സതീശൻ. സന്തോഷവും മുന്നോട്ടുള്ള യാത്രയിൽ കരുത്തും നൽകുന്നതാകട്ടെ ഇത്തവണത്തെ തിരുവോണമെന്ന് മുഖ്യമന്ത്രി ആശംസിച്ചു. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ ഒറ്റക്കെട്ടായി ഒന്നിച്ച് നിൽക്കാനാകണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എൻഫോഴ്സ്മെന്റ് […]
സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി
സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി . പുതിയ ദേശീയ നേതൃത്വവും സോണൽ കോർഡിനേഷൻ കമ്മിറ്റിയുമാണ് പ്രഖ്യാപിച്ചത്. ഈസ്റ്റ് സോൺ, വെസ്റ്റ് സോൺ, നോർത്ത് സോൺ എന്നിവയാണ് പ്രഖ്യാപിച്ചത്. താഴെത്തട്ടിലുള്ള സാന്നിധ്യം ശക്തിപ്പെടുത്തുന്നതും ഏകോപനം മെച്ചപ്പെടുത്തുന്നതുമാണ് ലക്ഷ്യം. ഇന്ത്യയിലുടനീളം പ്രാദേശിക നേതൃത്വത്തിന്‍റെ ശക്തമായ ഒരു ശൃംഖല കെട്ടിപ്പടുക്കുക എന്നതും ലക്ഷ്യമിട്ടാണ് സംഘടനാ വിപുലീകരണം.
ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു
ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമുള്ള കേരളീയർക്ക് ഓണം ആശംസകൾ നേരുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവന നൽകാൻ പൗരന്മാരെ ഓണം പ്രചോദിപ്പിക്കട്ടെന്നും രാഷ്ട്രപതി പറഞ്ഞു.
