ഫുട്ബോൾ ഇതിഹാസം മെസിയുടെ പേരിലുള്ള തട്ടിപ്പിൽ വിജിലൻസും കേസെടുക്കും. ജിഎസ്ടി തട്ടിപ്പിൽ വിജിലൻസ് ഉത്തരവ് ഉടൻ പുറത്തിറക്കും. പ്രാഥമിക അന്വേഷണമാണ് നടക്കുക. ജിഎസ്ടിയായി 26 കോടി രൂപ പിരിച്ചെടുക്കുന്നതിലെ ഉദ്യോഗസ്ഥ വീഴ്ചയാണ് വിജിലൻസ് അന്വേഷിക്കുക. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് ജിഎസ്ടി കമ്മീഷണർ നോട്ടീസ് നൽകിയിട്ടുണ്ട്. മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട നടപടിയിലാണ് കേസ്. പണം അയച്ചതിന്റെ […]
സപ്ലൈക്കോ ഔട്ട്ലെറ്റുകളില്‍ 422 കോടിയുടെ റെക്കോഡ് വില്പന
സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സപ്ലൈക്കോ ഔട്ട്ലെറ്റുകളില്‍ ഇത്തവണ റെക്കോഡ് വില്പന. ജൂലൈ 22 മുതല്‍ ഉത്രാടദിനം വരെയുള്ള 35 ദിവസം കൊണ്ട് 422.17 കോടി രൂപയുടെ വില്പന നടന്നു. കഴിഞ്ഞ വര്‍ഷം ഓണക്കാലത്തെ 35 ദിവസത്തെ വില്പന 385.42 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 37 കോടി രൂപയുടെ വില്പനയാണ് അധികമായി നടന്നത്. ഓഗസ്റ്റ് ഒന്നുമുതലുള്ള 25 ദിവസംകൊണ്ട് 350.21 കോടി രൂപയുടെ വിറ്റുവരവും ഇത്തവണ രേഖപ്പെടുത്തി. സബ്സിഡി ഉത്പന്നങ്ങളുടെ വില്പനയിലൂടെ 153.49 കോടി രൂപയുടെ വില്പനയും […]
കൗമാരക്കാരക്കാരുടെ അക്കൗണ്ടുകള്‍ തനിയെ ബ്ലോക്ക് ആകും
കൗമാരക്കാരായ ഉപയോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി മെറ്റാ കമ്പനി യുഎസ് സംസ്ഥാനങ്ങളുമായി 16.7 ബില്യണ്‍ ഡോളറിന്റെ സുപ്രധാനമായ ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പുവെച്ചു. ഇതിന്റെ ഭാഗമായി കൗമാരക്കാരുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അര്‍ദ്ധരാത്രി മുതല്‍ രാവിലെ 6 മണി വരെ തനിയെ ബ്ലോക്ക് ചെയ്യപ്പെടും. കൂടാതെ രാത്രി 10 മണി മുതല്‍ രാവിലെ 7 മണി വരെ പുഷ് നോട്ടിഫിക്കേഷനുകള്‍ ഓഫാക്കും. സ്‌ക്രീന്‍ സമയം പ്രതിദിനം രണ്ട് മണിക്കൂര്‍ എന്ന ഡിഫോള്‍ട്ട് പരിധി നിശ്ചയിക്കും. അദ്ധ്യയന പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 8 […]
‘തേന്മാവിന്‍ കൊമ്പത്ത്’ റീ റിലീസ് ടീസര്‍
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചലച്ചിത്രങ്ങളിലൊന്നായ ‘തേന്മാവിന്‍ കൊമ്പത്ത്’ 4കെ ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളിലേക്ക് സെപ്റ്റംബറോടെ എത്തുന്നു. ചിത്രത്തിന്റെ റീ റിലീസ് ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 1994 ല്‍ പുറത്തിറങ്ങിയ ‘തേന്മാവിന്‍ കൊമ്പത്ത്’ പ്രിയദര്‍ശന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിന്റെ ഒറിജിനല്‍ 35എംഎം പ്രിന്റില്‍ നിന്ന് നേരിട്ട് 4കെ സാങ്കേതികവിദ്യയിലേക്ക് സ്‌കാന്‍ ചെയ്യുകയും, അതിന്റെ സംഗീതത്തിനും ശബ്ദങ്ങള്‍ക്കും പുതിയ ജീവന്‍ നല്‍കി ഡോള്‍ബി അറ്റ്‌മോസില്‍ മിക്‌സ് ചെയ്യുകയുമാണ് മാറ്റിനി നൗ ചെയ്തിരിക്കുന്നത്. […]
100 കോടി കടന്ന് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’
നിവിന്‍ പോളി-മമിത ബൈജു-ഗിരീഷ് എഡി കൂട്ടുകെട്ടിലിറങ്ങിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ 100 കോടി ക്ലബ്ബിലെത്തി. പൃഥ്വിരാജ് ചിത്രം ഖലീഫയായിരുന്നു ഒപ്പമിറങ്ങിയത്. ഖലീഫയെ പിന്നിലാക്കി ഓണം വിന്നറായ നിവിന്‍ പോളി ചിത്രം കുതിച്ച് കയറുകയാണ്. റിലീസ് ചെയ്ത് ആറ് ദിവസം പിന്നിട്ടപ്പോഴാണ് ബെത്ലഹേം കുടുംബ യൂണിറ്റ് 100 കോടി പിന്നിടുന്നത്. ആഗോളതലത്തില്‍ ഇതുവരെ ചിത്രം നേടിയത് 110.73 കോടി രൂപയാണ്. നിവിന്‍ പോളിയുടെ രണ്ടാമത്തെ നൂറ് കോടി ചിത്രമാണിത്. പോയ വര്‍ഷം പുറത്തിറങ്ങിയ സര്‍വ്വം മായയായിരുന്നു ആദ്യം നൂറ് […]
റിബല്‍ 300 വിപണിയിലെത്തിച്ച് ഹോണ്ട
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട അവരുടെ പുതിയ മോഡലായ റിബല്‍ 300 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.22 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഇ- ക്ലച്ച് വകഭേദത്തിന് വില കൂടും. 2.62 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. 286 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഇത് ഏകദേശം 30 ബിഎച്ച്പി കരുത്തും 27.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ആറ് സ്പിഡ് ഗിയര്‍ ബോക്സുമായി എന്‍ജിനെ ബന്ധിപ്പിച്ചിരിക്കുന്നു. ക്ലച്ച് ഉപയോഗിക്കാതെ തന്നെ […]
ഓര്‍മകളുടെ തിരശ്ശീല
മലയാള സിനിമയെ അതിന്റെ സാങ്കേതിക വളര്‍ച്ചയിലൂ ടെയോ സിനിമാചരിത്രത്തിന്റെ കാലക്രമത്തിലൂടെയോ മാത്രം പഠനവിധേയമാക്കുന്നതില്‍ നിന്ന് വിഭിന്നമായി, സിനിമയ്ക്കുള്ളില്‍ പതിഞ്ഞിരിക്കുന്ന കേരളത്തിന്റെ സാമൂഹിക മനഃശാസ്ത്രത്തെയും വൈകാരിക പരിണാമ ങ്ങളെയും വായിച്ചെടുക്കുകയാണ് ഈ ഗ്രന്ഥം. മലയാള സിനിമയുടെ തിരശ്ശീലയില്‍ ഏഴ് പതിറ്റാണ്ടുക ളിലൂടെ മാറിമാറി വന്ന കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും അപ്പുറം, മലയാളിയുടെ സാമൂഹികവും വൈകാരിക വുമായ ചരിത്രം സിനിമ എങ്ങനെ രേഖപ്പെടുത്തുന്നുവെന്ന് വ്യക്തമായി നിരീക്ഷിക്കുന്ന പുസ്തകം. ‘ഓര്‍മകളുടെ തിരശ്ശീല’. ഡോ. റജുലാല്‍ റഫീഖ്. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 203 രൂപ.
ദഹനം മെച്ചപ്പെടുത്താന്‍ പേരയില
ദഹനം മെച്ചപ്പെടുത്തുന്നത് മുതല്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നത് വരെ നിരവധി ഗുണങ്ങളുള്ള ഒന്നാണ് പേരയുടെ ഇല. ദിവസവും രാവിലെ വെറും വയറ്റില്‍ പേരയില ചവയ്ക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് നിയന്ത്രിക്കാനും പേരയില സഹായിച്ചേക്കാം. ദിവസവും പേരയില ചവയ്ക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. എന്നാല്‍ പ്രമേഹത്തിന് മരുന്ന് കഴിക്കുന്ന ഒരാള്‍, പേരയിലയെ മരുന്നായി കണ്ട് കഴിക്കരുത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മുന്നോട്ട് പോകുക. വായ ഫ്രഷായി സൂക്ഷിക്കാന്‍ ദിവസവും പേരയില ചവയ്ക്കുന്നത് […]
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 27, വ്യാഴം
നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ 157 പേര്‍ മരിച്ചു. ഇരുന്നൂറിലേറെ ഇന്ത്യക്കാരടക്കം 750 ലേറെ വിനോദസഞ്ചാരികളെയും കൈലാസ് മാനസരോവര്‍ തീര്‍ഥാടകരേയും കാണാതായി. ടിബറ്റില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് ഭോട്ട കോഷി നദി കവിഞ്ഞതാണു പ്രളയ കാരണം. ബിരേന്തി പ്രദേശത്തെ അണക്കെട്ടുകൂടി തകര്‍ന്നതോടെ അനേകം ഗ്രാമങ്ങള്‍, മാര്‍ക്കറ്റുകള്‍, ജലസേചന പദ്ധതികള്‍, റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയെല്ലാം പ്രളയത്തില്‍ ഒഴുകിപ്പോയി. നേപ്പാളിലെ ദുരന്ത മേഖലയില്‍ കുടുങ്ങിയ മലയാളികളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം അടിയന്തര സഹായത്തിന് നോര്‍ക്ക ഹെല്‍പ്പ് […]
എച്ച്.ഡി.എഫ്.സി. ദുബായ് ശാഖയ്‌ക്കെതിരെ നിക്ഷേപകര്‍
എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ദുബായ് ശാഖ വഴി കാര്‍ലൈല്‍ ലൈഫ് സെറ്റില്‍മെന്റ് പദ്ധതികളില്‍ നിക്ഷേപം നടത്തിയവര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിക്കാന്‍ ഒരുങ്ങുന്നു. തെറ്റിദ്ധരിപ്പിച്ച് അനുയോജ്യമല്ലാത്ത പദ്ധതികളില്‍ നിക്ഷേപിച്ചതിനെത്തുടര്‍ന്ന് സാമ്പത്തിക നഷ്ടമുണ്ടായെന്ന് ആരോപിച്ചാണ് എഴുപത്തഞ്ചിലേറെ നിക്ഷേപകര്‍ രംഗത്തെത്തിയത്. 1.35 കോടി ഡോളര്‍ (ഏകദേശം 128 കോടി രൂപ) വരുന്ന നിക്ഷേപം തിരിച്ചുപിടിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈനെയും സമീപിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് അധിഷ്ഠിത നിക്ഷേപത്തിലൂടെ പ്രതിവര്‍ഷം 12 മുതല്‍ 19 ശതമാനം വരെ […]
