കൊല്‍ക്കത്തയില്‍ നടന്ന ലയണല്‍ മെസി ഇവന്റിലെ ടിക്കറ്റ് തുക ആരാധകര്‍ക്ക് തിരികെ നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. 33,000 ആരാധകര്‍ക്ക് സംസ്ഥാനത്തിന്റെ കായിക ബജറ്റില്‍ നിന്ന് പണം തിരികെ നല്‍കുമെന്നും, കായിക രംഗം മെച്ചപ്പെടുത്താന്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് ടീം ഉടമ സുഭാഷ് ജോർജിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി
കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് ടീം ഉടമ സുഭാഷ് ജോർജിനെതിരെ ക്രിപ്റ്റോ തട്ടിപ്പ് പരാതിയിൽ പോലീസ് കേസെടുത്തു. യുകെ മലയാളികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം കറുകച്ചാൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെ 99 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസിൽ ആരോപിക്കുന്നത്.
നേപ്പാളിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 734 ആയി
നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 734 ആയി. കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. ദുരന്തത്തില്‍പ്പെട്ട 275 ഇന്ത്യന്‍ പൗരന്മാരെയും 128 ഇന്ത്യന്‍ വംശജരെയും ഇപ്പോഴും കണ്ടെത്താനോ ബന്ധപ്പെടാനോ ആയിട്ടില്ല.
60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കി മോട്ടോർ വാഹന വകുപ്പ്
ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കുന്നു. അപേക്ഷകൾ പൂർണമായും ഓൺലൈനായി സമർപ്പിക്കാനും വേഗത്തിൽ തീർപ്പാക്കാനും പുതിയ സംവിധാനം സഹായിക്കും. സെപ്റ്റംബർ 21 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റത്തോടെ, ഭൂരിഭാഗം സേവനങ്ങൾക്കും ആർടി ഓഫീസുകളിൽ പോകേണ്ടി വരില്ല.
ഖാർഗെ പ്രസംഗിച്ച വേദിയിൽ നടന്ന ശുദ്ധീകരണ ചടങ്ങിനെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി
ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ നടന്ന ശുദ്ധീകരണ ചടങ്ങിനെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി അജയ് താംത. റാലി നടന്ന ഗ്രൗണ്ട് ഒരു ഹൈന്ദവ സംഘടനയുടെ നിയന്ത്രണത്തിലുള്ളതാണെന്നും പരിപാടിക്കിടെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ അടക്കമുള്ളവർ അനാവശ്യ മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് സംഘടന അവിടെ ചടങ്ങുകൾ നടത്തിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 30, ഞായര്‍
നേപ്പാളില്‍ കുടുങ്ങിയ ഓസ്ട്രേലിയന്‍ പൗരന്മാരായ നാലു മലയാളികള്‍ അടക്കം ഏഴ് മലയാളികളെ ഇനി കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. നേപ്പാളിലുള്ള 45 മലയാളികള്‍ സുരക്ഷിതരാണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കൊച്ചിയില്‍നിന്നുള്ള 14 അംഗ സംഘം അടക്കം 16 മലയാളികള്‍ സുരക്ഷിതരായി മടങ്ങി. പ്രളയസമയത്ത് ആകെ 83 മലയാളികളാണ് നേപ്പാളിലുണ്ടായിരുന്നത്. 287 ഇന്ത്യക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പത്തനംതിട്ടയില്‍ തോട്ടങ്ങള്‍ ഏറ്റെടുത്ത് സെന്‍ട്രല്‍ ജയില്‍ സ്ഥാപിക്കണമെന്നും പൂജപ്പുര, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകള്‍ മാറ്റാനും ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് […]
രാത്രി വാർത്തകൾ
സിഎൻജി വില വർധന കേന്ദ്രത്തിനെതിരെ ആയുധമാക്കി കോൺഗ്രസ്. വില കുത്തനെ കൂട്ടിയതിനെതിരെ കേന്ദ്ര സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയത്. ഇന്ധനവില വർധനവിനൊപ്പം രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണെന്ന് നേതാക്കൾ ആരോപിച്ചു. തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം. വൈകിട്ട് നാല് മണിയോടെ തുടങ്ങിയ പുലിക്കളിയിൽ നഗരം പുലികൾ കീഴടക്കിയിരിക്കുകയാണ്. യുവജനക്ഷേമ കായിക മന്ത്രി ഒ ജെ ജനീഷാണ് പുലിക്കളിക്ക് ഫ്ലാഹ് ഓഫ് നടത്തിയത്. […]
കെനിയയിലേക്കുള്ള പെട്രോളിയം കയറ്റുമതിയില്‍ ഇന്ത്യ ഒന്നാമത്
സൗദി അറേബ്യയെയും യു.എ.ഇ.യെയും മറികടന്ന് കെനിയയിലേക്കുള്ള ഏറ്റവും വലിയ പെട്രോളിയം വിതരണക്കാരായി മാറി ഇന്ത്യ. യു.എ.ഇ.യില്‍നിന്നുള്ള പെട്രോളിയം കയറ്റുമതിയില്‍ വലിയ ഇടിവുണ്ടായി. ജനുവരിയില്‍ പ്രതിദിനം 90,000 ബാരലായിരുന്നത് ഓഗസ്റ്റ് ആയപ്പോഴേക്കും 15,000 ബാരലായി കുറഞ്ഞു. കെനിയയിലേക്കുള്ള ഇന്ത്യയുടെ ആകെ കയറ്റുമതി മൂല്യത്തില്‍ കഴിഞ്ഞ ജൂലൈയില്‍ 151.41 ശതമാനം വര്‍ധനയുണ്ടായി. ഇന്ത്യയുടെ ഏറ്റവും വേഗത്തില്‍ വളരുന്ന അഞ്ച് കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളിലൊന്നായി കെനിയ മാറി. ലോകത്തിലെ നാലാമത്തെയും ഏഷ്യയിലെ രണ്ടാമത്തെയും വലിയ എണ്ണ ശുദ്ധീകരണ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ 22 […]
സ്പേസ് എക്സിന് ഇനി എഐ മോഡലുകള്‍ നല്‍കില്ല
ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് എഐയുടെ ഉടമസ്ഥതയിലുള്ള കോഡിങ് ടൂള്‍ കമ്പനിയായ കഴ്സറിന് എഐ മോഡലുകള്‍ നല്‍കുന്നത് ഓപ്പണ്‍ എഐ അവസാനിപ്പിക്കുന്നു. സാം ഓള്‍ട്ട്മാനും മസ്കും തമ്മില്‍ കടുത്ത തര്‍ക്കം നിലനില്‍ക്കെയാണ് ഈ നീക്കം. ജൂണിലാണ് കഴ്സറിന്റെ ഉടമയായ എനിസ്ഫിയര്‍ എന്ന സ്റ്റാര്‍ട്ടപ്പ് വാങ്ങുന്നതായി സ്പേസ് എക്സ് പ്രഖ്യാപിച്ചത്. 6000 കോടി ഡോളറിന്റേതാണ് ഈ കരാര്‍. ഈ മാസം ആദ്യം തന്നെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്തു. അതേസമയം സ്പേസ് എക്സ് ഏറ്റെടുത്തതോടെ കഴ്സറുമായുള്ള കരാര്‍വ്യവസ്ഥകള്‍ […]
‘ധൂമകേതു’വിലെ ‘ചിരഞ്ജീവി’ ഗാനം പുറത്ത്
‘നെയ്മറി’ന് ശേഷം സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന ‘ധൂമകേതു’വിലെ ‘ചിരഞ്ജീവി’ ഗാനം പുറത്ത്. സജിനും നിഖിലയും ഒന്നിച്ചുള്ള വിചിത്രമായ കല്യാണ ദൃശ്യങ്ങളാണ് ‘ചിരഞ്ജീവി’ എന്ന പേരില്‍ എത്തിയിരിക്കുന്ന ഈ ഗാനരംഗത്തിലുള്ളത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അങ്കിത് മേനോനാണ് ഈണം നല്‍കിയിരിക്കുന്നത്. മലയാളി മങ്കീസ് ആണ് ഗാനം പാടി അവതരിപ്പിച്ചിരിക്കുന്നത്. ‘മന്തി പോലും ഉപ്പുമാവിന് ടേസ്റ്റില്‍ ഒതുങ്ങി…’ തുടങ്ങിയ രസമുള്ള വരികളും വേറിട്ട ഈണവുമായാണ് ഗാനം എത്തിയിരിക്കുന്നത്. സെപ്റ്റംബറിലാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. സജിന്‍ ഗോപു, നിഖില […]
