പാന്‍ക്രിയാറ്റിക് കാന്‍സറിനുള്ള പുതിയ ടാര്‍ഗറ്റഡ് ചികിത്സയ്ക്ക് അനുമതി നല്‍കി യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. ‘റാസോണ്‍ക്യൂ’ എന്ന പേരില്‍ വിപണിയിലെത്തിക്കുന്ന ‘ഡാറാക്‌സോണ്‍റാസിബ്’ എന്ന മരുന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍ പ്രതിരോധത്തിനു ഫലപ്രദമെന്നു കണ്ടെത്തിയത്. പാന്‍ക്രിയാറ്റിക് കാന്‍സര്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ആര്‍.എ.എസ് പ്രോട്ടീനുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന മരുന്നാണിത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ ഇതേക്കുറിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുമ്പ് ചികിത്സ തേടിയ മെറ്റാസ്റ്റാറ്റിക് പാന്‍ക്രിയാറ്റിക് ഡക്റ്റല്‍ അഡിനോകാര്‍സിനോമ ബാധിച്ച 500 മുതിര്‍ന്നവരെ ഉള്‍പ്പെടുത്തിയാണ് പരീക്ഷണം നടത്തിയത്. ഡാറാക്‌സോണ്‍റാസിബ് നല്‍കിയവരില്‍ 13.2 […]
ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അവകാശവാദം
ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അവകാശവാദം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഗതാഗത പാത പൂർണ്ണമായും സുരക്ഷിതമായെന്നും യു.എസ് സേനാ വ്യൂഹം അവകാശപ്പെട്ടു. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയ്ക്കിടെയാണ് പ്രതിരോധത്തിന്റെ ഭാഗമായി ഇറാൻ ഹോർമൂസ് അടച്ചത്. കടലിൽ മൈനുകൾ സ്ഥാപിക്കുക കൂടി ചെയ്തതോടെ ജലഗതാഗതം തടസപ്പെടുകയും പ്രധാനമായും എണ്ണ വ്യാപാരം പ്രതിസന്ധിയിലാകുകയും ചെയ്തു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുതിച്ചുയർന്നു. ഇന്ധന […]
നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്
നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് . വെള്ളിയാഴ്ച നൽകിയ പുതിയ മുന്നറിയിപ്പിനെ തുടർന്ന് മിന്നൽ പ്രളയം നാശം വിതച്ച ത്രിശൂലിയിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. പ്രദേശത്തെ റോഡ് പുനർനിർമ്മാണം ഉൾപ്പെടെ എല്ലാ ജോലികളും നിർത്തിവെച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ബുധനാഴ്ച ഭോട്ടെ കോശി നദി കരകവിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നതിനിടെയാണ് വീണ്ടും പ്രളയ മുന്നറിയിപ്പ്.
2027 മുതൽ നീറ്റ് പരീക്ഷ ഓൺലൈൻ ആയേക്കുമെന്ന് സൂചന
2027 മുതൽ നീറ്റ് പരീക്ഷ ഓൺലൈൻ ആയേക്കുമെന്ന് സൂചന. 2027ൽ പരീക്ഷ ഓൺലൈൻ ആക്കാനുള്ള റോഡ് മാപ്പുമായി നന്ദൻ നിലേകനി പാനൽ അവതരിപ്പിച്ചത്. ജെഇഇ മാതൃകയിൽ സിബിറ്റി പരീക്ഷ രീതിയിൽ നീറ്റ് പരീക്ഷയും പരിഗണനയിലെന്നാണ് സൂചന. 12 മുതൽ 14 വരെ ഷിഫ്റ്റുകളിലായി നീറ്റ് പരീക്ഷ നടത്താനാണ് പരിഗണന. ഒന്നിലധികം ദിവസങ്ങളിലായി പരീക്ഷ നടത്താനും നിർദേശമുണ്ട്. സർക്കാർ പിന്തുണയോടെ 1,000 ടെസ്റ്റിംഗ് സെന്ററുകൾ ഒരുക്കും. സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പരീക്ഷാ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുമെന്നുമാണ് ലഭ്യമാകുന്ന വിവരം.
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ. സഹീൽ ഭാര്യ സമീറാ എന്നിവരാണ് അറസ്റിലായത്.ഐഎസ്ഐ പിന്തുണയുള്ള പാക് ചാരശൃംഖല തകർത്തതായി സ്പെഷ്യൽ സെൽ വിശദമാക്കി. 2024 മുതൽ ഇവർ പാക് ഏജന്റുമാർക്കായി പ്രവർത്തിച്ചെന്നാണ് പൊലീസ് വിശദമാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് ഇവർ പാക് ഏജന്റുമാരുമായി ബന്ധം പുലർത്തിയിരുന്നത്. ഇവർ 8 ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് അയച്ചു.
മെസിയുടെ പേരിലുള്ള തട്ടിപ്പിൽ വിജിലൻസും കേസെടുക്കും
മെസിയുടെ പേരിലുള്ള തട്ടിപ്പിൽ വിജിലൻസും കേസെടുക്കും. ജിഎസ്ടി തട്ടിപ്പിൽ വിജിലൻസ് ഉത്തരവ് ഉടൻ പുറത്തിറക്കും. പ്രാഥമിക അന്വേഷണമാണ് നടക്കുക. ജിഎസ്ടിയായി 26 കോടി രൂപ പിരിച്ചെടുക്കുന്നതിലെ ഉദ്യോഗസ്ഥ വീഴ്ചയാണ് വിജിലൻസ് അന്വേഷിക്കുക. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് ജിഎസ്ടി കമ്മീഷണർ നോട്ടീസ് നൽകിയിട്ടുണ്ട്. മെസിയുടെ പേരിലുള്ള തട്ടിപ്പിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി) ക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഫെമ കേസെടുത്തതിന് പിന്നാലെയാണ് വിജിലൻസ് അന്വേഷണം ഉണ്ടാകുന്നത്. മെസിയെ കേരളത്തിലേക്ക് എത്തിക്കാനെന്ന പേരിൽ വിദേശത്തേക്ക് നടത്തിയ പണമിടപാടിലാണ് […]
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി എല്ലാ തലത്തിലും നിശ്ചലമാണെന്ന് പറഞ്ഞ് നിലപാട് ശക്തമാക്കുകയാണ് അദ്ദേഹം. മുഴുവൻ സമയ അധ്യക്ഷനാണ് പാർട്ടിക്ക് വേണ്ടത്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് ഉടൻ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൺ മാൻ വൺ പോസ്റ്റാണ് വേണ്ടതെന്ന് പറഞ്ഞ് എംപിമാരെയും എംഎൽഎമാരെയും അധ്യക്ഷനായി പരിഗണിക്കരുതെന്ന് പറയാതെ പറയുകയാണ് മുല്ലപ്പള്ളി. മന്ത്രിയായ സണ്ണിക്ക് കെപിസിസി അധ്യക്ഷപദം കൂടി കൊണ്ട് പോകുക പ്രയാസമാണ്. ദളിത് പ്രസിഡൻ്റാണ് വേണ്ടതെന്ന കൊടുക്കുന്നിലിൻ്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് […]
കർണാടകയിൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു
കർണാടകയിൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. വാൽമീകി അഴിമതിയിൽ ആരോപണവിധേയനാണ് ബി നാഗേന്ദ്ര. കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചതിന് ശേഷമാണ് നാഗേന്ദ്രയെ വീണ്ടും മന്ത്രിയാക്കിയത്. നാഗേന്ദ്രയെ മന്ത്രിയാക്കിയതിൽ പ്രതിഷേധവും ഉയർന്നിരുന്നു. നാഗേന്ദ്രയ്ക്കെതിരെ സിബിഐയും കുരുക്ക് മുറുക്കിയിരുന്നു. പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറോട് അനുമതി തേടിയിരുന്നു. ഗവർണർ അനുമതി നൽകാനിരിക്കെയാണ് രാജി.
സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ
സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ. കഴിഞ്ഞ ദിവസമാണ് സുകുമാര കുറുപ്പ് ബ്രൂണോയിൽ വ്യാജ പേരിൽ ജീവിക്കുന്നുവെന്ന വാർത്ത പുറത്തുവന്നത്. വാർത്തയോടൊപ്പം പ്രചരിച്ച ചിത്രം സുകുമാര കുറുപ്പിന്റേതാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ ചിത്രവും, കുറുപ്പിന്റേതാണെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്പോർട്ടും തൃശൂർ വടക്കാഞ്ചേരി സ്വദേശി ദാമോദര മേനോൻ എന്നയാളുടേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 40 വർഷങ്ങൾക്ക് മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്. പാലക്കാട് സ്വദേശിനിയെ […]
പൊലീസ് സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് ശേഖരിച്ച പാസ്‌പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരണം
പൊലീസ് സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് ശേഖരിച്ച പാസ്‌പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരണം. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 40 വർഷങ്ങൾക്ക് മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്. പാലക്കാട് സ്വദേശിനിയെ അദ്ദേഹം അവിടെവെച്ച് വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് മക്കളുണ്ട്. നിലവിൽ ഒരു അപകടത്തിൽപ്പെട്ട് ചികിത്സയിലാണ് അദ്ദേഹം. നാട്ടിലെ വീട്ടുകാരുമായി ഇദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായി സഹോദരൻ പറഞ്ഞു.
