ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമുള്ള കേരളീയർക്ക് ഓണം ആശംസകൾ നേരുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവന നൽകാൻ പൗരന്മാരെ ഓണം പ്രചോദിപ്പിക്കട്ടെന്നും രാഷ്ട്രപതി പറഞ്ഞു.
വില്‍പ്പനയില്‍ മുന്നിലെത്തി ബിയര്‍
കത്തുന്ന വേനല്‍ച്ചൂടും മറുനാടന്‍ തൊഴിലാളികളുടെ ഉപഭോഗ വര്‍ധനവും ഇത്തവണ ബിയര്‍ വില്‍പ്പന കൂട്ടി. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് 23 വരെയുള്ള കണക്കനുസരിച്ച് വില്‍പ്പനയില്‍ മുന്നിലെത്തിയത് ബിയറാണ്. വിദേശമദ്യത്തിന്റെ വില്‍പ്പനയില്‍ 9.66 ശതമാനത്തിന്റെ വര്‍ധനയുണ്ടായപ്പോള്‍ ബിയറിന്റേത് 29.2 ശതമാനമാണ്. ഒരുകാലത്ത് കേരളത്തിലെ ബിയര്‍ വിപണിയെന്നാല്‍ ‘കിങ്ഫിഷര്‍’ ആയിരുന്നു. 85 ശതമാനം വിപണിവിഹിതവുമായി കിങ്ഫിഷര്‍ അടക്കിവാണിരുന്ന കാലത്ത് മറ്റ് ഏഴ് ബ്രാന്‍ഡുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍, കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ബ്രാന്‍ഡുകളുടെ എണ്ണം പത്തില്‍നിന്ന് മുപ്പതായി ഉയര്‍ന്നു. ഇത്തവണത്തെ ഓണം സീസണില്‍ […]
ആയിരം മൈലുകള്‍ താണ്ടി ശത്രു കേന്ദ്രങ്ങള്‍ തകര്‍ക്കും ഈ ആയുധം!
ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിളുകള്‍ ചൈനീസ് സൈന്യം വികസിപ്പിച്ചെടുത്തതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ഇറാനുമായി ആറ് മാസമായി തുടരുന്ന യുദ്ധത്തെത്തുടര്‍ന്ന് നിര്‍ണായകമായ വ്യോമ പ്രതിരോധ മിസൈലുകളുടെയും ദീര്‍ഘദൂര സ്‌ട്രൈക്ക് ആയുധങ്ങളുടെയും വിതരണത്തില്‍ യുഎസ് ബുദ്ധിമുട്ടുന്ന സമയത്താണ് ചൈന തങ്ങളുടെ ആയുധ ശേഖരത്തിലേക്ക് കരുത്തുറ്റ ആയുധങ്ങള്‍ ചേര്‍ക്കുന്നത്. വ്യോമ ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകള്‍, എയര്‍ബോണ്‍ മുന്നറിയിപ്പ്, നിയന്ത്രണ ജെറ്റുകള്‍, യുഎസ് വ്യോമസേനയുടെ ഇ-4ബി നൈറ്റ്വാച്ച് ഉള്‍പ്പെടെയുള്ള ഫ്ലൈയിങ് കമാന്‍ഡ് പോസ്റ്റുകള്‍ തുടങ്ങിയ […]
‘രാമായണ’ ചിത്രത്തിന്റെ മലയാളം ട്രെയ്ലര്‍
ഇന്ത്യന്‍ സിനിമയില്‍ വലിയ മുതല്‍മുടക്കോടെ എത്തുന്ന ചിത്രമാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’. നമിത മല്‍ഹോത്ര നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും, സീതയായി സായ് പല്ലവിയുമാണ് എത്തുന്നത്. പ്രതിനായക കഥാപാത്രമായ രാവണനായി തെന്നിന്ത്യന്‍ സൂപ്പര്‍താരം യഷ് ആണ് വേഷമിടുന്നത്. ചിത്രത്തിന്റെ മലയാളം ട്രെയ്ലര്‍ പുറത്തുവിട്ടു. രാവണന്റെ വേഷത്തിലെത്തുന്നത് സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ താരം യഷ് ആണ്. സണ്ണി ഡിയോള്‍ ഹനുമാന്റെ വേഷത്തില്‍ എത്തുമ്പോള്‍, മലയാളത്തിന്റെ പ്രിയ നടി ശോഭന കൈകേയിയായി വേഷമിടുന്നു. ദൂരദര്‍ശനിലെ രാമായണത്തില്‍ […]
ക്രൈം ത്രില്ലര്‍ ‘ദായ്‌റ’യുടെ പുതിയ പോസ്റ്റര്‍
മേഘ്‌ന ഗുല്‍സാറിന്റെ ക്രൈം ത്രില്ലര്‍ ‘ദായ്‌റ’യുടെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കരീന കപൂര്‍ ഖാനും പൃഥ്വിരാജ് സുകുമാരനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ കഥാപരിസരത്തെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ നല്‍കുന്നതാണ് പുതിയ പോസ്റ്റര്‍. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘ദായ്‌റ’ ഒരുക്കിയിരിക്കുന്നത്. യഷ് കേസ്വാനി, സീമ അഗര്‍വാള്‍, മേഘ്‌ന ഗുല്‍സാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഥയിലെ ഓരോ കണ്ണിയും പതിയെ ചേരുമ്പോള്‍, സത്യം, നീതി, ഉത്തരവാദിത്തം എന്നിവ പരസ്പരം ഏറ്റുമുട്ടുന്ന ഒരു ത്രില്ലിംഗ് കഥയാണ് ‘ദായ്‌റ’ […]
ഐക്യൂബിന്റെ പുതിയ വേരിയന്റ് വിപണിയില്‍
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് അവരുടെ ജനപ്രിയ മോഡലായ ഐക്യൂബിന്റെ പുതിയ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. ഐക്യൂബ് മില്യണ്‍ആര്‍ സ്പെഷ്യല്‍ എഡിഷന്‍ എന്ന പേരില്‍ വിപണിയില്‍ അവതരിപ്പിച്ച ഇലക്ട്രിക് സ്‌കൂട്ടറിന് 1.40 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. പേര് സൂചിപ്പിച്ചത് പോലെ ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ പത്ത് ലക്ഷം ഉപഭോക്താക്കള്‍ എന്ന നാഴികക്കല്ല് പിന്നിട്ടതിന്റെ ഓര്‍മ്മയ്ക്കായാണ് പുതിയ പതിപ്പ് അവതരിപ്പിച്ചത്. 3.5 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് തന്നെയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 145 കിലോമീറ്റര്‍ റേഞ്ച് […]
പ്രേതമുദ്ര
ക്രൈം ഫിക്ഷനെപ്പോലും തോല്‍പ്പിക്കുന്ന യഥാര്‍ഥ സംഭവ ഞങ്ങളുടെ നടുക്കുന്ന അനുഭവസാക്ഷ്യം. അന്ധവിശ്വാസങ്ങള്‍ വഴിനടത്തിയ നരബലി, സംശയത്തിന്റെ തീക്കനലില്‍ എരിഞ്ഞു തീര്‍ന്ന ജീവിതങ്ങള്‍, ഭീതി പടര്‍ത്തിയ അതിക്രൂരമായ കൊല പാതകങ്ങള്‍, മനുഷ്യമനഃസാക്ഷിയെ മരവിപ്പിച്ച വിചിത്രമായ കേസുകള്‍ കുറ്റകൃത്യങ്ങള്‍ക്കു പിന്നിലെ ക്രിമിനല്‍ മനോ ഭാവത്തെ പച്ചയായി തുറന്നുകാട്ടുന്നതോടൊപ്പം കേസിന്റെ നാള്‍ വഴികളില്‍ മികവു തെളിയിച്ച് കേരള പൊലീസിന്റെ ധീരമായ ഇടപെടലുകളും പുസ്തകം വരച്ചുകാട്ടുന്നു. ‘പ്രേതമുദ്ര’. എം കെ മത്തായി. മനോരമ ബുക്‌സ്. വില 275 രൂപ.
പതിവായി ഓട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം
ഓട്‌സില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ദീര്‍ഘനേരം ഊര്‍ജ്ജം നല്‍കുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍, ദഹനാരോഗ്യം മെച്ചപ്പെടുത്തുന്ന ഫൈബര്‍, കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ബീറ്റ-ഗ്ലൂക്കാന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമൃദ്ധമായ ഓട്‌സ് ശരീരത്തിന് ആവശ്യമായ സന്തുലിതമായ പോഷണം നല്‍കുന്നു. അര കപ്പ് ഓട്‌സില്‍ 27.4 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 5.3 ഗ്രാം പ്രോട്ടീന്‍, 2.6 ഗ്രാം കൊഴുപ്പ്, 4 ഗ്രാം ഫൈബര്‍, 153.5 കലോറി എന്നിവ അടങ്ങിയിട്ടുണ്ട്. ഓട്സില്‍ സ്വാഭാവികമായും ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് […]
അങ്കമാലിയിൽ വൻ അഗ്നിബാധ
അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി കടയുടെ ഗോഡൗണിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിച്ചതോടെ തൊഴിലാളികൾ പുറത്തേക്ക് ഓടുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. അങ്കമാലി റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്തുള്ള കടയിലാണ് സംഭവം.
മലയാളികൾക്ക് ഓണാശംസകളുമായി മുഖ്യമന്ത്രി വി ഡി സതീശൻ
മലയാളികൾക്ക് ഓണാശംസകളുമായി മുഖ്യമന്ത്രി വി ഡി സതീശൻ. സന്തോഷവും മുന്നോട്ടുള്ള യാത്രയിൽ കരുത്തും നൽകുന്നതാകട്ടെ ഇത്തവണത്തെ തിരുവോണമെന്ന് മുഖ്യമന്ത്രി ആശംസിച്ചു. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ ഒറ്റക്കെട്ടായി ഒന്നിച്ച് നിൽക്കാനാകണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.മലയാളത്തിന്റെ മഹനീയ സങ്കൽപമാണ് ഓണമെന്നും ജാതി മത ചിന്തകൾക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നൽകുകയും പ്രതിസന്ധികളിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളും. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവെച്ച്, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എല്ലാവർക്കും ഓണം ആഘോഷിക്കാൻ […]
