മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ജില്ലാ രൂപീകരണത്തെക്കുറിച്ച് പഠിക്കാന്‍ ഡീ ലിമിറ്റേഷന്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിക്കുമെന്ന് മൂവാറ്റുപുഴയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കേരളത്തില്‍ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഈ പ്രഖ്യാപനം. മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്നതിന്റെ പേരില്‍ നടന്ന തട്ടിപ്പില്‍ സ്പോണ്‍സര്‍ 206 കോടിയിലേറെ രൂപ സമാഹരിച്ചെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തി. കൈമാറിയ പണം സ്പോണ്‍സറുടേതല്ല. പുറത്തെ രണ്ടു സ്ഥാപനങ്ങളില്‍ നിന്ന് പണം സ്പോണ്‍സറുടെ അക്കൗണ്ടിലേക്ക് […]
രാത്രി വാർത്തകൾ
ഓണത്തിരക്കിനിടെ മോഷണവും സ്ത്രീകളെ ശല്യം ചെയ്യലും തടയാൻ തിരുവനന്തപുരത്ത് ‘തുമ്പികൾ’ എന്ന പേരിൽ 50 അംഗ ഷാഡോ പോലീസ് സംഘത്തെ വിന്യസിച്ചു. അതോടൊപ്പം, ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ മുരളീധരൻ അഭ്യർത്ഥിച്ചു. വഖഫ് നിയമ ഭേദഗതി വിഷയത്തിലടക്കം യു ഡി എഫ് സർക്കാരിന്‍റെ നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘വഖഫ് നിയമവും യു ഡി എഫ് കീഴടങ്ങലും’ എന്ന പേരിൽ മലപ്പുറത്ത് സി പി എം […]
മലബാറിൽ നിന്നുള്ള യുഡിഎഫ് എം പിമാർ തിരുവോണ ദിവസം സത്യഗ്രഹം നടത്തും
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ പ്രതിഷേധിച്ച് മലബാറിൽ നിന്നുള്ള യുഡിഎഫ് എം പിമാർ തിരുവോണ ദിവസം സത്യഗ്രഹം നടത്തും. പാലക്കാട് ഡിവിഷൻ വിഭജനം അറിഞ്ഞില്ലെന്ന റെയിൽ മന്ത്രിയുടെ പ്രസ്താവന അവിശ്വസനീയമാണ്. കർണാടക പിടിക്കാനുള്ള ബിജെപിയുടെ നീക്കത്തിൻ്റെ ഭാഗമാണിത്. തീരുമാനം പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്നും, കർണാടക തെരഞ്ഞെടുപ്പാണ് കേന്ദ്ര സർക്കാരിൻ്റെ ലക്ഷ്യമെന്നും യുഡിഎഫ് എം പിമാർ വിമർശിക്കുന്നു.
റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാ മോഡിഫിക്കേഷനിലും കർശന നടപടി എടുക്കണമെന്ന് ഹൈക്കോടതി
റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാ മോഡിഫിക്കേഷനിലും പൊലീസും എംവിഡിയും കർശന നടപടി എടുക്കണമെന്ന് ഹൈക്കോടതി. വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കണമെന്നും, പ്രളയ രക്ഷപ്രവർത്തനത്തിന് എത്തിയ വണ്ടിയ്ക്ക് ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിൽ കോടതി അസന്തുഷ്ടിയും രേഖപ്പെടുത്തി. ഥാർ ജീപ്പിൽ ആറ് അധിക ലൈറ്റുകൾ ഘടിപ്പിച്ചിരുന്നതായി ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. അതിന് 5000 രൂപ പിഴയും പിയുസി സംബന്ധമായ ലംഘനത്തിന് 2000 രൂപ പിഴയുമാണ് […]
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 23, ഞായര്‍
ഇടതു മുന്നണിയില്‍ കലഹം. പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് നല്‍കില്ലെന്നു പിണറായി വിജയന്‍. സ്പീക്കര്‍ക്കു നല്‍കുന്ന കത്തില്‍ സിപിഎം നേതാവിന്റെ പേരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ഏകപക്ഷീയ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിയുടെ പ്രസ്താവന പദവിക്കും പക്വതക്കും നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസ് അജണ്ടയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എ ഐ സി സി ആസ്ഥാനത്തും കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചത് […]
തായ്മാമന്‍ തങ്ക മോതിരം നല്‍കാന്‍ ജോയ് ആലുക്കാസും കല്യാണും
സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാമിന്റെ വീതം സ്വര്‍ണ മോതിരം സൗജന്യമായി നല്‍കുന്ന തമിഴ്നാട് സര്‍ക്കാരിന്റെ തായ്മാമന്‍ തങ്ക മോതിരം പദ്ധതിയില്‍ കരാര്‍ സ്വന്തമാക്കി കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളായ ജോയ് ആലുക്കാസും കല്യാണ്‍ ജ്വല്ലേഴ്സും. ആദ്യ ഘട്ടമായി 4.42 ലക്ഷം നവജാത ശിശുക്കള്‍ക്കാണ് ഈ പദ്ധതി അനുസരിച്ച് സ്വര്‍ണ മോതിരം നല്‍കുന്നത്. 755 കോടി രൂപയുടെ പദ്ധതിയില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത് ജോയ് ആലുക്കാസ് ആണ് ആദ്യം ഒന്നാം […]
സൈബര്‍ തട്ടിപ്പില്‍ നിന്ന് രക്ഷിക്കാന്‍ സൈബര്‍ വാള്‍
സൈബര്‍ തട്ടിപ്പില്‍ നിന്ന് രക്ഷിക്കാന്‍ കേരള പൊലീസ് സൈബര്‍ ഡിവിഷന്‍ വികസിപ്പിച്ചെടുത്ത ഔദ്യോഗിക സൈബര്‍ സുരക്ഷ ചാറ്റ് ബോട്ട് ആയ സൈബര്‍ വാള്‍ സഹായം നല്‍കുമെന്ന് കേരള പൊലീസ് അറിയിച്ചു. നൂതനമായ ഓണ്‍ലൈന്‍ തട്ടിപ്പുകളും ഭീഷണികളും തിരിച്ചറിയാനും വിലയിരുത്താനും അവയില്‍ നിന്ന് സംരക്ഷണം ലഭിക്കാനും സൈബര്‍ വാള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഫോണ്‍ നമ്പറുകള്‍, ബാങ്ക് വിവരങ്ങള്‍, വെബ്സൈറ്റ് ലിങ്കുകള്‍, ഇ-മെയില്‍, ഐപി അഡ്രസുകള്‍, എസ്എംഎസ്, ആപ്ലിക്കേഷന്‍ ഫയലുകള്‍ എന്നിവയുടെ വിശ്വാസ്യത പരിശോധിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഇനിമുതല്‍ […]
‘ലോ ആന്റ് ഓര്‍ഡര്‍’ ചിത്രത്തിലെ രണ്ടാമത്തെ ഗാനം
‘തുടരും’ ഫെയിം പ്രകാശ് വര്‍മ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആന്റ് ഓര്‍ഡര്‍’ എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി. ഷിബു ചക്രവര്‍ത്തി എഴുതിയ വരികള്‍ക്ക് ജോ ഡാനിയല്‍ സംഗീതം പകര്‍ന്ന് റ്റോജന്‍ റ്റോബി ആലപിച്ച ‘ഞാനില്ല ഞാനില്ല നിന്‍’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. സെപ്റ്റംബര്‍ നാലിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ അഭിരാമി, ഋതുദേവ് അയ്യപ്പന്‍, ഷനൂദ് ഇബ്രാഹിം, ഡോണ്‍ മൈക്കിള്‍, സജല്‍ സുദര്‍ശനന്‍, നിജാദ് ബാബു തോമസ്, ഷേര്‍ഷ ഷെരീഫ്, റിനോഷ് […]
ചിരഞ്ജീവി ചിത്രം ‘കാക്ക’യുടെ ടൈറ്റില്‍ ഗ്ലിംപ്‌സ്
മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പുതിയ ചിത്രമായ ‘കാക്ക’യുടെ ടൈറ്റില്‍ ഗ്ലിംപ്‌സ് പുറത്തിറങ്ങി. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അനശ്വര രാജന്‍ ആണ് നായികയായെത്തുന്നത്, കൂടാതെ നിവേദ പേതുരാജ്, സുനില്‍, ശ്രീനു എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. തമന്‍ സംഗീതവും വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്നു. 2027 ജനുവരി 13ന് സംക്രാന്തി ആഘോഷത്തോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ടൈറ്റില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ […]
സൊറന്റോയുടെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തുവിട്ടു
ഇന്ത്യന്‍ വിപണിയില്‍ കിയ അവതരിപ്പിക്കുന്ന പുതിയ പ്രീമിയം ത്രീ-റോ എസ്‌യുവി ആയ സൊറന്റോയുടെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തുവിട്ടു. ആദ്യ യൂണിറ്റ് അനന്തപുരിലെ പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങി. 2026 സെപ്റ്റംബര്‍ 4-ന് വിപണിയിലെത്തുന്ന ഈ വാഹനം, കിയയുടെ ആദ്യ ഹൈബ്രിഡ് എസ്‌യുവി ആയിരിക്കും, ഡീസല്‍ എഞ്ചിന്‍ വകഭേദത്തിലും ലഭ്യമാകും, കൂടാതെ ഓള്‍-വീല്‍ ഡ്രൈവ് സംവിധാനവും ഉള്‍ക്കൊള്ളുന്നു. സാങ്കേതികവിദ്യയില്‍ ഒരു മുന്നേറ്റം നടത്തി, ലോകത്ത് ആദ്യമായി ലൈവ് ജനറേറ്റീവ് എഐ സാങ്കേതികവിദ്യയിലുള്ള കിയ എഐ അസിസ്റ്റന്റും ഈ വാഹനത്തിലൂടെ കിയ […]
