കാന്‍സര്‍ ചികിത്സയില്‍ കീമോതെറാപ്പിയുടെ പങ്ക് വലുതാണെങ്കിലും ആരോഗ്യകരമായ കോശങ്ങള്‍ കൂടി നശിപ്പിക്കപ്പെടുന്നുവെന്നത് പ്രധാനമാണ്. ഇതിനെയെല്ലാം മറികടക്കാന്‍ ലോകത്തിന്റെ പലഭാഗങ്ങളിലും പുതിയ കാന്‍സര്‍ ചികിത്സകള്‍ക്കായുള്ള പഠനങ്ങളും നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ അത്തരത്തിലൊരു പരീക്ഷണാത്മക മരുന്ന് വികസിപ്പിച്ചിരിക്കുകയാണ്. ആരോഗ്യകരമായ കോശങ്ങള്‍ക്ക് ഉപദ്രവം കുറച്ച് കാന്‍സര്‍കോശങ്ങളെ തിരഞ്ഞെടുത്ത് ആക്രമിക്കുന്ന ആര്‍കെ 251 എന്ന മരുന്നാണത്. ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഡോ. അസിസ് […]
ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ ദില്ലി പൊലീസ് കേസെടുക്കും
ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ ദില്ലി പൊലീസ് കേസെടുക്കും. മൊഴി രേഖപ്പെടുത്തിയതിനു ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്നത് ആലോചിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പമാണ് രാഹുൽ ഗാന്ധി പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത്. വിദ്യാർത്ഥിയുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ തയാറാകാത്തതിനെ തുടർന്നാണ് പാർലമെന്‍റ് സ്ട്രീറ്റിലുള്ള സെൻട്രൽ ദില്ലി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്‍റെ ഓഫീസിലേക്ക് രാഹുൽ ഗാന്ധി നേരിട്ട് എത്തിയത്.
കേരളത്തിലെ യു ഡി എഫ് സർക്കാരിന് വർഗീയതയ്ക്കെതിരെ ഉറച്ചുനിൽക്കാൻ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
കേരളത്തിലെ യു ഡി എഫ് സർക്കാരിന് വർഗീയതയ്ക്കെതിരെ ഉറച്ചുനിൽക്കാൻ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആർ എസ് എസ് അജണ്ടയ്ക്ക് കോൺഗ്രസ് കീഴടങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യപ്രതിജ്ഞാ വേളയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചത് ആർ എസ് എസ് അജണ്ടയുടെ ഭാഗമാണ്. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം മുഴുവൻ ചൊല്ലണമെന്ന് സർക്കുലർ ഇറക്കിയത് കേരളത്തിൽ മാത്രമാണ്. സംഭവം വിവാദമായതോടെ ഇത് ഒഴിവാക്കേണ്ടി വന്നു. ഇത്തരം നിലപാടുകളിലൂടെ കോൺഗ്രസ് അപകടകരമായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ വേഗത […]
പുലിക്കളി കലാകാരന്മാർക്കെതിരായ ശ്രീരാമന്റെ ബോഡി ഷെയ്മിങ് പരാമർശത്തെ സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് അപലപിച്ചു
പുലിക്കളി കലാകാരന്മാർക്കെതിരായ ശ്രീരാമന്റെ ബോഡി ഷെയ്മിങ് പരാമർശത്തെ സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് അപലപിച്ചു.ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും ശരീരത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ ആളുകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. പുലിക്കളിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഖേദകരമാണെന്ന് വ്യക്തമാക്കിയ മന്ത്രി, ‘നിങ്ങൾ പുലികളാണ്, ചുവടുകൾ തുടരുക’ എന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ട് കലാകാരന്മാർക്ക് പിന്തുണ അറിയിച്ചു. ലോകോത്തര കലാരൂപമായ പുലിക്കളിയുടെയും കലാകാരന്മാരുടെയും സംഘങ്ങളുടെയും ക്ഷേമം സാംസ്കാരിക-ടൂറിസം വകുപ്പുകൾ […]
മിസ എന്ന നാടകത്തിലെ അഭിനേത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനത്തെ അപലപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി എ എ മുഹമ്മദ് ഹാഷിം
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ എന്ന നാടകത്തിലെ അഭിനേത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനത്തെ അപലപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി എ എ മുഹമ്മദ് ഹാഷിം. കോൺഗ്രസിനെതിരെ എല്ലാ രാഷ്ട്രീയ എതിരാളികളുടെയും ഏക്കാലത്തെയും വലിയ ആയുധം നമ്മുടെ സമുന്നതരായ വനിതാ നേതാക്കൾക്കെതിരെ നുണകളാൽ സദാചാര ആക്രമണം അഴിച്ചു വിടുക എന്നതായിരുന്നു. ആ വൈകാരികത ഉൾക്കൊള്ളുന്ന ഓരോ കോൺഗ്രസുകാരനും സദാചാര ഭീരുക്കളാൽ ആക്രമിക്കപ്പെടുന്ന സ്ത്രീകളെ കണ്ടില്ലെന്ന് വെക്കാനാകില്ല. അവരോടുള്ള എല്ലാ രാഷ്ട്രീയ വിയോജിപ്പുകളും […]
പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി
നടൻ വി കെ ശ്രീരാമൻ്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും ശരീരത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ ആളുകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. വിവാദം ഖേദകരമാണെന്ന് വ്യക്തമാക്കിയ മന്ത്രി, ‘നിങ്ങൾ പുലികളാണ്, ചുവടുകൾ തുടരുക’ എന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ട് കലാകാരന്മാർക്ക് പിന്തുണ അറിയിച്ചു.
ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു
കള്ളൻ വിജയൻ വിവാദവുമായി ബന്ധപ്പെട്ട് മാറ്റിനിർത്തിയിരുന്ന ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു. 2027 ഫെബ്രുവരി വരെ സർവീസ് ഉണ്ടായിരിക്കയാണ് രാജി. കെആർ അജയനോട് ഒന്നുകിൽ രാജിവെക്കാനോ അല്ലെങ്കിൽ അവധിയെടുക്കാനോ ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ വാക്കാൽ നിർദ്ദേശം നൽകിയിരുന്നു.
മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി
മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ് പരിഗണിക്കാൻ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. കേസ് പരിഗണിക്കാൻ പൂർണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കിയചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി, ഈ മാസം 31ന് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ ഉത്തരവിട്ടു.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 21, വെള്ളി
പോലീസിന്റെ പെല്ലറ്റ് തോക്കുകൊണ്ടു വെടിയേറ്റ വിദ്യാര്‍ത്ഥിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ ധര്‍ണ ആരംഭിച്ചു. ജന്തര്‍ മന്തറിലെ ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി സഞ്ജീവ് നല്‍കിയ പരാതിയില്‍ ഒരു മാസമായിട്ടും കേസെടുക്കാത്തതിനാലാണ് രാഹുല്‍ വിദ്യാര്‍ത്ഥിയുമായി ധര്‍ണക്ക് എത്തിയത്. മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. കേസെടുത്ത ശേഷമേ ധര്‍ണ അവസാനിപ്പിക്കൂവെന്ന് രാഹുല്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പോലീസ് സ്റ്റേഷനിലെത്തി. യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളില്‍ […]
ആറന്മുളയിൽ വള്ളസദ്യയുടെ മറവിൽ പണം തട്ടലെന്ന് പരാതി
ആറന്മുളയിൽ വളളസദ്യക്ക് പ്രത്യേകപാസെന്ന പേരിൽ വൻ തുക ഓൺലൈൻ വഴി വാങ്ങി തട്ടിപ്പ് നടത്തുന്നതായി പരാതി. ദേവസ്വം ജീവനക്കാരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ക്ഷേത്രത്തിലെത്തുമ്പോഴാണ് സദ്യ ലഭിക്കില്ലെന്ന് അറിയുന്നത്. 3000 മുതൽ 5000 വരെ രൂപ നഷ്ടപ്പെട്ട ആളുകളുണ്ടെന്നാണ് വിവരം. ഒരു കുടുംബം രണ്ട് ദിവസമായി എന്ന് വരണമെന്ന് സംഘത്തോട് ചോദിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റിമാറ്റിപറയുന്നതിൽ സംശയം തോന്നിയ ഇവർ ഇന്ന് ക്ഷേത്രത്തിൽ നേരിട്ട് എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടത്.
