◾https://dailynewslive.in/ ആലപ്പുഴയില്‍ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിക്ക് എം ആര്‍ അജിത്കുമാറുമായി വഴിവിട്ട ബന്ധം ഉണ്ടെന്നും അജിത്കുമാര്‍ ചെയ്യുന്നതിന് എല്ലാം കൂട്ട് നില്‍ക്കുന്നത് മുഖ്യമന്ത്രിയാണെന്നുമാണ് വിമര്‍ശനം. കൂടാതെ ആഭ്യന്തര വകുപ്പിനെ ബിനോയ് വിശ്വം സംരക്ഷിക്കുന്നു എന്ന രീതിയിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ധനമന്ത്രി മന്ത്രിമാര്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ പക്ഷഭേദം കാണിക്കുന്നു എന്നും സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് പണം ലഭിക്കുന്നില്ല എന്നും വിമര്‍ശനം ഉയര്‍ന്നു. ധനവകുപ്പ് അവഗണിക്കുമ്പോള്‍ അതിനെ ചോദ്യം […]
അക്ഷയ കേന്ദ്രം ബിസിനസ് സെന്‍ററല്ല, സേവന കേന്ദ്രമെന്ന് ഹൈക്കോടതി
അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാൻ ഉടമകൾക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. കേരളത്തിലെ ഡിജിറ്റൽ സേവന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങൾ ലാഭമുണ്ടാക്കുന്ന ബിസിനസ് സ്ഥാപനങ്ങളല്ലെന്നും, പൊതുജനങ്ങൾക്ക് സേവനങ്ങൾ നൽകാനുള്ള കേന്ദ്രങ്ങളാണെന്നും ജസ്റ്റിസ് എൻ നഗരേഷ് ചൂണ്ടിക്കാട്ടി.അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് ഓൾ കേരള അക്ഷയ എന്‍റർപ്രണേഴ്‌സ് കോൺഫെഡറേഷൻ സമർപ്പിച്ച ഹർജി കോടതി തള്ളി.
കൊട്ടക് മഹീന്ദ്രയിലെ നിക്ഷേപം വിറ്റഴിക്കാന്‍ ജപ്പാനീസ് ബാങ്ക്
പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്രയിലെ നിക്ഷേപം പൂര്‍ണമായി വിറ്റഴിക്കാന്‍ ജപ്പാനീസ് ധനകാര്യ സ്ഥാപനമായ സുമിറ്റോമോ മിറ്റ്സൂയി ബാങ്കിംഗ് കോര്‍പറേഷന്‍. മുംബൈ ആസ്ഥാനമായ യെസ് ബാങ്കിന്റെ 25 ശതമാനത്തിനടുത്ത് ഓഹരികള്‍ വാങ്ങാന്‍ സുമിറ്റോമോ മിറ്റ്സൂയിക്ക് അടുത്തിടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) അനുമതി നല്കിയിരുന്നു. കൊട്ടക് മഹീന്ദ്രയിലുള്ള 1.65 ശതമാനം അല്ലെങ്കില്‍ 32.8 മില്യണ്‍ ഓഹരികളാണ് സുമിറ്റോമോ മിറ്റ്സൂയി ബ്ലോക്ഡീലിലൂടെ വിറ്റൊഴിവാക്കുന്നത്. 14,000 കോടി രൂപയ്ക്കടുത്ത് ഓഹരി വാങ്ങുന്നതിനായി സുമിറ്റോമോ മിറ്റ്സൂയി ചെലവഴിക്കും. യെസ് ബാങ്കില്‍ […]
സാംസങ് ഗാലക്‌സി എ17 ഫൈവ് ജി വിപണിയില്‍
സാംസങ് ഗാലക്‌സി എ17 ഫൈവ് ജി വിപണിയില്‍ പുറത്തിറക്കി. കമ്പനിയുടെ ഏറ്റവും മെലിഞ്ഞതും ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ളതുമായ എ.ഐ അധിഷ്ഠിത ഫോണാണിത്. 5ജി കണക്റ്റിവിറ്റിയും മികച്ച ഫീച്ചറുകളും ഇതിന്റെ വലിയ പ്രത്യേകതകളാണ്. ഒ.ഐ.എസ് കാമറയാണ് മറ്റൊരു പ്രത്യേകത. നീല, ചാര, കറുപ്പ് എന്നി മൂന്ന് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമായിട്ടുളത്. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഗാലക്‌സി എ17 നുള്ളത്. ജെമിനി ലൈവ് എ.ഐ ഫീച്ചറാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. നോ-ഷേക്ക് കാം എന്നറിയപ്പെടുന്ന […]
‘പെറ്റ് ഡിറ്റക്ടീവ്’ ചിത്രത്തിലെ ആദ്യ ഗാനം റിലീസായി
ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ഷറഫുദീനും, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ‘പെറ്റ് ഡിറ്റക്ടീവ്’ ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. ‘തേരാ പാരാ ഓടിക്കോ’ എന്ന വരികളോടെയുള്ള ഒരു അനിമേഷന്‍ ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. കുട്ടികളെ ഏറെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഈ ഗാനത്തില്‍ മനോഹരമായ അനിമേഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. അദ്രി ജോയ് വരികള്‍ രചിച്ച ഗാനത്തിന് ഈണം പകര്‍ന്നത് രാജേഷ് മുരുകേശന്‍. നിള രാജ്, ചിന്മയി കിരണ്‍ലാല്‍, സമന്വിത […]
‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍
പാര്‍വതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തില്‍ എത്തുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പാര്‍വതിയും വിജയരാഘവനുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. 11 ഐക്കണ്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വ നിര്‍മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പാര്‍വതിക്കും വിജയരാഘവനും പുറമെ, മാത്യു തോമസും ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിദ്ധാര്‍ഥ് ഭരതന്‍, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങള്‍ കൂടി ചിത്രത്തില്‍ അണിചേരും. ഒരു പൊലീസ് സ്റ്റേഷന്റെ […]
സ്‌കോഡയുടെ ഒക്ടാവിയ ആര്‍എസ് മോഡല്‍ നവംബറില്‍
പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഒക്ടാവിയ ആര്‍എസ് മോഡല്‍ നവംബര്‍ ആദ്യം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. മുമ്പ് പ്രാദേശികമായി അസംബിള്‍ ചെയ്ത സ്റ്റാന്‍ഡേര്‍ഡ് ഒക്ടാവിയയില്‍ നിന്ന് വ്യത്യസ്തമായി, ആര്‍എസ് സെഡാന്‍ പൂര്‍ണ രൂപത്തില്‍ രാജ്യത്തേക്ക് കൊണ്ടുവരും. ശക്തമായ പെര്‍ഫോമന്‍സിന്റെ പേരിലാണ് സ്‌കോഡ ഒക്ടാവിയ ആര്‍എസ് അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്നത്. 261 ബിഎച്ച്പിയും 370 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. കൂടാതെ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി […]
തലയോട്ടിപ്പറമ്പിലെ സഹോദരങ്ങള്‍
ആഴക്കാഴ്ചകളെ വെളിവാക്കുന്ന ജലത്തിന്റെ നൈര്‍മല്യം പോലെയാണ് ഈ നോവലിലെ ഭാഷാരീതി. വായനക്കാരിലേക്ക് ഇതിലെ കഥാപാത്രങ്ങള്‍ സര്‍വഭാവമഹിമകളോടും പ്രത്യക്ഷപ്പെടുന്നു. വിമല്‍ വിനോദിന്റെ ഈ നോവല്‍ ഭാഷ അതി വൈകാരികതയിലേക്ക് വഴുതിപ്പോകുന്നില്ല. ധൈഷിണികമായ ഒരു നിര്‍മ്മമത പാലിക്കുന്നു എന്നത് ഈ നോവലിന് ഗാീഭീര്യം നല്‍കുന്നു. സമീപകാലത്തുണ്ടായ മികച്ച നോവലുകളുടെ നിരയിലേക്ക് ഈ കൃതി ഉയരുന്നതിന്റെ കാരണം അതാണ്. പള്‍പ്പ് ഫിക്ഷനുകള്‍ പെരുകുന്ന കാലത്ത് അതിനെതിരെ സഞ്ചരിക്കുന്നു ഈ എഴുത്തുകാരന്‍. ‘തലയോട്ടിപ്പറമ്പിലെ സഹോദരങ്ങള്‍’. വിമല്‍ വിനോദ്. കൈരളി ബുക്‌സ്. വില 247 […]
ഹോട്ടലുകളിലെ ഹാന്‍ഡ് ഡ്രയര്‍ ഉപയോഗിക്കാറുണ്ടോ?
ഹോട്ടലുകളില്‍ പോകുമ്പോള്‍ കൈ കഴുകിയ ശേഷം ഉണങ്ങാന്‍ ഹാന്‍ഡ് ഡ്രയര്‍ ഉപയോഗിക്കുന്ന ശീലം നിങ്ങളെ നിത്യ രോഗിയാക്കാമെന്ന് പഠനം. ഹാന്‍ഡ് ഡ്രയറില്‍ നിന്ന് വരുന്ന ശക്തമായ ചൂടു വായു ടോയ്‌ലറ്റ് ഉള്‍പ്പെടെയുള്ള ഫ്ളഷ് എയറോസോളുകളില്‍ നിന്നുള്ള മലിനമായ വായു വലിച്ചെടുത്ത് പുനര്‍വിതരണം ചെയ്യുന്നു. ഇത് സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ കൈകളിലേക്ക് മാരകമായ ബാക്ടീരികളും രോഗാണുക്കളും വ്യാപിക്കാന്‍ കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു. കണക്റ്റിക്കട്ട് സര്‍വകലാശാലയിലും ക്വിന്നിപിയാക്ക് സര്‍വകലാശാലയിലും നടത്തിയ ഒരു പഠനത്തില്‍ ഡ്രയറുകള്‍ക്കടിയില്‍ ഒരു പ്രത്യേക പ്ലേറ്റ് […]
മദ്ധ്യാഹ്ന വാർത്തകൾ
മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹർജി. ഇതിനായി പരിശോധന നടത്തണമെന്നും അന്താരാഷ്ട്ര ഏജൻസിയെ കൊണ്ട് പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഡാം സുരക്ഷിതമാണെന്ന റിപ്പോർട്ട് തെറ്റാണെന്നും ഇതിന് തെളിവുകൾ ഉണ്ടെന്നും ഹർജിക്കാർ പറയുന്നു. ആലപ്പുഴയില്‍ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമർശനം. മുഖ്യമന്ത്രിക്ക് എം ആർ അജിത്കുമാറുമായി വഴിവിട്ട ബന്ധം ഉണ്ടെന്നും അജിത്കുമാർ ചെയ്യുന്നതിന് എല്ലാം കൂട്ട് നിൽക്കുന്നത് മുഖ്യമന്ത്രിയാണെന്നുമാണ് […]