1893 മുതല് 1934 വരെയുള്ള നാലു പതിറ്റാണ്ടാണ് ഈ നോവലിന്റെ കാലം. കേരളനവോത്ഥാനത്തിന്റെയും ഇന്ത്യന് രാഷ്ട്രീയത്തിന്റെയും ഗതിവിഗതികളില് വലിയ മാറ്റങ്ങള് സംഭവിച്ച കാലഘട്ടമാണിത്. ഈ മാറ്റങ്ങളില് നിശ്ശബ്ദമായ സ്വാധീനശക്തിയാവുകയും എന്നാല് ചരിത്രപാഠങ്ങളുടെ വിവിധ അടരുകള്ക്കിടയില് നഷ്ടപ്പെട്ടുപോയി ഇന്നും അജ്ഞാതമായി തുടരുകയും ചെയ്യുന്ന ഒരുപിടി സംഭവങ്ങളും വ്യക്തികളുമുണ്ട്. ആ ശൂന്യതയുടെ സാദ്ധ്യതകളിലേക്കാണ് ‘പതമ്പ്’ ഇറങ്ങിച്ചെല്ലുന്നത്. യഥേഷ്ടം ഭാവന ഉപയോഗിക്കുമ്പോഴും അത് ചരിത്രത്തില്നിന്നും വിട്ടുപോകുന്നില്ല. സംഭവങ്ങളും വ്യക്തികളും ഇവിടെ കാര്യകാരണവ്യക്തതയോടെ പ്രത്യക്ഷപ്പെടുന്നു. കേരളനവോത്ഥാനചരിത്രത്തെ പുനര്വായിക്കുന്ന നോവല്. ‘പതമ്പ്’. ശ്രീനാഥ് ശങ്കരന്കുട്ടി. മാതൃഭൂമി. വില 340 രൂപ.
പതമ്പ്
