ആഴക്കാഴ്ചകളെ വെളിവാക്കുന്ന ജലത്തിന്റെ നൈര്‍മല്യം പോലെയാണ് ഈ നോവലിലെ ഭാഷാരീതി. വായനക്കാരിലേക്ക് ഇതിലെ കഥാപാത്രങ്ങള്‍ സര്വഭാവമഹിമകളോടും പ്രത്യക്ഷപ്പെടുന്നു. വിമല്‍ വിനോദിന്റെ ഈ നോവല്‍ ഭാഷ അതി വൈകാരികതയിലേക്ക് വഴുതിപ്പോകുന്നില്ല. ധൈഷിണികമായ ഒരു നിര്‍മ്മമത പാലിക്കുന്നു എന്നത് ഈ നോവലിന് ഗാീഭീര്യം നല്കുന്നു. സമീപകാലത്തുണ്ടായ മികച്ച നോവലുകളുടെ നിരയിലേക്ക് ഈ കൃതി ഉയരുന്നതിന്റെ കാരണം അതാണ്. പള്‍പ്പ് ഫിക്ഷനുകള്‍ പെരുകുന്ന കാലത്ത് അതിനെതിരെ സഞ്ചരിക്കുന്നു ഈ എഴുത്തുകാരന്. ‘തലയോട്ടിപ്പറമ്പിലെ സഹോദരങ്ങള്‍’. വിമല്‍ വിനോദ്. കൈരളി ബുക്സ്. വില 247 രൂപ.
തലയോട്ടിപ്പറമ്പിലെ സഹോദരങ്ങള്‍
