Posted inവിനോദം

‘ലോക ചാപ്റ്റര്‍ 1: ചന്ദ്ര’ ചിത്രം 200 കോടി ക്ലബില്‍

ബോക്സ് ഓഫീസിന് തീയിട്ടു കൊണ്ടുള്ള ‘ലോക’യുടെ കുതിപ്പ് തുടരുന്നു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു കൊണ്ട് മുന്നേറുന്ന ലോക ചാപ്റ്റര്‍ 1: ചന്ദ്ര 200 കോടിയെന്ന അപൂര്‍വ്വ നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. അതിവേഗം 200 കോടിയിലെത്തുന്ന രണ്ടാമത്തെ മലയാള സിനിമയായി ലോക ഇതോടെ മാറിയിരിക്കുകയാണ്. ഏഴാം ദിവസം തന്നെ നൂറ് കോടി ക്ലബില്‍ ഇടം നേടിയ ലോക രണ്ട് ആഴ്ച പോലും തികയും മുമ്പാണ് 200 കോടിയിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി-തമിഴ്-തെലുങ്ക് പതിപ്പുകള്‍ക്കും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. നൂറ് കോടി […]

Posted inഓട്ടോമോട്ടീവ്

ബസാള്‍ട്ട് എക്സിനെ അവതരിപ്പിച്ച് സിട്രോണ്‍

കൂപ്പെ എസ്യുവി വിഭാഗത്തില്‍ പുതിയ മോഡലായ ബസാള്‍ട്ട് എക്സിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് സിട്രോണ്‍. കമ്പനിയുടെ സിട്രോണ്‍ 2.0 പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് ഇന്‍ കാര്‍ അസിസ്റ്റ് ഫീച്ചറായ കാരയുമായാണ് ബസാള്‍ട്ട് എക്സിന്റെ വരവ്. 11,000 രൂപ നല്‍കിക്കൊണ്ട് വാഹനം മുന്‍കൂട്ടി ബുക്ക് ചെയ്യാം. യു, പ്ലസ്, മാക്സ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് ബസാള്‍ട്ട് എക്സ് മാക്സ് എത്തുന്നത്. ഇതില്‍ എന്‍എ പെട്രോള്‍ എംടി(7.95 ലക്ഷം)യില്‍ മാത്രമാണ് യു എത്തുന്നത്. 82എച്ച്പി, 1.2 ലീറ്റര്‍ […]

Posted inപുസ്തകങ്ങൾ

ചൊറമഞ്ചയിലെ സഞ്ചാരങ്ങള്‍

തലചായ്ക്കാന്‍ ഇടം തേടി അലയുന്ന നിരവധി മനുഷ്യര്‍ക്കൊപ്പം നടന്നുകൊണ്ട് പല സ്ഥലകാലങ്ങളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന നോവലാണ് വി.കെ. സുരേഷിന്റെ ‘ചൊറമഞ്ചയിലെ സഞ്ചാരങ്ങള്‍.’ വൈചിത്ര്യമാര്‍ന്ന അനുഭവതലങ്ങളിലൂടെ ഇത് കടന്നുപോകുന്നു. വിരുദ്ധ സാഹചര്യങ്ങളെ ഏതുവിധേനയും മറികടക്കാനുള്ള കഠിനയത്നങ്ങള്‍ക്കിടയില്‍ ഹൃദയാലുക്കളായ മനുഷ്യരുടെ പരസ്പരപരിഗണനയും തെളിഞ്ഞ സ്നേഹവായ്പും ആവിഷ്‌കൃതമാകുന്നത് ആര്‍ദ്രതയോടെയാണ്. മണ്ണിന്റെ പശിമയുള്ള വാമൊഴിസൗന്ദര്യം അനുവാചകര്‍ക്ക് ഒരു സവിശേഷാനുഭവമാകും, തീര്‍ച്ചയായും. വി.കെ. സുരേഷിന്റെ ആദ്യത്തെ നോവല്‍. ‘ചൊറമഞ്ചയിലെ സഞ്ചാരങ്ങള്‍’. മാതൃഭൂമി. വില 246 രൂപ.

Posted inആരോഗ്യം

ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ച് ദിവസം ആരംഭിക്കാം

ശരീരത്തില്‍ ജലാംശം ആവശ്യത്തിന് നിലനിര്‍ത്തുന്നത് ദീര്‍ഘകാല ആരോഗ്യത്തിന് പ്രധാനമാണ്. വൈകുന്നേരത്തിന് മുന്‍പായി വേണ്ട അളവില്‍ വെള്ളം കുടിക്കുന്നത് ദഹനവും ഉറക്കവും മെച്ചപ്പെടുത്താന്‍ സഹായിക്കും. രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നതിനെ ആയുര്‍വേദത്തില്‍ ഉഷ പാനയെന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് രാത്രി ഉടനീളം അടിഞ്ഞുകൂടുന്ന വിഷാംശത്തെ പുറന്തള്ളാന്‍ സഹായിക്കും. കൂടാതെ ദഹന വ്യവസ്ഥയ്ക്കും ശരീരത്തെ ഒരു ദിവസത്തിനായി ഒരുക്കാനും ഇത് നല്ലതാണ്. കൂടാതെ ഇത് മെറ്റബോളിസം സജീവമാക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കൂടുതല്‍ ഊര്‍ജ്ജസ്വലരാകാനും സഹായിക്കും. […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ 

    മുൻകൂർ അനുമതി ഇല്ലാതെ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയത് അനുചിതമെന്ന് ഹൈക്കോടതി. സ്പെഷ്യൽ കമ്മീഷണറുടെ മുൻകൂർ അനുമതി വേണമെന്ന് ഉത്തരവുകൾ നിലനിൽക്കുന്നുണ്ടെന്നും ഹൈക്കോടതിയുടെ ഉത്തരവ് അനിവാര്യമായിരുന്നുവെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിയിൽ നിന്ന് അനുമതി തേടാൻ ആവശ്യത്തിന് സമയമുണ്ടായിരുന്നല്ലോ എന്നും കോടതി ചോദിച്ചു. വിഷയത്തിൽ വെള്ളിയാഴ്ച റിപ്പോർട്ട് നൽകാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം നൽകി.   ആഗോള അയ്യപ്പ സംഗമത്തിനുള്ള ചെലവ് സ്പോൺസർഷിപ്പിലൂടെയും സിഎസ്ആർ ഫണ്ട് വഴിയും കണ്ടെത്തുമെന്ന് ദേവസ്വം […]

Posted inലേറ്റസ്റ്റ്

ഖത്തറിന്റെ പരമാധികാരത്തിനു മേലുള്ള കടന്നു കയറ്റം അംഗീകരിക്കില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ-താനി

ഖത്തറിന്റെ പരമാധികാരത്തിനു മേലുള്ള കടന്നു കയറ്റം അംഗീകരിക്കില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ-താനി. തങ്ങൾക്കു നേരെയുള്ള ഇസ്രായേൽ ആക്രമണത്തെ ‘സ്റ്റേറ്റ് ടെററിസം ’ എന്നാണ് ഖത്തർ വിശേഷിപ്പിച്ചത്. ആക്രമണത്തെ മുസ്ലിം വേൾഡ് ലീഗും അപലപിച്ചു. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നുംമുസ്ലിം വേൾഡ് ലീഗ് ആവശ്യപ്പെട്ടു.

Posted inലേറ്റസ്റ്റ്

നേപ്പാളിൽ ‘ജെൻസി’ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ പ്രത്യേക അറിയിപ്പുമായി സൈന്യം

നേപ്പാളിൽ ‘ജെൻസി’ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ പ്രത്യേക അറിയിപ്പുമായി സൈന്യം. സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന് നേപ്പാള്‍ സൈന്യം ആഹ്വാനം ചെയ്തു. പുതിയസര്‍ക്കാര്‍ ചുമതലയേറ്റെടുക്കുന്നതുവരെ സമാധാനം ഉറപ്പാക്കാനുള്ള ചുമതല ഏറ്റെടുത്ത സൈന്യം രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചു.നേപ്പാളിലെ സ്ഥിതിഗതികള്‍ ഇന്ത്യ വിലയിരുത്തി. നേപ്പാള്‍ അതിര്‍ത്തിയിൽ കര്‍ശന നിരീക്ഷണത്തിനും കേന്ദ്രം നിര്‍ദേശം നൽകി.

Posted inലേറ്റസ്റ്റ്

ദോഹയില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ദോഹയില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണം തങ്ങൾ ഒറ്റയ്ക്ക് നടത്തിയതാണെന്നും ഇത് യുദ്ധം അവസാനിപ്പിക്കുന്നതിന് വഴി തുറക്കുമെന്നുമാണ് നെതന്യാഹുവിന്‍റെ ന്യായീകരണം. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്‍റെ ഡൊണാൾഡ് ട്രമ്പ് മുന്നോട്ട് വെച്ച വെടിനിർത്തൽ നിർദേശങ്ങൾ തങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജിഎസ്ടിയിലെ കുറവ് വിലയിൽ പ്രതിഫലിക്കും എന്നുറപ്പാക്കാൻ സർക്കാർ നടപടി ഊർജ്ജിതമാക്കി

ജിഎസ്ടിയിലെ കുറവ് വിലയിൽ പ്രതിഫലിക്കും എന്നുറപ്പാക്കാൻ സർക്കാർ നടപടി ഊർജ്ജിതമാക്കി. നിത്യോപയോഗ സാധനങ്ങളുടെ വില നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സിമൻറ് വിലയും നിരീക്ഷിക്കും. എല്ലാ മാസവും റിപ്പോർട്ട് തയ്യാറാക്കാനാണ് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. വില പിന്നീട് കൂട്ടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. നികുതി കുറച്ചത് മൂലമുള്ള വിലക്കുറവ് ജനങ്ങളിലേക്കെത്തണമെന്നാണ് കേന്ദ്ര സർക്കാർ ലക്ഷ്യം.

Posted inലേറ്റസ്റ്റ്

കേരളത്തിലെ എൽഡിഎഫ് സർക്കാരിൽ ഒരു പോലീസ് നയമുണ്ടെന്ന് മന്ത്രി കെ രാജന്‍

കേരളത്തിലെ എൽഡിഎഫ് സർക്കാരിൽ ഒരു പോലീസ് നയമുണ്ടെന്ന് മന്ത്രി കെ രാജന്‍ . വിദ്യാർത്ഥി യുവജന നേതാക്കളെ ഒക്കെ ക്രൂരമായി മർദ്ദിക്കുന്ന പോലീസ് നയമല്ല എൽഡിഎഫിന്‍റേത്.എൽഡിഎഫ് സർക്കാരിന്‍റെ പ്രഖ്യാപിത പോലീസ് നയത്തിൽ ഇടിമുറികൾ ഇല്ല, സിപിഐ കൂടി ചേർന്ന് തയ്യാറാക്കിയതാണ് ഇടതുപക്ഷത്തിന്‍റെ പോലീസ് നയം ഇങ്ങനെ തയ്യാറാക്കിയ പോലീസ് നയം വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോകണം എന്നാണ് സിപിഐയുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.