Posted inവിനോദം

‘വിലായത്ത് ബുദ്ധ’ ചിത്രീകരണം പൂര്‍ത്തിയായി

മലയാളത്തിന്റെ പൃഥ്വിരാജ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. സംവിധാനം നിര്‍വഹിക്കുന്നത് ജയന്‍ നമ്പ്യാരാണ്. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. വിവിധ ഷെഡ്യൂളകളിലായി നൂറ്റിഇരുപതോളം ദിവസം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ചിത്രീകരണം പൂര്‍ത്തിയായത്. ഉര്‍വ്വശി തീയേറ്റേഴ്‌സിഴ്‌സിന്റെ ബാനറില്‍ സന്ധീപ് സേനന്‍ നിര്‍മ്മിക്കുന്നതാണ് വിലായത്ത് ബുദ്ധ. എമ്പുരാന്‍ പൂര്‍ത്തിയാക്കിക്കൊണ്ടാണ് വിലായത്ത് ബുദ്ധയിലെ ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കള്ളകടത്തുകാരനെ അവതരിപ്പിക്കാനായി പ്രഥ്വിരാജ് മറയൂരില്‍ എത്തിയത്. മറയൂര്‍ , ചെറുതോണി, പാലക്കാട്, നെല്ലിയാമ്പതി എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. […]

Posted inഓട്ടോമോട്ടീവ്

ഫോക്‌സ്വാഗണ്‍ ഐഡി എവരി1 എത്തുന്നു

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ്‍ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ ഹാച്ച്ബാക്ക് ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റ് ഫോക്‌സ്വാഗണ്‍ ഐഡി എവരി1 പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഐഡി എവരി1 ന്റെ പ്രൊഡക്ഷന്‍ പതിപ്പ് ഈ കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വളരെ അകലെയായിരിക്കില്ലെന്ന് ഫോക്സ്വാഗണ്‍ പറയുന്നു. ഈ ചെറിയ ഇലക്ട്രിക് കാറിന്റെ മോട്ടോര്‍ 95 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്നു. മണിക്കൂറില്‍ 130 കിലോമീറ്ററാണ് ഈ കാറിന്റെ പരമാവധി വേഗത എന്നും ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നും കമ്പനി പറയുന്നു. […]

Posted inപുസ്തകങ്ങൾ

പക്കറ്റവാഗണ്‍

പക്കറ്റവാഗണ്‍ എന്ന പ്രദേശത്തിന്റെ സമസ്ത ഭാവങ്ങളും കടന്നുവരുന്ന പുസ്തകമാണിത്. ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ മാത്രമല്ല അവിടുത്തെ സാ മൂഹ്യജീവിതം, മിത്തുകള്‍, പുരാവൃത്തങ്ങള്‍, ചിത്രകല, കായിക കല, സംഗീതം എല്ലാം ഈ പുസ്തകത്തിലുണ്ട്. നരവംശ ശാസ്ത്രപരമായ അന്വേഷണങ്ങളുണ്ട്. പക്കറ്റവാഗണിലെ നാടോടിക്കഥകള്‍ പോലും ഈ പുസ്തകത്തിന്റെ ഭാഗമായി മാറുന്നു. പക്കറ്റവാഗണില്‍ ജീവിക്കാന്‍ ഒരു മലയാളിയ്ക്കും ഇതിനുമുമ്പ് അവസരമുണ്ടായിട്ടില്ല. അതാണ് മലയാള ഭാഷയിലുണ്ടായ അസാധാരണമായ അനുഭവപുസ്തകമായി ഈ കൃതി മാറാന്‍ കാരണം. ‘പക്കറ്റവാഗണ്‍’. എല്‍സി താരമംഗലം. ടെല്‍ബ്രെയ്ന്‍ ബുക്‌സ്. വില 142 രൂപ.

Posted inആരോഗ്യം

ചൂട് ശരീരത്തെ മാത്രമല്ല, മനസിനെയും ബാധിക്കുന്നു!

ചൂട് ശരീരത്തെ മാത്രമല്ല, മനസിനെയും ബാധിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന ചൂടിനെ ഒരു പ്രധാന പാരിസ്ഥിതിക അപകടമായാണ് കണക്കാക്കുന്നത്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ശ്വസന രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോള്‍, ആഗോള താപനില അപകടകരമായ നിലയിലേക്ക് ഉയരുന്നതിനാല്‍, ജനങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കുന്നതിന് മുന്‍കരുതലുകള്‍ എടുക്കാന്‍ ആരോഗ്യ വിദഗ്ധര്‍ അഭ്യര്‍ത്ഥിക്കുന്നു. നിര്‍ജ്ജലീകരണം, ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ എന്നിവയെല്ലാം ഉയര്‍ന്ന താപനിലയുടെ ശാരീരിക പ്രത്യാഘാതങ്ങളാണ്. സമാനമായ നിലയില്‍ മാനസികാരോഗ്യത്തിലും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ എൻ ആനന്ദകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

മൂവാറ്റുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി റിജി വര്‍ഗീസ് നല്‍കിയ കേസിൽ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട്  സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാറിന്‍റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ശാസ്തമംഗലത്തെ വീട്ടിൽ നിന്ന് ആനന്ദ കുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിലെടുത്തത്. ആനന്ദ കുമാറിന്‍റെ വാഹനത്തിൽ തന്നെയാണ് ആനന്ദ കുമാറിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയത്. എറണാകുളത്തേയ്ക്ക് മാറ്റുമെന്ന് അറിയിച്ചതിന് പിന്നാലെ ആനന്ദകുമാറിന് അസ്വസ്തതയുണ്ടാവുകയും ഉടൻ ആനന്ദ് കുമാറിനെ നേരത്തെ ഹൃദ് രോഗത്തിന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ പിടിയിലായി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആലപ്പുഴയില്‍  പിടിയിലായി. ഇരവുകാട് സ്വദേശി ഹാഫിസ് ആണ് പോലീസ് പിടിയിലായത്. മൂന്ന് ലക്ഷത്തിലേറെ ഫോളോവര്‍മാരുള്ള ഇന്‍ഫ്‌ളുവന്‍സറാണ് ഹാഫിസ്. തൃക്കണ്ണന്‍ എന്ന പേരിലാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ അറിയപ്പെടുന്നത്. റീല്‍സ് എടുക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വരുതിയിലാക്കിയതിന് ശേഷം ലൈംഗികമായി ഉപയോഗിച്ച ശേഷം കബളിപ്പിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എംഎസ് സൊല്യൂഷൻ സിഇഒ യെ കൊടുവള്ളിയിലെ സ്ഫാപനത്തിൽ എത്തിച്ച് തെളിവെടുത്തു

ചോദ്യ പേപ്പർ ചോർച്ചാ കേസിൽ മുഖ്യ പ്രതിയായ എംഎസ് സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബിനെ കൊടുവള്ളിയിലെ സ്ഫാപനത്തിൽ എത്തിച്ച് തെളിവെടുത്തു. ചോദ്യപേപ്പർ ചോർത്തി നൽകിയ മലപ്പുറത്തെ മഅ്ദിൻ സ്കൂൾ ജീവനക്കാരൻ അബ്ദുൽ നാസറിനെ നാളെ സ്കൂളിലെത്തിച്ച് തെളിവെടുക്കും. ഷുഹൈബിനേയും അബ്ദുൽ നാസറിനേയും കോടതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ  വിട്ടിരുന്നു. ഇതിന് പിറകെയാണ് ഷുഹൈബിനെ കൊടുവള്ളിയിലെഎംഎസ് സോല്യൂഷൻ ആസ്ഥാനത്ത് എത്തിച്ചത്. സ്ഥാപനത്തിന് അകത്തെത്തിച്ച് തെളിവെടുത്തു. ജാമ്യാപേക്ഷ തള്ളുന്നത് വരെ  ഒളിവിൽ കഴിഞ്ഞ കുന്ദംമംഗലത്തെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററുകൾക്കെതിരെ നടപടി എടുക്കുമെന്ന് കോഴിക്കോട് കളക്ടർ

പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ പശ്ചാത്തലത്തിൽ നടന്ന സിഡബ്ല്യൂസി മീറ്റിങ്ങിനു ശേഷം അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററുകൾ ഉണ്ടെങ്കിൽ നടപടി എടുക്കുമെന്നും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചൈൽഡ് ലൈൻ ബോർഡുകൾ സ്ഥാപിക്കുമെന്നും കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന സെൻ്ററുകൾ അടച്ച് പൂട്ടുമെന്നും  മയക്കുമരുന്ന് വ്യാപനം പ്രത്യേകം ശ്രദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

താനൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മുംബൈയിലെത്തി

മലപ്പുറം താനൂരില്‍ നിന്ന് പെൺകുട്ടികള്‍ നാടുവിട്ട കേസിൽ കൂടുതൽ അന്വേഷണത്തിനായി താനൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം  മുംബൈയിലെത്തി. കുട്ടികൾ പോയ സ്ഥലങ്ങളിൽ, സ്ഥാപനങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തും. പെൺകുട്ടികൾ മുടി മുറിച്ച മുംബൈ സി എസ് ടിയിലെ സലൂണിലെത്തിയും പൊലീസ് മൊഴിയെടുക്കും. കുട്ടികളെ തെറ്റായ തീരുമാനമെടുക്കാൻ മുംബൈയിൽ പ്രാദേശികമായി ആരെങ്കിലും പ്രേരിപ്പിച്ചിരുന്നോയെന്നും പൊലീസിന് സംശയമുണ്ട്. കുട്ടികൾക്കൊപ്പം യാത്ര ചെയ്ത അക്ബർ റഹീമിന്റെ മുംബൈയിലെ ബന്ധങ്ങളും പൊലീസ് നേരിട്ടെത്തി അന്വേഷിക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിലെ ദേവസ്വം ബോർഡുകൾക്കായി നാളിതുവരെ 600.70 കോടി രൂപ അനുവദിച്ചതായി മന്ത്രി വി എൻ വാസവൻ

2016-17 കാലയളവ് മുതൽ നാളിതുവരെ കേരളത്തിലെ ദേവസ്വം ബോർഡുകൾക്കായി സംസ്ഥാന സർക്കാർ അറുനൂറു കോടി എഴുപത് ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി വി എൻ വാസവൻ നിയമസഭയെ അറയിച്ചു. തിരുവിതാകൂർ ദേവസ്വം ബോർഡ്, കൊച്ചിൻ ദേവസ്വം, കൂടൽമാണിക്യം ദേവസ്വം, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്, ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നിവയടക്കമുള്ള സ്ഥാപനങ്ങൾക്കായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ഉത്തരമലബാറിലെ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനീയർക്കും കോലധാരികൾക്കുമുള്ള പ്രതിമാസ ധനസഹായ പദ്ധതി പ്രകാരം നിലവിൽ 1544 ആചാരസ്ഥാനികർക്കും 368 കോലധാരികൾക്കും ധനസഹായം നൽകിവരുന്നുണ്ടെന്നും മന്ത്രി […]