Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പദ്മകുമാറിനെതിരെ നടപടി ഉണ്ടായേക്കും

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പദ്മകുമാറിനെതിരെ നടപടി ഉണ്ടായേക്കും. പരസ്യപ്രതികരണവും അച്ചടക്ക ലംഘനവും സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. നടപടിയിലെ തീരുമാനം വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ അറിയിക്കും. വിവാദത്തിനിടെ ഇന്ന് ചേർന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ പദ്മകുമാർ വിഷയം ചർച്ചയായില്ല. തെറ്റുപറ്റിയെന്ന് പത്മകുമാർ തുറന്നു സമ്മതിച്ചെങ്കിലും പാർട്ടിയെ പ്രതിസന്ധിയിലാക്കിയതിൽ നടപടി വരും.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 12, ബുധന്‍

◾https://dailynewslive.in/ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ദില്ലിയിലെ കേരള ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കറും, കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധി കെവി തോമസും പങ്കെടുത്തു. വയനാട് ദുരന്തസഹായവും, വിഴിഞ്ഞവുമൊക്കെ ചര്‍ച്ചയായെങ്കിലും ആശ വര്‍ക്കര്‍മാരുടെ പ്രതിസന്ധി മുഖ്യമന്ത്രി ഉന്നയിച്ചില്ലെന്നാണ് വിവരം. വയനാട്ടിലെ ദുരന്ത സഹായ വായ്പയുടെ കാലാവധി നീട്ടണമെന്നും ദുരന്ത സഹായം പൂര്‍ണ്ണമായും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ വികസനത്തിനും കേന്ദ്രത്തിന്റെ കൂടുതല്‍ ഇടപെടല്‍ തേടിയെന്നും ഉപാധികളില്ലാതെ കടമെടുപ്പ് പരിധി […]

Posted inബിസിനസ്സ്

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 360 രൂപ കൂടി ഈ മാസത്തെ റെക്കോഡ് വിലയിലേക്ക് എത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 64,520 രൂപയാണ്. ഗ്രാമിന് 45 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8020 രൂപയാണ്. ഈ മാസം അഞ്ചിന് റെക്കോഡ് വിലയായ 64,520 രൂപയിലെത്തിയെങ്കിലും വില ഇടിയുന്ന ട്രെന്‍ഡാണ് കണ്ടത്. എന്നാല്‍ വീണ്ടും റെക്കോഡ് ഭേദിക്കുമെന്ന സൂചന നല്‍കി അതേ പോയിന്റില്‍ തന്നെ വില എത്തിയിരിക്കുകയാണ്. ഓഹരി വിപണിയിലെ […]

Posted inടെക്നോളജി

സ്‌പേസ് എക്‌സുമായി കരാര്‍ ഒപ്പിട്ട് എയര്‍ടെല്‍

പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ വരുന്നു. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് ഇന്ത്യയില്‍ എത്തുന്നത്. സ്റ്റാര്‍ലിങ്കിന്റെ അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി സ്‌പേസ് എക്‌സുമായി കരാര്‍ ഒപ്പിട്ടതായി എയര്‍ടെല്‍ സ്ഥിരീകരിച്ചു. വിവിധ ഏജന്‍സികളില്‍ നിന്നുള്ള അംഗീകാരം ലഭിക്കുന്നതോടെ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കും. സ്റ്റാര്‍ലിങ്കിന്റെ സാറ്റലൈറ്റ് നെറ്റ് വര്‍ക്ക് വഴി ഗ്രാമപ്രദേശങ്ങള്‍, സ്‌കൂളുകള്‍, ബിസിനസുകള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നത് പോലുള്ള വിവിധ […]

Posted inവിനോദം

ഡോ. ബിജുവിനൊപ്പം നിര്‍മാണ പങ്കാളിയായി മഞ്ജു വാര്യര്‍

മലയാളത്തിലും തമിഴിലുമായി കൈ നിറയെ ചിത്രങ്ങളാണിപ്പോള്‍ നടി മഞ്ജു വാര്യര്‍ക്ക്. ഇപ്പോഴിതാ ഡോ. ബിജുവിനൊപ്പമുള്ള മഞ്ജുവിന്റെ പുതിയ ചിത്രമാണ് വാര്‍ത്തകളിലിടം നേടുന്നത്. ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘ബിയോണ്ട് ദ് ബോര്‍ഡര്‍ ലൈന്‍സ്’ എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് മഞ്ജു വാര്യരാണ്. മഞ്ജു തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നതും. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു പുരാവസ്തു ഗവേഷക സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം. ത്രില്ലര്‍ ആയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഇന്ത്യാസ് സിനിവെസ്ചര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം […]

Posted inവിനോദം

ബേസില്‍ നായകനായ ചിത്രം ‘പൊന്‍മാന്‍’ ഒടിടിയില്‍

ബേസില്‍ ജോസഫ് നായകനായി വന്ന ചിത്രമാണ് ‘പൊന്‍മാന്‍’. ജ്യോതിഷ് ശങ്കറാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 14ന് ജിയോഹോട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടിയില്‍ സ്ട്രീമിംഗിനെത്തുക. ജി ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. അജേഷ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ബേസില്‍ ജോസഫ് വേഷമിട്ടിരിക്കുന്ന ചിത്രത്തില്‍, സ്റ്റെഫി എന്ന നായികയായി ലിജോമോള്‍ ജോസ്, മരിയന്‍ ആയി […]

Posted inഓട്ടോമോട്ടീവ്

390 ഡ്യൂക്ക് മോഡലിന്റെ 2025 പതിപ്പ് ഇന്ത്യയില്‍

390 ഡ്യൂക്ക് മോഡലിന്റെ 2025 പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കാന്‍ പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കെടിഎം ഒരുങ്ങുന്നു. അപ്‌ഡേറ്റ് ചെയ്ത ബൈക്കിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം ക്രൂയിസ് കണ്‍ട്രോള്‍ ആണ്. പുതിയ 390 അഡ്വഞ്ചറില്‍ അവതരിപ്പിച്ച അതേ ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം പുതിയ 390 ഡ്യൂക്കില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എമര്‍ജന്‍സി ബ്രേക്കായ എന്‍ജിന്‍ കില്‍ സ്വിച്ചിന് കീഴിലാണ് ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണ്‍. പുതിയ 390 ഡ്യൂക്കിന് പവര്‍ നല്‍കുന്നത് 399 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എന്‍ജിനായിരിക്കും. ഇത് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ദില്ലിയിലെ കേരള ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കറും, കേരളത്തിന്‍റെ ദില്ലിയിലെ പ്രതിനിധി കെവി തോമസും  പങ്കെടുത്തു. വയനാട് ദുരന്തസഹായവും, വിഴിഞ്ഞവുമൊക്കെ ചര്‍ച്ചയായി എന്നും ആശ വര്‍ക്കര്‍മാരുടെ പ്രതിസന്ധി മുഖ്യമന്ത്രി ഉന്നയിച്ചില്ലെന്നുമാണ് വിവരം.   വയനാട്ടിലെ ദുരന്ത സഹായ വായ്പയുടെ കാലാവധി നീട്ടണമെന്നും ദുരന്ത സഹായം പൂര്‍ണ്ണമായും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ വികസനത്തിനും കേന്ദ്രത്തിന്‍റെ കൂടുതല്‍ ഇടപെടല്‍ തേടി. ഉപാധികളില്ലാതെ കടമെടുപ്പ് […]

Posted inപുസ്തകങ്ങൾ

നിര്‍ന്നിമേഷമായ് നില്‍ക്ക

ഈ കെട്ടകാലത്തെ അതിജീവനത്തിനായി ഗാന്ധിയെയും അംബേദ്കറെയും കാള്‍ മാര്‍ക്സിനെയും പല വിധത്തില്‍ നമുക്ക് ആശ്രയിക്കാനുള്ളപോലെ വള്ളത്തോളിനെയും ആശാനെയും ഒന്നിച്ച് സ്വീകരിക്കേണ്ടതുണ്ട്. ആ സന്മനസ്സ് സൃഷ്ടിക്കാന്‍ വേണ്ടിക്കൂടിയാണ് മഹാകവിയുടെ പേരമരുമകന്‍ നോവലെഴുതിയിരിക്കുന്നത്. ഉത്തമപുരുഷാഖ്യാനവും പ്രഥമപുരുഷാഖ്യാനവും മദ്ധ്യമപുരുഷാഖ്യാനവുമെല്ലാം കഥകളിയില്‍ മുദ്രകളെന്നപോലെയാണ് അനില്‍ വള്ളത്തോളിന്റെ രചനയില്‍ സംലയിച്ചു നില്‍ക്കുന്നത്. കഥ കേള്‍ക്കുന്നതിനോടൊപ്പം കാണാനും മണക്കാനും രുചിക്കാനും സ്പര്‍ശിക്കാനും വായനക്കാര്‍ക്ക് സാധിക്കുന്നു. കുലംമുടിച്ചിലിന്റെ മുന്നില്‍പ്പോലും മനുഷ്യലോകം പോരടിച്ച് ശിഥിലമാകുന്ന അവസ്ഥയില്‍ വ്യത്യസ്ത വ്യക്തികളെയും വികാരങ്ങളെയും ആശയങ്ങളെയും സൗന്ദര്യസങ്കല്‍പ്പങ്ങളെയും മതബോധങ്ങളെയും സഹിതമാക്കുന്ന, അല്ലെങ്കില്‍ കൂട്ടിയിണക്കുന്ന […]

Posted inആരോഗ്യം

തലച്ചോറിന്റെ ആരോഗ്യത്തിനും ബദാം

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു നട്‌സാണ് ബദാം. വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ബദാം ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും ബദാം സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താനും ഗുണം ചെയ്യും. തലച്ചോറിന്റെ ആരോഗ്യത്തിനായി ബദാമിനൊപ്പം ചേര്‍ക്കാവുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് ബദാമിനൊപ്പം ചേര്‍ത്ത് കഴിക്കുന്നത് ഓര്‍മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും […]