മലപ്പുറം തിരുവാലിയിൽ റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ച 17 വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തി. കാരണം കണ്ടെത്താൻ ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത് വീണത്. ചിലത് മരക്കൊമ്പുകളില്‍ തൂങ്ങികിടക്കുകയും ചെയ്തു. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
ആശ വർക്കർമാർക്കുള്ള ധനസഹായം ഉയർത്തണമെന്ന് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി
ആശമാർ താഴേതട്ടിൽ നടത്തുന്നത് നിർണ്ണായക സേവനമെന്ന് ചൂണ്ടിക്കാട്ടി ആശ വർക്കർമാർക്കുള്ള ധനസഹായം ഉയർത്തണമെന്ന് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ നൽകി. നിലവിൽ 5000 മുതൽ 9000 വരെയാണ് ആശ വർക്കർക്ക് ധനസഹായം കിട്ടുന്നത്. ഇത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് പാർലമെൻ്റി കമ്മിറ്റി ചൂണ്ടിക്കാട്ടി. ആരോഗ്യ ഗവേഷണ രംഗത്തും ആശമാരെ പ്രയോജനപ്പെടുത്തണമെന്നും ഇതിന് അധിക ധനസഹായം ഗവേഷണ ഫണ്ടിൽ നിന്ന് നൽകണമെന്നും കമ്മിറ്റി ശുപാർശ ചെയ്യുന്നു. രാം ഗോപാൽ യാദവ് അധ്യക്ഷനായ കമ്മിറ്റിയുടേതാണ് ശുപാർശ.
ആറ്റുകാൽ പൊങ്കാലക്ക് ഒരുങ്ങി തലസ്ഥാനം
ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഒരുങ്ങി തലസ്ഥാനം. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 10.15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകൾ നിരന്നിട്ടുണ്ട്. ഇന്നലെ ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം […]
പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 13, വ്യാഴം
◾https://dailynewslive.in/ മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ ആര്‍.എസ്.എസ്-ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. നെയ്യാറ്റിന്‍കരയില്‍ ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് ശേഷമായിരുന്നു പ്രതിഷേധം. ചടങ്ങില്‍ ആര്‍ എസ് എസും സംഘപരിവാറും രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ത്തിയിരിക്കുന്നുവെന്നും നാം ജാഗ്രതയോടെ കഴിയണമെന്നും തുഷാര്‍ഗാന്ധി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. ബി.ജെ.പി ക്കും ആര്‍.എസ്.എസ്സിനുമെതിരെയുള്ള പരാമര്‍ശം പിന്‍വലിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. തുഷാര്‍ ഗാന്ധിക്ക് പിന്തുണയറിയിച്ച് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധിജിക്കും തുഷാര്‍ഗാന്ധിക്കും ജയ് വിളിച്ച് രംഗത്തെത്തി. ആര്‍എസ്എസ് മൂര്‍ദാബാദ് എന്നും […]
രാഹുൽ മാങ്കൂട്ടത്തിലിന് സ്‌പീക്കറുടെ ശാസന
കേരളത്തിന്‍റെ വ്യവസായ റാങ്കിങ്ങുമായി ബന്ധപ്പെട്ട് കള്ളക്കണക്കുകളാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നതെന്ന് പ്രതിപക്ഷം സഭയിൽ ആരോപിച്ചു. കേരളം എത്രാമതെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആവർത്തിച്ച് ചോദിച്ചത്. ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരമല്ല മന്ത്രി നല്‍കുന്നതെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നിരയില്‍ നിന്ന് പി.സി വിഷ്ണുനാഥും മാത്യു കുഴല്‍നാടനും എഴുന്നേറ്റു. എന്നാൽ വ്യവസായ വളര്‍ച്ചയുടെ കണക്കുകള്‍ നിരത്തി മന്ത്രി പ്രതിരോധിച്ചു. മന്ത്രിയുടെ മറുപടിക്കിടയിലും ബഹളം ഉണ്ടാക്കിയതിന് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്പീക്കര്‍ ശാസിച്ചു. കേരളം ഒന്നാം സ്ഥാനത്ത് എത്തുമ്പോഴാണ് പ്രതിപക്ഷത്തിന് സങ്കടമെന്നും അതുകൊണ്ടാണ് റാങ്കിംഗിൽ തർക്കവുമായി […]
പണപ്പെരുപ്പനിരക്ക് ഏഴുമാസത്തെ താഴ്ന്ന നിലയില്‍
രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഏഴുമാസത്തെ താഴ്ന്ന നിലയില്‍. ഫെബ്രുവരിയില്‍ 3.61 ശതമാനമായാണ് താഴ്ന്നത്. ഇതോടെ വരുന്ന റിസര്‍വ് ബാങ്കിന്റെ പണ, വായ്പാ നയ അവലോകന യോഗത്തില്‍ മുഖ്യപലിശനിരക്ക് വീണ്ടും കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ ശക്തമായി. ജനുവരിയില്‍ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 4.26 ശതമാനമായിരുന്നു. മുന്‍വര്‍ഷം ഫെബ്രുവരിയില്‍ 5.09 ശതമാനമായിരുന്ന സ്ഥാനത്ത് നിന്നാണ് ഇത്തവണ വിലക്കയറ്റം കുറഞ്ഞത്. ഇതിന് മുന്‍പ് കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് കുറഞ്ഞ പണപ്പെരുപ്പനിരക്ക് രേഖപ്പെടുത്തിയത്. അന്ന് 3.60 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം […]
വീണ്ടും ഹൊറര്‍ ത്രില്ലറുമായി ഭാവന ‘ദി ഡോര്‍’ ടീസര്‍
വീണ്ടും ഹൊറര്‍ ത്രില്ലറുമായി ഭാവന. ഭാവന നായികയാകുന്ന ‘ദി ഡോര്‍’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ എത്തി. ഭാവനയുടെ സഹോദരന്‍ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ താരത്തിന്റെ ഭര്‍ത്താവ് നവീന്‍ രാജന്‍ ആണ്. ‘ഹണ്ട്’ എന്ന മലയാള ചിത്രത്തിന് ശേഷം എത്തുന്ന ഭാവനയുടെ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണിത്. 15 വര്‍ഷത്തിന് ശേഷം ഭാവന തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. അജിത്തിന്റെ നായികയായി ‘ആസല്‍’ എന്ന ചിത്രത്തില്‍ ആയിരുന്നു ഭാവന ഒടുവില്‍ അഭിനയിച്ചത്. തമിഴില്‍ […]
ദിലീപിന്റെ ചിത്രത്തില്‍ അഫ്‌സല്‍ ഗായകന്‍
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് ദിലീപ് നായകനാകുന്ന ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ഹാര്‍ട്ട് ബീറ്റ് കൂടണ് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സനല്‍ ദേവിന്റേതാണ് സംഗീതം. അഫ്‌സല്‍ ആണ് പാടിയിരിക്കുന്നത്. ദിലീപിന്റെ 150-ാം ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവും. 10 വര്‍ഷത്തിന് ശേഷം ഒരു ദിലീപ് ചിത്രത്തില്‍ അഫ്‌സല്‍ പാടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ […]
ചില പ്രധാന മാറ്റങ്ങളോടെ അറ്റോ 3 അവതരിപ്പിച്ചു
ചൈനീസ് വാഹന ബ്രാന്‍ഡായ ബിവൈഡി തങ്ങളുടെ ഇലക്ട്രിക് എസ്യുവി മോഡലായ അറ്റോ 3- ചില പ്രധാന മാറ്റങ്ങളോടെ അവതരിപ്പിച്ചു. ഈ ഇലക്ട്രിക് എസ്യുവിയുടെ പുതുക്കിയ 2025 മോഡലുകള്‍ മെച്ചപ്പെട്ട പ്രകടനം, സുഖസൗകര്യങ്ങള്‍, സാങ്കേതികവിദ്യ എന്നിവയോടെയാണ് വരുന്നത്. എസ്യുവി ഇപ്പോള്‍ 30,000 രൂപയ്ക്ക് ബുക്ക് ചെയ്യാം. ആദ്യത്തെ 3,000 ഉപഭോക്താക്കള്‍ക്ക് കമ്പനി ഒരു പ്രത്യേക ഓഫറും പ്രഖ്യാപിച്ചു. ഈ എക്‌സ്‌ക്ലൂസീവ് ഓഫര്‍ പ്രകാരം, ആദ്യത്തെ 3,000 ബുക്കിംഗുകള്‍ക്ക് 2024 മോഡലിന്റെ അതേ എക്‌സ്-ഷോറൂം വിലയില്‍ ഈ ഇലക്ട്രിക് എസ്യുവി […]
ആള്‍ വിഴുങ്ങി ഗുഹ
ഗ്രാമത്തില്‍ നിന്നും അപ്രത്യക്ഷമാവുന്ന കുട്ടികളെ, പ്രേതങ്ങള്‍ വിഹരിക്കുന്ന കുന്നിന്‍ പുറത്തുള്ള ഗുഹ വിഴുങ്ങുകയാണെന്നാണ് ഇഗ്രാമവാസികളുടെ വിശ്വാസം. സോക്രട്ടീസും നാലു സുഹൃത്തുക്കളും ആരേയും അറിയി ക്കാതെ അവിടേയ്ക്ക് പോകുന്നു. പിന്നീട് നടക്കുന്ന ഞെട്ടിക്കുന്ന സംഭവവികാസങ്ങളും അന്വേഷണങ്ങളുമാണ് ഈ നോവല്‍. ‘ആള്‍ വിഴുങ്ങി ഗുഹ’. ബ്രിജി കെ ടി. ടെല്‍ബ്രെയ്ന്‍ ബുക്‌സ്. വില 142 രൂപ.
