Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുനരധിവാസത്തിൻ്റെ ലിസ്റ്റുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുമെന്ന് മന്ത്രി കെ രാജൻ

വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ ലിസ്റ്റുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പുനരധിവാസം സംബന്ധിച്ച ലിസ്റ്റിൽ ഇരട്ടിപ്പുണ്ടായത് കുറ്റകരമായ അനാസ്ഥയായിരുന്നു അത് പരിഹരിച്ചുവെന്നും മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്ന ആരെയും ഒഴിവാക്കില്ല മാനുഷിക പരിഗണന വച്ച് തന്നെ പുനരധിവാസം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡിഡിഎംഎയ്ക്ക് മുന്നിലുള്ള പരാതികൾ സർക്കാരിന്റെ മുന്നിലേക്ക് വരുമ്പോൾ അനുഭാവപൂർവം പരിഗണിക്കുമെന്നും 7 സെൻ്റ് ഭൂമിയും വീടും എന്നതാണ് നിലവിലെ നിബന്ധന ഇതനുസരിച്ചാണ് പുനരധിവാസം മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 13, വ്യാഴം

◾https://dailynewslive.in/ തലസ്ഥാന നഗരിയെ ഭക്തി സാന്ദ്രമാക്കി ആറ്റുകാല്‍ പൊങ്കാല. ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല നിവേദിച്ചതോടെ, നഗരത്തില്‍ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില്‍ പുണ്യാഹം തളിച്ചു. ആറ്റുകാല്‍ ദേവിക്ക് പൊങ്കാല നിവേദിച്ച ശേഷം ഭക്തലക്ഷങ്ങള്‍ മടങ്ങുകയാണ്. വൈകീട്ട് 7.45-നാണ് കുത്തിയോട്ട നേര്‍ച്ചക്കാര്‍ക്കുള്ള ചൂരല്‍കുത്ത്. 582 ബാലന്മാരാണ് ഇക്കുറി കുത്തിയോട്ടത്തിനുള്ളത്. നാളെ രാത്രി 10-ന് കാപ്പഴിച്ച് കുടിയിളക്കിയശേഷം ഒരു മണിക്ക് നടക്കുന്ന കുരുതി സമര്‍പ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും. ◾https://dailynewslive.in/ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ പൊങ്കാലയുമായി ആശാ വര്‍ക്കര്‍മാര്‍. ഒരു മാസമായി […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

തലസ്ഥാന നഗരിയെ ഭക്തി സാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല. ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ, നഗരത്തിൽ വഴിനീള‌െ ഒരുക്കിയ പൊങ്കാലക്കലങ്ങളിലും പുണ്യാഹം തളിച്ചു. ആറ്റുകാൽ ദേവിക്ക് പൊങ്കാല നിവേദിച്ച ശേഷം ഭക്തലക്ഷങ്ങൾ മടങ്ങുകയാണ്. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.           തിരുവനന്തപുരം സെൻട്രലിനും കൊല്ലം ജംഗ്ഷനുമിടയിൽ ഇന്ന് ഒരു സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ സർവീസ് കൂടി അനുവദിച്ചു. […]

Posted inബിസിനസ്സ്

സ്വര്‍ണ വില ഇന്നും കുതിച്ചുയര്‍ന്നു, പവന് 64,960 രൂപ!

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കുതിച്ചുയര്‍ന്നു. ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 8,120 രൂപയും പവന്‍ വില 440 രൂപ കൂടി 64,960 രൂപയുമായി. തുടര്‍ച്ചയായ രണ്ട് ദിവസത്തിനുള്ളില്‍ സ്വര്‍ണ വിലയില്‍ 800 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ പവന്‍ വില 360 രൂപ ഉയര്‍ന്നിരുന്നു. ഇന്ന് 18 കാരറ്റ് സ്വര്‍ണ വിലയും ഉയര്‍ന്നു. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 6,680 രൂപയിലാണ് വ്യാപാരം. വെള്ളിവില ഇന്നും മാറ്റമില്ലാതെ ഗ്രാമിന് 108 രൂപയില്‍ തുടരുന്നു. ഫെബ്രുവരിയില്‍ യു.എസ് പണപ്പെരുപ്പം […]

Posted inടെക്നോളജി

സ്റ്റാര്‍ലിങ്കുമായി കരാറില്‍ ഏര്‍പ്പെട്ട് റിലയന്‍സ് ജിയോ

ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കുമായി റിലയന്‍സ് ജിയോ കരാറില്‍ ഏര്‍പ്പെട്ടു. സ്റ്റാര്‍ലിങ്കിന് സ്പെക്ട്രം നല്‍കുന്നത് സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ത്തിയ ജിയോ അപ്രതീക്ഷിതമായാണ് പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചത്. സ്പേസ് എക്സുമായി ഭാരതി എയര്‍ടെല്‍ സമാനമായ പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചതിന് തൊട്ടുപിന്നാലെയാണ് ജിയോയുമായി സ്റ്റാര്‍ ലിങ്ക് കരാറില്‍ ഏര്‍പ്പെട്ടത്. തങ്ങള്‍ക്ക് ലേലത്തിലൂടെ നല്‍കിയതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സ്റ്റാര്‍ ലിങ്കിന് എയര്‍വേവുകള്‍ക്ക് നല്‍കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ലേലം നടത്തണമെന്ന് ജിയോയും എയര്‍ടെല്ലും ആവശ്യപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ […]

Posted inവിനോദം

കുഞ്ഞില മസിലമണിയുടെ പുതിയ ചിത്രം ‘ഗുപ്തം’

കുഞ്ഞില മസിലമണിയുടെ പുതിയ ചിത്രമാണ് ‘ഗുപ്തം’ (ദ് ലാസ്റ്റ് ഓഫ് ദെം പ്ലേഗ്‌സ്). പായല്‍ കപാഡിയ, ജിയോ ബേബി, കനി കുസൃതി, റിച്ച ഛദ്ദ, അലി ഫസല്‍ എന്നിവര്‍ ചേര്‍ന്നാണ് ഗുപ്തം നിര്‍മിക്കുന്നത്. കുഞ്ഞില മസിലമണി തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും. ഇപ്പോഴിതാ സിനിവി ഫിലിം മാര്‍ക്കറ്റ്‌സില്‍ പ്രദര്‍ശനത്തിനൊരുങ്ങുകയാണ് ഗുപ്തം. ഇതിന് മുന്‍പ് എന്‍ഡിഎഫ്സി കോ-പ്രൊഡക്ഷന്‍ മാര്‍ക്കറ്റ് (2024), കേരള ഫിലിം മാര്‍ക്കറ്റ് (2024), ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (2024) എന്നിവയിലേക്ക് ഗുപ്തം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചണ്ഡീഗഢില്‍ വച്ച് […]

Posted inവിനോദം

സെബ് ബംഗാഷ് ആലപിച്ച ‘വടക്കന്‍’ സിനിമയിലെ ഗാനം

ലോക പ്രശസ്ത ഗായികയും ബോളിവുഡില്‍ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഗായികയുമായ സെബ് ബംഗാഷ് ആദ്യമായി മലയാള സിനിമയില്‍ ആലപിച്ച ‘വടക്കന്‍’ സിനിമയിലെ ഗാനം പുറത്തിറങ്ങി. പൂര്‍ണ്ണമായും ഉത്തരധ്രുവത്തില്‍ ഫിന്‍ലന്‍ഡില്‍ മഞ്ഞു പെയ്യുന്ന സമയത്ത് ചിത്രീകരിച്ച മനോഹരമായ പ്രണയ ഗാനം ആസ്വാദക മനം കവരുന്നതാണ്. ഇതിനകം വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും അടുത്തിടെ തിയേറ്ററുകളില്‍ എത്തി ഏറെ ശ്രദ്ധ നേടുകയും ചെയ്ത മലയാളം സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലറായ ‘വടക്കന്‍’ സിനിമയിലെ ‘രംഗ് ലിഖ’ എന്ന […]

Posted inഓട്ടോമോട്ടീവ്

ഹൈബ്രിഡ് മോട്ടര്‍സൈക്കിളുമായി യമഹ

ഹൈബ്രിഡ് മോട്ടര്‍സൈക്കിളുമായി യമഹ മോട്ടര്‍ ഇന്ത്യ. 155 സിസി വിഭാഗത്തിലെ രാജ്യത്തെ ആദ്യത്തെ ഹൈബ്രിഡ് മോട്ടോര്‍സൈക്കിളാണ് യമഹ പുറത്തിറക്കിയത്. എഫ്സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില 1,44,800 രൂപയാണ്. മുന്നിലെ ടേണ്‍ ഇന്‍ഡികേറ്ററുകള്‍ എയര്‍ ഇന്‍ടേക്കിന് ഏരിയയില്‍ സ്ഥാപിച്ചുകൊണ്ട് പുതിയ മോഡല്‍ വിപണിയില്‍ എത്തിയത്. 149 സിസി ബ്ലൂ കോര്‍ എന്‍ജിനാണ് മോട്ടോര്‍സൈക്കിളില്‍. കൂടാതെ യമഹയുടെ സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (എസ് എം ജി), സ്റ്റോപ്പ് & സ്റ്റാര്‍ട്ട് […]

Posted inപുസ്തകങ്ങൾ

കാറ്റുമാളിക

കിഴക്കേതിലെ വീട്, ആകാശക്കപ്പല്‍, കാറ്റുമാളിക, നിര്‍മ്മല വാരസ്യാര്‍, ഒരു യുദ്ധവിധവ… എന്നിങ്ങനെ സമീപകാലത്ത്, വായനാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്‍പത് ചെറുകഥകള്‍ മനുഷ്യാവസ്ഥയിലെ ദുരന്ത ഫലിത ദുന്യങ്ങളും അകം-പുറ സമസ്യകളും ഈ കഥകളില്‍ സവിശേഷമായ ഉള്‍ക്കാഴ്ചയോടെ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. കേവലമായ കഥപറച്ചിലിനപ്പുറം കടന്നുചെന്ന് കഥാമനുഷ്യരുടെ ആന്തരികസത്യത്തെ അനാച്ഛാദനം ചെയ്യുന്ന കഥയെഴുത്തിന്റെ കണ്‍കെട്ടുവിദ്യ കൂടിയാണ് ഇതിലെ കഥകള്‍ ഓരോന്നും. ‘കാറ്റുമാളിക’. സി സന്തോഷ് കുമാര്‍. ഡിസി ബുക്‌സ്. വില 171 രൂപ.  

Posted inആരോഗ്യം

മാക്യുലര്‍ ഡീജനറേഷന്‍ തടയാന്‍ പിസ്ത കഴിക്കാം

പ്രായമാകുമ്പോള്‍ കാഴ്ചശക്തിക്ക് മങ്ങല്‍ ഉണ്ടാം. എന്നാല്‍ ഇനി അതും മറികടക്കാമെന്നാണ് ടഫ്റ്റ്‌സ് സര്‍വകലാശാല ഗവേഷകര്‍ പറയുന്നത്. ദിവസവും രണ്ട് പിടി പിസ്ത കഴിക്കുന്നത് പ്രായമായവരില്‍ കാഴ്ച നഷ്ടപ്പെടാനുള്ള പ്രധാന കാരണമായ മാക്യുലര്‍ ഡീജനറേഷന്‍ തടയാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. കണ്ണിന്റെ റെറ്റിനയിലെ മൂര്‍ച്ചയുള്ളതും കേന്ദ്രീകൃതവുമായ കാഴ്ചശക്തിക്ക് കാരണമാകുന്ന ഭാഗമാണ് മാക്കുല. പ്രായമാകുമ്പോള്‍ മാക്കുലയെ ബാധിക്കുന്ന അവസ്ഥയാണ് മാക്കുലാര്‍ ഡീജനറേഷന്‍. ഇത് ക്രമേണ കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത സസ്യ പിഗ്മെന്റായ […]