Posted inപുസ്തകങ്ങൾ

ദലിത് സമുദായവാദവും സാമുദായിക രാഷ്ട്രീയവും

രാഷ്ട്രീയചിന്തയിലും സാഹിത്യവായനയിലും സാര്‍വദേശീയമായ പരിപ്രേക്ഷ്യം സൃഷ്ടിക്കുമ്പോഴും ഇന്ത്യയിലെ സാമൂഹിക പരിഷ്‌കരണത്തെയും രാഷ്ട്രീയപരിഷ്‌കരണത്തെയും മുഖാമുഖം നിര്‍ത്തി ദേശീയവാദ പ്രസ്ഥാനങ്ങളിലുണ്ടായ ആശയസംവാദങ്ങളെയാണ് തൊണ്ണൂറുകളുടെ പകുതിയോടെ കെ.കെ. കൊച്ച് തന്റെ അന്വേഷണങ്ങളുടെ അടിത്തറയായി സ്വീകരിച്ചതെന്ന് കാണാം. ഇതില്‍ അംബേദ്കര്‍ നിര്‍മ്മിച്ച ആശയ സംവാദങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണെന്നും ജാതിവ്യവസ്ഥയെന്ന സ്ഥാപനവല്‍ക്കരിക്കപ്പെട്ട സാമൂഹികാവസ്ഥയെ വിശകലനം ചെയ്ത് രാഷ്ട്രീയമായ ചോദ്യങ്ങള്‍ ഉന്നയിക്കാത്തിടത്തോളം കാലം വിമോചന പ്രക്രിയകള്‍ ഭാവനാപരവും അയുക്തികവുമായി നിലനില്‍ക്കുമെന്നും അദ്ദേഹം മനസ്സിലാക്കി. ‘ദലിത് സമുദായവാദവും സാമുദായിക രാഷ്ട്രീയവും’. കെ കെ കൊച്ച്. ഡിസി […]

Posted inആരോഗ്യം

വെജിറ്റേറിയനാണോ? വിറ്റാമിന്‍ ബി12 ലഭിക്കാന്‍

ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും വിറ്റാമിന്‍ ബി12 പ്രധാനമാണ്. വിറ്റാമിന്‍ ബി 12ന്റെ കുറവ് മൂലം പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാം. നാവില്‍ ചുവപ്പ് നിറം, വായില്‍ അള്‍സര്‍, കൈകാലുകളില്‍ മരവിപ്പ്, വിളറിയ ചര്‍മ്മം, കാഴ്ച പ്രശ്നങ്ങള്‍, മറവി, വിഷാദം, ക്ഷീണം, തളര്‍ച്ച, തലവേദന, മനംമറിച്ചില്‍, ഛര്‍ദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകല്‍ തുടങ്ങിയവയെല്ലാം ചിലപ്പോള്‍ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ സൂചനകളാകാം. മുട്ട, മത്സ്യം, ബീഫ്, ചിക്കന്‍ എന്നിവയില്‍ നിന്നൊക്കെ ശരീരത്തിന് വേണ്ട വിറ്റാമിന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കളമശേരി സർക്കാർ പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടിയ കേസിൽ അറസ്റ്റിലായവരിൽ എസ് എഫ് ഐ നേതാവ്

കളമശേരി സർക്കാർ പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടിയ കേസിൽ അറസ്റ്റിലായവരിൽ എസ് എഫ് ഐ നേതാവും. കരുനാഗപള്ളി സ്വദേശി അഭിരാജ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കേസിൽ പിടിച്ചെടുത്ത കഞ്ചാവ് അളവിൽ കുറവായതിനാൽ ആദിത്യനെയും അഭിരാജിനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തന്റെ മുറിയിൽ നിന്നല്ല കഞ്ചാവ് പിടിച്ചതെന്ന് സ്റ്റേഷനിൽ നിന്നും മടങ്ങവേ അഭിരാജ് മാധ്യമങ്ങളോട് പറഞ്ഞു

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 14, വെള്ളി

◾https://dailynewslive.in/ ലോകത്തുടനീളമുള്ള ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി ആര്‍.എസ്.എസ്. ബെംഗളൂരിവിലെ ഛന്നഹള്ളിയില്‍ മാര്‍ച്ച് 21 മുതല്‍ 23 വരെ ചേരുന്ന ആര്‍.എസ്.എസ്. വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഇത് സംബന്ധിച്ച പ്രമേയം പാസാക്കുമെന്നാണ് വിലയിരുത്തലുകള്‍. ആര്‍.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കേണ്ട പരിപാടികളായിരിക്കും യോഗത്തിന്റെ പ്രധാന പ്രമേയം. അടുത്ത 100 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണമെന്നും, എന്തൊക്കെയാണ് സംഘടന ലക്ഷ്യമിടേണ്ടതെന്നും ഈ യോഗം വിശദമായി പരിശോധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍. ◾https://dailynewslive.in/ തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും […]

Posted inലേറ്റസ്റ്റ്

രാത്രി വാർത്തകൾ

    നെയ്യാറ്റിൻകരയിൽ ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ആർഎസ്എസ് – ബിജെപി പ്രവർത്തകർക്കെതിരെ കേസ്. നെയ്യാറ്റിൻകര പൊലീസാണ് സ്വമേധയാ കേസെടുത്തത്. വിഷയത്തിൽ ജനാധിപത്യപരവും നിയമപരവുമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. വഴി തടഞ്ഞതിനും തുഷാർ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. നെയ്യാറ്റിൻകരയിൽ ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ 5 പേർ അറസ്റ്റിൽ. നെയ്യാറ്റിൻകര നഗരസഭയിലെ ബിജെപി കൗൺസിലർ മഹേഷ് അടക്കമാണ് അറസ്റ്റിലായത്.  നെയ്യാറ്റിൻകര പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത […]

Posted inലേറ്റസ്റ്റ്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡി സമൻസ്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡി സമൻസ്. ചോദ്യം ചെയ്യലിന് ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് കെ. രാധാകൃഷ്ണനെ വിളിച്ച് വരുത്തിയത്. കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്ന വേളയിൽ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്നു കെ. രാധാകൃഷ്ണൻ.

Posted inലേറ്റസ്റ്റ്

വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല കരുനിലക്കോട് സ്വദേശിയായ 57 വയസ്സുള്ള സുനിൽദത്താണ് വെട്ടേറ്റ് മരിച്ചത്. സുനിൽ ദത്തിന്റെ സഹോദരി ഉഷാ കുമാരിക്കും തലയ്ക്ക് വെട്ടേറ്റു. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഉഷാകുമാരിയുടെ ഭർത്താവായ ഷാനിയും സുഹൃത്ത് മനുവും മറ്റൊരു യുവാവും  ചേർന്നാണ് ആക്രമിച്ചത്. ഉഷാകുമാരിയും ഷാനിയും അകന്ന് കഴിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്.

Posted inലേറ്റസ്റ്റ്

തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ 5 പേർ അറസ്റ്റിൽ

തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ 5 പേർ അറസ്റ്റിൽ. നെയ്യാറ്റിൻകര നഗരസഭയിലെ ബിജെപി കൗൺസിലർ മഹേഷ് അടക്കമാണ് അറസ്റ്റിലായത്.  നെയ്യാറ്റിൻകര പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദളിത് ചിന്തകന്‍ കെ കെ കൊച്ചിന്‍റെ നിര്യാണത്തില്‍ വി ഡി സതീശന്‍ അനുശോചനം രേഖപ്പെടുത്തി

ദളിത് ചിന്തകന്‍ കെ കെ കൊച്ചിന്‍റെ നിര്യാണത്തില്‍ വി ഡി സതീശന്‍ അനുശോചനം രേഖപ്പെടുത്തി. ദളിത് – കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവരുടെ അവകാശങ്ങൾ നേടാനും ജീവിതാന്ത്യം വരെ പോരാടിയ വിപ്ലവകാരിയായിരുന്നു കെ കെ കൊച്ച് എന്ന് അദ്ദേഹം  പറഞ്ഞു. ദളിതൻ എന്ന കൊച്ചിന്‍റെ  ആത്മകഥ നമ്മൾ ഒരു പഠന വിഷയം ആക്കേണ്ടതാണ്. എനിക്ക് വളരെ അടുത്ത വ്യക്തി ബന്ധം ഉണ്ടായിരുന്ന ആളാണ് കെ കെ കൊച്ച്. എന്‍റെ നിലപാടുകളേയും രാഷ്ട്രീയത്തേയും സ്വാധീനിച്ചവരിൽ ഒരാൾ. സഹോദര തുല്യനായ […]

Posted inബിസിനസ്സ്

പതഞ്ജലി ആയുര്‍വേദ ഇന്‍ഷുറന്‍സ് രംഗത്തേക്ക്

ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദ ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്തേക്കും കടക്കാനൊരുങ്ങുന്നു. മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തുകൊണ്ടാണ് പുതിയ ചുവടുവയ്പ്. ആയുര്‍വേദ ഉത്പന്നങ്ങളിലൂടെയും വെല്‍നെസ് ഉത്പന്നങ്ങളിലൂടെയും വിപണിയില്‍ സാന്നിധ്യം അറിയിച്ചിട്ടുള്ള പതഞ്ജലിയുടെ തന്ത്രപ്രധാനമായ നീക്കമായിരിക്കും വളരെ മത്സരാത്മകമായ ഇന്‍ഷുറന്‍സ് വിപണിയിലേക്കുള്ള കടന്നു വരവെന്നാണ് വിലയിരുത്തലുകള്‍. വിവിധ ബിസിനസ് ഗ്രൂപ്പുകളാണ് മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സിന്റെ ഓഹരി വില്‍പ്പനയുടെ ഭാഗമാകുക. ഇതില്‍ പ്രധാനം സെനോട്ടി പ്രോപ്പര്‍ട്ടീസാണ്. പ്രമുഖ ബിസിനസുകാരന്‍ അദാര്‍ പൂനാവാലയുടെയും റൈസിംഗ് സണ്‍ ഹോള്‍ഡിംഗിസിന്റെയും സംയുക്തസംരംഭമാണിത്. […]