ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും വിറ്റാമിന്‍ ബി12 പ്രധാനമാണ്. വിറ്റാമിന്‍ ബി 12ന്റെ കുറവ് മൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. നാവില്‍ ചുവപ്പ് നിറം, വായില്‍ അള്‍സര്‍, കൈകാലുകളില്‍ മരവിപ്പ്, വിളറിയ ചര്‍മ്മം, കാഴ്ച പ്രശ്നങ്ങള്‍, മറവി, വിഷാദം, ക്ഷീണം, തളര്‍ച്ച, തലവേദന, മനംമറിച്ചില്‍, ഛര്‍ദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകല്‍ തുടങ്ങിയവയെല്ലാം ചിലപ്പോള്‍ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ സൂചനകളാകാം. മുട്ട, മത്സ്യം, ബീഫ്, ചിക്കന്‍ എന്നിവയില്‍ നിന്നൊക്കെ ശരീരത്തിന് വേണ്ട വിറ്റാമിന്‍ ബി12 ലഭിക്കും. വെജിറ്റേറിയനായവര്‍ക്ക് വിറ്റാമിന്‍ ബി12 ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. വിറ്റാമിന്‍ ബി12-ന്റെ മികച്ച ഉറവിടമാണ് പനീര്‍. പ്രോട്ടീന്‍, കാത്സ്യം തുടങ്ങിയവയും അടങ്ങിയ പനീര്‍ പേശികളുടെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. തൈര്, യോഗര്‍ട്ട്, ചീസ്, പാല് തുടങ്ങിയ പാലുല്പന്നങ്ങളില് നിന്നും വിറ്റാമിന്‍ ബി12 ലഭിക്കും. സോയ മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും. അവക്കാഡോയിലും വിറ്റാമിന്‍ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. മഷ്റൂം അഥവാ കൂണ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും. ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ ഗുണം ചെയ്യും. വിറ്റാമിന്‍ ബി12 ലഭിക്കാന്‍ വാഴപ്പഴം കഴിക്കുന്നതും നല്ലതാണ്. ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ബി12 ലഭിക്കാന്‍ സഹായിക്കും.
വെജിറ്റേറിയനാണോ? വിറ്റാമിന്‍ ബി12 ലഭിക്കാന്‍
