ദളിത് ചിന്തകന്‍ കെ കെ കൊച്ചിന്റെ നിര്യാണത്തില്‍ വി ഡി സതീശന് അനുശോചനം രേഖപ്പെടുത്തി. ദളിത് – കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവരുടെ അവകാശങ്ങൾ നേടാനും ജീവിതാന്ത്യം വരെ പോരാടിയ വിപ്ലവകാരിയായിരുന്നു കെ കെ കൊച്ച് എന്ന് അദ്ദേഹം പറഞ്ഞു. ദളിതൻ എന്ന കൊച്ചിന്റെ ആത്മകഥ നമ്മൾ ഒരു പഠന വിഷയം ആക്കേണ്ടതാണ്. എനിക്ക് വളരെ അടുത്ത വ്യക്തി ബന്ധം ഉണ്ടായിരുന്ന ആളാണ് കെ കെ കൊച്ച്. എന്റെ നിലപാടുകളേയും രാഷ്ട്രീയത്തേയും സ്വാധീനിച്ചവരിൽ ഒരാൾ. സഹോദര തുല്യനായ ഒരാളുടെ വേർപാടുപോലെ കെ കെ കൊച്ചിന്റെ വിയോഗം എന്നെ ഉലയ്ക്കുന്നു. സഹപ്രവർത്തകരുടേയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു’ എന്ന് വി ഡി സതീശന് പറഞ്ഞു.
ദളിത് ചിന്തകന്‍ കെ കെ കൊച്ചിന്റെ നിര്യാണത്തില്‍ വി ഡി സതീശന് അനുശോചനം രേഖപ്പെടുത്തി
