കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രാദേശിക എസ്എഫ്ഐ നേതൃത്വത്തെ തള്ളി എസ്എഫ്ഐ സംസ്ഥാന നേതൃത്വം. എസ്എഫ്ഐ പ്രവര്‍ത്തകന് ജാഗ്രതക്കുറവുണ്ടായെന്നും നടപടിയുണ്ടാകുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് തയ്യാറെന്ന് എസ്എഫ്ഐ പ്രവർത്തകൻ പറഞ്ഞിട്ടുണ്ടെന്നും എസ്എഫ്ഐ പ്രവർത്തകന്‍റെ ഭാഗം കൂടി കേട്ടശേഷം നടപടിയിലേക്ക് കടക്കുമെന്നും സെക്രട്ടറി പറഞ്ഞു. രണ്ട് കിലോ കഞ്ചാവ് പിടിച്ചത് കെഎസ്‌യു പ്രവർത്തകന്‍റെ മുറിയിൽ നിന്നുമാണെന്നും അത് എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ലെന്നും പിഎസ്‍ സഞ്ജീവ് […]
കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യാൻ ഇഡി നോട്ടീസ് നൽകിയത് നേരത്തെയുള്ള ഗൂഡലോചനകളുടെ തുടർച്ചയാണെന്ന് എം.വി ഗോവിന്ദൻ
കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യാൻ ഇഡി നോട്ടീസ് നൽകിയത് നേരത്തെയുള്ള ഗൂഡലോചനകളുടെ തുടർച്ചയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പാർട്ടിയേയും സംസ്ഥാന സർക്കാരിനെയും ദുർബലപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ വീണ്ടും കേരളത്തിൽ എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ തകർക്കാനാണ് കേന്ദ്ര സർക്കാരിൻ്റെയും കേന്ദ്ര ഏജൻസികളുടെയും ശ്രമമെന്നും മൂലധന ശക്തികൾക്ക് പരവതാനി വിരിച്ചുകൊടുക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം വിമർശിച്ചു.
കളമശ്ശേരിയിൽ കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി റിമാൻഡിൽ
കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ആകാശിനെ 14 ദിവസത്തെക്ക് റിമാൻഡ് ചെയ്തു. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെടും. ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു. ആകാശിന് പുറമേ അഭിരാജ്, ആദിത്യൻ എന്നിവരെ അറസ്റ്റ് ചെയ്തെങ്കിലും ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ഇവരെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
രണ്ട് ഐജിമാർക്ക് ലഹരിയുമായി ബന്ധപ്പെട്ട കേസുകൾ മാത്രം അന്വേഷിക്കാനുള്ള ചുമതല കൊടുക്കണമെന്ന് വി ഡി സതീശൻ
ലഹരിമരുന്ന് മാഫിയയുടെ കണ്ണികളെ വികസിപ്പിക്കുന്നതിൽ ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും എസ്.എഫ്.ഐ എന്ന വിദ്യാർഥി സംഘടന വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സി.പി.എം നേതൃത്വം കർശനമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അപകടമാവുമെന്നും രണ്ട് ഐജിമാർക്ക് ലഹരിയുമായി ബന്ധപ്പെട്ട കേസുകൾ മാത്രം അന്വേഷിക്കാനുള്ള ചുമതല കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ കേസുമെടുത്ത് എവിടെ നിന്നാണ് ലഹരി വരുന്നതെന്ന് അന്വേഷിച്ചുപോണമെന്നും ബോധവത്കരണം നടത്തേണ്ടത് എക്സൈസ് വകുപ്പും പോലീസുമല്ല സാമൂഹ്യക്ഷേമ വകുപ്പിനെയോ യുവജനക്ഷേമ വകുപ്പിനെയോ കായിക വകുപ്പിനെയോ അതെല്ലാം ഏൽപ്പിക്കണമെന്നും ലഹരി പദാർഥങ്ങൾ കേരളത്തിൽ […]
സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 14, വെള്ളി
◾https://dailynewslive.in/ കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ കഞ്ചാവ് വേട്ട. ഹോസ്റ്റലില്‍ നിന്ന് പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ 2 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 3 വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. കൂട്ടാളികള്‍ ഓടി രക്ഷപ്പെട്ടു. കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21), ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് അറസ്റ്റിലായത്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. ◾https://dailynewslive.in/ ഡാന്‍സാഫ് സംഘം […]
65,000 കടന്ന് സ്വര്‍ണവില പുതിയ ഉയരത്തില്‍
സംസ്ഥാനത്ത് ആദ്യമായി 65,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 65,000 കടന്നത്. നിലവില്‍ 66,000ന് തൊട്ടരികില്‍ എത്തിനില്‍ക്കുകയാണ് സ്വര്‍ണവില. 65,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില ഉയര്‍ന്നു. 110 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8230 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.ഓഹരി […]
വീഡിയോ കോള്‍ വരുമ്പോള്‍ കാമറ ഓഫ് ആകും
ഉപയോക്തക്കളുടെ സുരക്ഷയ്ക്കായി വീഡിയോ കോളുകളില്‍ പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. വീഡിയോ കോളുകള്‍ എടുക്കുന്നതിന് മുമ്പ് കാമറ ഓഫ് ആകുന്ന പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ വാട്സ്ആപ്പില്‍ വീഡിയോ കോള്‍ വരുമ്പോള്‍ ഉപയോക്താക്കളുടെ ഫ്രണ്ട് കാമറകള്‍ ഓട്ടോമാറ്റിക്കായി ഓണ്‍ ആകുന്നു. ഇത് അനുവാദമില്ലാതെ തന്നെ സ്വീകര്‍ത്താവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നു. പുതിയ അപ്ഡേറ്റ് പ്രകാരം വീഡിയോ കോളുകള്‍ വരുമ്പോള്‍ കാമറ അല്ലെങ്കില്‍ വീഡിയോ ഓഫ് ആക്കാനുള്ള ഓപ്ഷനും വീഡിയോ ഇല്ലാതെ കോള്‍ എടുക്കാനുള്ള ഫീച്ചറും ലഭ്യമാകും. ഉപയോക്താക്കളുടെ […]
ടൈഗര്‍ വുഡ്‌സിന്റെ ജീവിതകഥയുമായി ഒബാമ
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും സിനിമാ നിര്‍മാണ രംഗത്തേക്ക്. ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ഇരുവരും നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ആമസോണ്‍ എംജിഎമ്മുമായി ബറാക് ഒബാമയുടെ നിര്‍മാണക്കമ്പനി ചര്‍ച്ചകള്‍ നടത്തുകയാണെന്നാണ് വിവരം. കെവിന്‍ കുക്കിന്റെ 2014 ല്‍ പുറത്തിറങ്ങിയ ‘ദ് ടൈഗര്‍ സ്ലാം: ദ് ഇന്‍സൈഡ് സ്റ്റോറി ഓഫ് ദ് ഗ്രേറ്റസ്റ്റ് ഗോള്‍ഫ് എവര്‍ പ്ലെയ്ഡ്’ എന്ന പുസ്തകത്തിന്റെ പകര്‍പ്പവകാശം ആമസോണ്‍ എംജിഎം സ്റ്റുഡിയോസ് അടുത്തിടെ […]
‘ഡി 55’ ധനുഷ് ചിത്രം ജൂണില്‍ ആരംഭിക്കും
‘അമരന്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന ചിത്രത്തില്‍ നായകനായി ധനുഷാണ് എത്തുന്നത്. ‘ഡി 55’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്നിരുന്നു. ഗോപുരം ഫിലിംസിന്റെ ബാനറില്‍ അന്‍പുചെഴിയനും സുസ്മിത അന്‍ബുചെഴിയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘തങ്കമകന്‍’ എന്ന സിനിമക്ക് ശേഷം ധനുഷും ഗോപുരം ഫിലിംസും ഒന്നിക്കുന്ന ചിത്രമാണിത്. ജൂണ്‍ മാസത്തില്‍ ധനുഷ് ഈ ചിത്രം ആരംഭിക്കും എന്നാണ് പുതിയ വിവരം. തേരേ ഇഷ്‌ക് മേ എന്ന ഹിന്ദി […]
ആവേശകരമായ ഓഫറുകളുമായി മഹീന്ദ്ര
മഹീന്ദ്ര എക്‌സ്യുവി 700 ഇന്ത്യന്‍ വിപണിയില്‍ 2.5 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതിന്റെ വലിയ നാഴികക്കല്ല് പിന്നിട്ടു. ഈ നാഴികക്കല്ല് ആഘോഷിക്കുന്നതിനായി, എക്‌സ്യുവി 700 ന്റെ എഎക്‌സ്7 വേരിയന്റിന് 75,000 രൂപ വരെ വിലയുള്ള ആവേശകരമായ ഓഫറുകള്‍ മഹീന്ദ്ര പ്രഖ്യാപിച്ചു. മഹീന്ദ്ര എക്‌സ്യുവി 700 ന്റെ എക്‌സ്-ഷോറൂം വില 13.99 ലക്ഷം രൂപയില്‍ ആരംഭിച്ച് 25.74 ലക്ഷം രൂപ വരെ ഉയരും. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ എസ്യുവി ലഭ്യമാണ്. 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്, […]
