Posted inവിനോദം

‘ഡെക്‌സ്റ്റര്‍’ സിനിമയിലെ പുതിയ ഗാനം

മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യന്‍.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഡെക്‌സ്റ്റര്‍’ സിനിമയിലെ പുതിയ ഗാനം റിലീസ് ആയി. മാര്‍ച്ച് 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റാം എന്റര്‍ടൈനേര്‍സിന്റെ ബാനറില്‍ പ്രകാശ് എസ്.വി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം യുക്ത പെര്‍വിയാണ് നായികയാവുന്നത്. വയലന്‍സ് രംഗങ്ങള്‍ ഉള്‍പ്പട്ടതുകൊണ്ട് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. മലയാളം, തമിഴ് എന്നീ ദ്വിഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ കേരള, തമിഴ്‌നാട്,കര്‍ണാടക വിതരണ അവകാശം ഉത്ര പ്രൊഡക്ഷന്‍സ് ആണ് കരസ്ഥമാക്കിയിരിക്കുന്നത്. […]

Posted inവിനോദം

‘ഈ തനിനിറം’ സിനിമയുടെ ചിത്രീകരണം തുടങ്ങി

അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ‘ഈ തനിനിറം’ എന്ന സിനിമയുടെ ചിത്രീകരണം പാലായ്ക്കടുത്ത് ഭരണങ്ങാനം ഇടമറ്റത്തുള്ള ഓശാനാ മൗണ്ടില്‍ ആരംഭിച്ചു. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. മുതിര്‍ന്ന സംവിധായകരായ കെ മധു, ഭദ്രന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചിത്രത്തിന് തുടക്കമായത്. അനൂപ് മേനോന്‍ ആദ്യ ഷോട്ടില്‍ അഭിനയിച്ചു. ധനുഷ് ഫിലിംസിന്റെ ബാനറില്‍ എസ് മോഹന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. പൂര്‍ണ്ണമായും ഇന്‍വെസ്റ്റിഗേറ്റീവ് തില്ലറായിട്ടാണ് ചിത്രത്തിന്റെ പിന്നിട്ടുള്ള കഥാ പുരോഗതി. ഏറെ ദുരൂഹതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് […]

Posted inഓട്ടോമോട്ടീവ്

വമ്പിച്ച കിഴിവ് വാഗ്ദാനം ചെയ്ത് എംജി ഗ്ലോസ്റ്റര്‍

എംജി കമ്പനിയുടെ ഏറ്റവും വിലയേറിയതും ആഡംബരപൂര്‍ണ്ണവുമായ കാറാണ് ഗ്ലോസ്റ്റര്‍. ഈ എസ്യുവിയുടെ വില്‍പ്പന കഴിഞ്ഞ മൂന്നു മാസമായി സ്ഥിരമായി നിലനിര്‍ത്തുന്നു. എങ്കിലും, ഈ കാറിന്റെ 100 യൂണിറ്റുകള്‍ മാത്രമേ എല്ലാ മാസവും വില്‍ക്കുന്നുള്ളൂ. കഴിഞ്ഞ മാസം 102 വാങ്ങുന്നവരെ ലഭിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍, വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പനി ഈ മാസം ഗ്ലോസ്റ്റര്‍ എസ്‌യുവിക്ക് 5.50 ലക്ഷം രൂപയുടെ വമ്പിച്ച കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ എക്‌സ്-ഷോറൂം വില 38.80 ലക്ഷം രൂപയില്‍ നിന്ന് ആരംഭിക്കുന്നു. മാര്‍ച്ച് 31 […]

Posted inപുസ്തകങ്ങൾ

പൊസങ്കടി ഒരു അന്വേഷണ റിപ്പോര്‍ട്ട്

ദേശത്തെ എഴുതുന്നതാണ് എഴുത്ത് എന്ന് പൊതുവേ. സാഹിത്യത്തെ നിര്‍വചിക്കാറുണ്ടല്ലോ ആ നിലയ്ക്ക് കാസറഗോഡന്‍ ദേശത്തിന്റെ ചരിത്രത്തിനും സംസ്‌കാരത്തിനും അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളെ എം.എ. റഹ്മാനും നിരന്തരം അഭിസംബോധന ചെയ്യേണ്ടി വരുന്നുണ്ട്. അതേസമയം മുഖ്യധാര യുള്‍പ്പെടെയുള്ളവ അഭിസംബോധന ചെയ്യാതെ മാറ്റിനിര്‍ത്തുന്ന വിഷയങ്ങ ളാണ് പൊസങ്കടി ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍ ആവിഷ്‌കരിക്കുന്നത്. ഈയൊരു പ്രാധാന്യംമാത്രമല്ല ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്. അതിനുമപ്പുറം നില്‍ക്കുന്ന തീര്‍ത്തും പ്രസക്തമായ മറ്റുചില സൂക്ഷമതലങ്ങള്‍ കുടി ഈ നോവലിനകത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നു കാണാം. ‘പൊസങ്കടി ഒരു അന്വേഷണ റിപ്പോര്‍ട്ട്’. എം […]

Posted inആരോഗ്യം

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍

രക്തം ശുദ്ധീകരിക്കുകയും മാലിന്യങ്ങളെ പുറന്തള്ളുകയും ചെയ്യുന്ന ഒരു അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. വൃക്ക രോഗങ്ങളെ തടയാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ വൃക്കകളിലെ വിഷാംശങ്ങളെ പുറംതള്ളാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം. വിറ്റാമിന്‍ സിയും സിട്രിക് ആസിഡും അടങ്ങിയ നാരങ്ങാ വെള്ളം വൃക്കകളിലെ കല്ലുകളെ തടയാനും വൃക്കകളെ ശുദ്ധീകരിക്കാനും സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചി ചായയും വൃക്കയുടെ […]

Posted inലേറ്റസ്റ്റ്, അറിയാക്കഥകൾ

മോഹിനിയാട്ടം…..!!!!

  മോഹിനിയാട്ടം കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ്…..!!! നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര . ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ. മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും അവതരിപ്പിച്ചുകാണുന്നുണ്ട്. കേരളീയക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന പരിഷ്കരിച്ച രൂപമാണ് മോഹിനിയാട്ടം.കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയായിരുന്നു.ഊഹാപോഹങ്ങളുടേയും ദുരൂഹതകളുടേയും ,വിവാദങ്ങളുടേയും ഉള്ളിൽ ആഴ്‌ന്നിറങ്ങിയിരിക്കുന്ന അവസ്ഥയാണു മോഹിനിയാട്ടത്തിന്റെ ചരിത്രപഠനത്തിനുള്ളത്.   പ്രസ്തുത കൃതിയിൽ ഒരു മോഹിനിയാട്ട […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോന്നിയിൽ പ്രതിരോധ കുത്തിവെപ്പെടുത്ത നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചതിന് കാരണം ആശുപത്രിയുടെ വീഴ്ചയല്ലെന്ന വിശദീകരണവുമായി കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട്

കോന്നിയിൽ പ്രതിരോധ കുത്തിവെപ്പെടുത്ത നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചതിന് കാരണം ആശുപത്രിയുടെ വീഴ്ചയല്ലെന്ന വിശദീകരണവുമായി കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് . കുഞ്ഞിനെ വിശദമായി പരിശോധിച്ച ശേഷമാണ് ഡോക്ടർ കുത്തിവെപ്പെടുത്തത്. കുത്തിവെപ്പിന് ശേഷവും കുഞ്ഞിനെ നിരീക്ഷിച്ചു. കുത്തിവെച്ച മരുന്നിന്റെ അളവ് ഉൾപ്പടെ കൃത്യമായി പരിശോധിച്ചിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. കോന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തതിനെ തുടർന്നാണ് പത്തനംതിട്ട നാരങ്ങാനം കൃഷ്ണഭവനിൽ അഭിലാഷ്- ധന്യദമ്പതികളുടെ മകൻ വൈഭവ് മരിച്ചത്. കുത്തിവെപ്പെടുത്തതിനെ തുടർന്ന് തളർച്ച അനുഭവപ്പെട്ട […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിൽ സി.പിഎം ക്രിമനലുകൾക്ക് എന്ത് അഴിഞ്ഞാട്ടവും നടത്താം എന്ന തെളിയിക്കുന്നതാണ് തലശ്ശേരി സംഭവം എന്ന് രമേശ് ചെന്നിത്തല

കേരളത്തിൽ സി.പിഎം ക്രിമനലുകൾക്ക് എന്ത് അഴിഞ്ഞാട്ടവും നടത്താം എന്ന തെളിയിക്കുന്നതാണ് തലശ്ശേരി സംഭവം എന്ന് രമേശ് ചെന്നിത്തല . പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കുകയും അതിന് കാരണക്കാരായവരെ കസ്റ്റഡിയിൽ എടുക്കുമ്പോൾ പോലീസ് സ്റ്റേഷനിൽ കയറി അവരെ ബലം പ്രയോഗിച്ച് മോചിപ്പിക്കുകയും ചെയ്യുന്ന ക്രിമിനൽ പ്രവർത്തികളെ സർക്കാർ സഹായിക്കുന്നത് ചെറുത്തുനിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചു കൊണ്ടാണ്. ഗാന്ധിജിയുടെ ചെറുമകനായ തുഷാർ ഗാന്ധിയെ വഴിയിൽ തടയാൻ സംഘപരിവാർ അണികൾക്ക് ധൈര്യം കൊടുക്കുന്നത് പിണറായി വിജയൻ സർക്കാരിന്മേൽ സംഘപരിവാറിനുള്ള നിയന്ത്രണത്തെക്കുറിച്ച് വ്യക്തമായ ധാരണ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശത്ത് പോകാൻ തയ്യാറെടുക്കുന്നവരും രക്ഷിതാക്കളും വിദ്യാർഥികളും ജാഗ്രത പുലർത്തണമെന്ന് യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ

സംസ്ഥാനത്ത് വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശത്ത് പോകാൻ തയ്യാറെടുക്കുന്നവരും രക്ഷിതാക്കളും വിദ്യാർഥികളും ജാഗ്രത പുലർത്തണമെന്ന് യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ . കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ യുവജന കമ്മീഷൻ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ, വിസ തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പണം മുടക്കുന്നതിന് മുമ്പ്  ഏജൻസിയെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും ഗൗരവമായി അന്വേഷിക്കണം. കഴിയുന്നതും സർക്കാർ അംഗീകൃത സേവനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പൊലീസിന്റെ ആത്മവീര്യം തകര്‍ക്കുന്ന സംഭവമാണ് തലശേരിയില്‍ ഉണ്ടായതെന്ന് വി ഡി സതീശൻ

തലശേരിയില്‍ ബി.ജെ.പി സി.പി.എം സംഘര്‍ഷമുണ്ടായപ്പോള്‍ ഇടപെട്ട പൊലീസിനെ സി.പി.എം ക്രിമിനലുകൾ നിലത്തിട്ട് ചവിട്ടിക്കൂട്ടിയ  സംഭവത്തില്‍ വനിത ഉള്‍പ്പെടെ രണ്ട് എസ്.ഐമാര്‍ക്കെതിരെ നടപടി എടുത്തതുമായി ബന്ധപ്പെട്ട്   ഇത് എന്ത് പൊലീസാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായി ഇരിക്കുമ്പോള്‍ പൊലീസ് എടുത്ത കേസില്‍ അതേ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിലൂടെ എന്ത് നീതിയാണ് നടപ്പാക്കുന്നതെന്നും പൊലീസിന്റെ ആത്മവീര്യം തകര്‍ക്കുന്ന സംഭവമാണ് തലശേരിയില്‍ ഉണ്ടായതെന്നും  പൊലീസിനെക്കാള്‍ വലുതാണ് സി.പി.എം എന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും […]