ദേശത്തെ എഴുതുന്നതാണ് എഴുത്ത് എന്ന് പൊതുവേ. സാഹിത്യത്തെ നിര്‍വചിക്കാറുണ്ടല്ലോ ആ നിലയ്ക്ക് കാസറഗോഡന്‍ ദേശത്തിന്റെ ചരിത്രത്തിനും സംസ്കാരത്തിനും അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളെ എം.എ. റഹ്മാനും നിരന്തരം അഭിസംബോധന ചെയ്യേണ്ടി വരുന്നുണ്ട്. അതേസമയം മുഖ്യധാര യുള്‍പ്പെടെയുള്ളവ അഭിസംബോധന ചെയ്യാതെ മാറ്റിനിര്‍ത്തുന്ന വിഷയങ്ങ ളാണ് പൊസങ്കടി ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍ ആവിഷ്കരിക്കുന്നത്. ഈയൊരു പ്രാധാന്യംമാത്രമല്ല ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്. അതിനുമപ്പുറം നില്ക്കുന്ന തീര്‍ത്തും പ്രസക്തമായ മറ്റുചില സൂക്ഷമതലങ്ങള്‍ കുടി ഈ നോവലിനകത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നു കാണാം. ‘പൊസങ്കടി ഒരു അന്വേഷണ റിപ്പോര്‍ട്ട്’. എം എ റഹ്മാന്. ഡിസി ബുക്സ്. വില 142 രൂപ.
പൊസങ്കടി ഒരു അന്വേഷണ റിപ്പോര്‍ട്ട്
