അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ‘ഈ തനിനിറം’ എന്ന സിനിമയുടെ ചിത്രീകരണം പാലായ്ക്കടുത്ത് ഭരണങ്ങാനം ഇടമറ്റത്തുള്ള ഓശാനാ മൗണ്ടില്‍ ആരംഭിച്ചു. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. മുതിര്‍ന്ന സംവിധായകരായ കെ മധു, ഭദ്രന് എന്നിവരുടെ സാന്നിധ്യത്തിലാണ് ചിത്രത്തിന് തുടക്കമായത്. അനൂപ് മേനോന് ആദ്യ ഷോട്ടില്‍ അഭിനയിച്ചു. ധനുഷ് ഫിലിംസിന്റെ ബാനറില്‍ എസ് മോഹന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. പൂര്‍ണ്ണമായും ഇന്‍വെസ്റ്റിഗേറ്റീവ് തില്ലറായിട്ടാണ് ചിത്രത്തിന്റെ പിന്നിട്ടുള്ള കഥാ പുരോഗതി. ഏറെ ദുരൂഹതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് ഈ ചിത്രത്തിന്റെ അന്വേഷണം. എസ് ഐ ഫെലിക്സ് ലോപ്പസാണ് ഈ കേസന്വേഷണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. അനൂപ് മേനോനാണ് ഈ കഥാപാത്രമായി എത്തുന്നത്. രമേശ് പിഷാരടി, ഇന്ദ്രന്‍സ്, നോബി പ്രസാദ് കണ്ണന്, ജി സുരേഷ് കുമാര്‍, ദീപക് ശിവരാജന് (അറബിക്കഥ ഫെയിം), അജിത്, രമ്യ മനോജ്, അനഘ രോഹന്, ആദര്‍ശ് ഷേണായ്, ബാലു ശ്രീധര്‍, ആദര്‍ശ് ഷാനവാസ്, വിജീഷ, ഗൗരി ഗോപന്, ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
‘ഈ തനിനിറം’ സിനിമയുടെ ചിത്രീകരണം തുടങ്ങി
