കേരളത്തിൽ സി.പിഎം ക്രിമനലുകൾക്ക് എന്ത് അഴിഞ്ഞാട്ടവും നടത്താം എന്ന തെളിയിക്കുന്നതാണ് തലശ്ശേരി സംഭവം എന്ന് രമേശ് ചെന്നിത്തല . പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കുകയും അതിന് കാരണക്കാരായവരെ കസ്റ്റഡിയിൽ എടുക്കുമ്പോൾ പോലീസ് സ്റ്റേഷനിൽ കയറി അവരെ ബലം പ്രയോഗിച്ച് മോചിപ്പിക്കുകയും ചെയ്യുന്ന ക്രിമിനൽ പ്രവർത്തികളെ സർക്കാർ സഹായിക്കുന്നത് ചെറുത്തുനിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചു കൊണ്ടാണ്. ഗാന്ധിജിയുടെ ചെറുമകനായ തുഷാർ ഗാന്ധിയെ വഴിയിൽ തടയാൻ സംഘപരിവാർ അണികൾക്ക് ധൈര്യം കൊടുക്കുന്നത് പിണറായി വിജയൻ സർക്കാരിന്മേൽ സംഘപരിവാറിനുള്ള നിയന്ത്രണത്തെക്കുറിച്ച് വ്യക്തമായ ധാരണ അവർക്കുള്ളതുകൊണ്ടാണ്.കേരളത്തിൻറെ മതേതര മനസ്സ് ഇത്തരം ദുഷിച്ച പരാദങ്ങളെ പുറംതള്ളാൻ സന്നദ്ധമാകണം എന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിൽ സി.പിഎം ക്രിമനലുകൾക്ക് എന്ത് അഴിഞ്ഞാട്ടവും നടത്താം എന്ന തെളിയിക്കുന്നതാണ് തലശ്ശേരി സംഭവം എന്ന് രമേശ് ചെന്നിത്തല
