മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിലേക്ക്. സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പ്രാവിന്‍കൂട് ഷാപ്പ്’ എന്ന ചിത്രമാണ് സ്ട്രീമിംഗിന് എത്തുന്നത്. ജനുവരി 16 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മൂന്ന് മാസത്തോളമുള്ള ഇടവേളയ്ക്ക് ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തുക. പ്രമുഖ പ്ലാറ്റ്‌ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടുണ്ട്. എസ് ഐ സന്തോഷ് എന്ന […]
‘സലാര്‍’ ചിത്രം മാര്‍ച്ച് 21 ന് റീ റിലീസ് ചെയ്യും
പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘സലാര്‍’. റിലീസ് ചെയ്ത് ദിവസങ്ങള്‍ കൊണ്ട് ചിത്രം 500 കോടി കളക്ഷന്‍ നേടിയിരുന്നു. പ്രഭാസിനൊപ്പം പൃഥ്വിരാജ് സുകുമാരനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത് മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയായിരുന്നു. ചിത്രം റീ റിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മാര്‍ച്ച് 21 ന് സലാര്‍ റീറിലീസ് ചെയ്യും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരുന്നു. 24 മണിക്കൂറില്‍ 23,700 ടിക്കറ്റുകള്‍ വിട്ടുപോയതായാണ് കൊയ്മോയി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. […]
ലിറ്റില്‍ ഗ്രേസി ഓടിക്കാന്‍ ലൈസന്‍സ് വേണ്ട!
ഹരിയാന ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സെലിയോ ഇലക്ട്രിക് മൊബിലിറ്റി ആഭ്യന്തര വിപണിയില്‍ വില്‍പ്പനയ്ക്കായി ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ഔദ്യോഗികമായി പുറത്തിറക്കി. ലിറ്റില്‍ ഗ്രേസി എന്നാണ് ഈ സ്‌കൂട്ടറിന്റെ പേര്. വളരെ വ്യത്യസ്തമായ രൂപവും രൂപകല്‍പ്പനയുമുള്ള ഈ സ്‌കൂട്ടറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില വെറും 49,500 രൂപയില്‍ ആരംഭിക്കുന്നു. 10-18 വയസ് പ്രായമുള്ളവര്‍ക്ക് എളുപ്പത്തില്‍ ഓടിക്കാന്‍ കഴിയുന്ന ഒരു ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറാണിത്. ഇതൊരു ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ ആയതിനാല്‍, ഇതിന്റെ ഉയര്‍ന്ന […]
കാന്തല്‍
നമ്മുടെ ജീവിതംപോലെ പൊതുസ്ഥലങ്ങളും കുടുംബവും ചങ്ങാത്തവും ചതിയും രോഗവും സാമൂഹ്യാവസ്ഥയും വേര്‍പിരിക്കാന്‍ കഴിയാതെ ഈ നോവലില്‍ പിണഞ്ഞുകിടക്കുന്നു. എന്നാല്‍ ജീവിതത്തില്‍നിന്നും വലിച്ചുകീറിയെടുത്ത ഏട് എന്ന റിയലിസത്തിലല്ല ഈ നോവലിന് വിശ്വാസം ആന്തരികവിമര്‍ശനം എന്നത് സാമൂഹികവിമര്‍ശനത്തിന്റെ വലിയൊരു പ്രവിശ്യയായി മാറിയ കാലത്ത് ഈ നോവലിന്റെ സത്തയും അതിലൂന്നുന്നുണ്ട്. നമ്മുടെ കാലത്തെ ഏറ്റവും ആഴത്തില്‍ ബാധിച്ച രോഗം മനുഷ്യബന്ധങ്ങളിലുണ്ടായ വിള്ളലാണ്. സമൂഹത്തെ സജീവമാക്കി നിര്‍ത്തുന്ന ജനാധിപത്യമൂല്യങ്ങളെ അത് തകര്‍ക്കുന്നു. പ്രണയത്തിന്റെ ഒരു തന്തു തുടക്കംമുതല്‍ ഒടുക്കംവരെ ഇതില്‍ വീണുകിടപ്പുണ്ട്. എന്നാല്‍ […]
വിവാഹിതരാണോ? ശരീരഭാരം കൂടാനുള്ള സാധ്യത മൂന്നിരട്ടി!
വിവാഹിതരായ പുരുഷന്‍മാരില്‍ അവിവാഹിതരെ അപേക്ഷിച്ച് ശരീരഭാരം വര്‍ധിക്കാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലെന്ന് പഠനം. പോളണ്ടിലെ വാര്‍സോയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലെ ഗവേഷകരാണ് ആഗോളതലത്തില്‍ അമിത വണ്ണം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. 1990 കാലഘട്ടത്തെ അപേക്ഷിച്ച് നിലവില്‍ ആഗോളതലത്തില്‍ അമിതവണ്ണം ആരോഗ്യപ്രശ്നമായി മാറിയവരുടെ എണ്ണം ഇരട്ടിയായി. പ്രായപൂര്‍ത്തിയാവരും കുട്ടികളും ഉള്‍പ്പെടെ 250 കോടിയോളം വരുന്ന മനുഷ്യല്‍ അമിതവണ്ണമോ, ശരീരഭാര വര്‍ധനയോ നേരിടുന്നു എന്നും കണക്കുകള്‍ പറയുന്നു. വരുന്ന 25 വര്‍ഷത്തിനുള്ളില്‍ ആഗോള തലത്തില്‍ […]
ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി ആനന്ദകുമാർ
പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. പാതിവില തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും എൻ ജി ഒ കോൺഫെഡറേഷന്‍റെ ചെയർമാൻ എന്ന നിലയിലാണ് പ്രവർത്തിച്ചതെന്നും ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷയിലുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ തന്നെയുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആനന്ദകുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി സർക്കാരിന്‍റെ മറുപടിയ്ക്കായി മാറ്റി. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ആനന്ദകുമാർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആശുപത്രിയിലാണ്. ക്രൈംബ്രാഞ്ച് മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
യാക്കോബായ സഭയ്ക്കെതിരെ വിമർശനവുമായി വീണ്ടും ഓർത്തഡോക്സ് സഭ
യാക്കോബായ സഭയ്ക്കെതിരെ വിമർശനവുമായി വീണ്ടും ഓർത്തഡോക്സ് സഭ. പുതിയ കാതോലിക്കയെ വാഴിക്കാനുളള തീരുമാനം സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്ന നിലപാട് ആവർത്തിച്ച ഓർത്തഡോക്‌സ് സഭ, മലങ്കര സഭയിലെ സമാധാനത്തിന് പാത്രയർക്കീസ് തുരങ്കം വയ്ക്കുന്നുവെന്നും കുറ്റപ്പെടുത്തി. ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസിനെ പുതിയ കാതോലിക്കയായി വാഴിക്കുന്നതിനെതിരെയാണ് നിലവിലെ യാക്കോബായ ഓർത്തഡോക്സ് തർക്കം. രണ്ടും വ്യത്യസ്ത സഭകളാണെന്ന യാക്കോബായ സഭാ നിലപാടിനെതിരെയാണ് ഓർത്തഡോക്സ് സഭയുടെ പ്രതികരണം.സമാന്തര അധികാര കേന്ദ്രങ്ങൾ സൃഷ്ടിക്കാനാണ് വിദേശ പൗരനായ പാത്രയർക്കീസിന്‍റെ ശ്രമമെന്ന് ഓർത്തഡോക്‌സ് സഭ വിമർശിക്കുന്നു. […]
കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
സംസ്ഥാനത്ത് താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്നും കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. . രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു.
വിമര്‍ശനവുമായി ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി
ഇന്ത്യന്‍ ടെക് കമ്പനികള്‍ സാധാരണ സോഫ്റ്റ്‌വെയറുകളെ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) എന്ന് വിശേഷിപ്പിക്കുന്നുവെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. ടിഐഇ കോണ്‍ മുംബൈ 2025ലാണ് നാരായണ മൂര്‍ത്തിയുടെ ഈ പ്രസ്താവന. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് മെഷീന്‍ ലേണിംഗും ഡീപ് ലേണിംഗും അടിസ്ഥാനമാണെന്നും, എഐ എന്നാല്‍ മെഷീന്‍ ലേണിംഗാണ് ധാരാളം ഇന്‍പുട്ട് ഡാറ്റ മെഷീന്‍ ലേണിംഗിന് അനിവാര്യമാണ് അതേസമയം ഡീപ് ലേണിംഗ് എന്നത് എഐയിലെ വളരെ നവീനമായ ഘടകമാണ് എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കെ കെ കൊച്ചിന് കേരളത്തിൻ്റെ യാത്രാമൊഴി
അന്തരിച്ച ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ.കെ കൊച്ചിന്‍റെ മൃതദേഹം കടുത്തുരുത്തിയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടത്തിയത്. രാവിലെ പത്ത് മണി മുതൽ കടുത്തുരുത്തി കമ്മൂണിറ്റി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. പുലയ രാജാവും കര്‍ഷക നേതാവുമെന്ന നിലയില്‍ ഒതുക്കപ്പെട്ട അയ്യന്‍കാളിയുടെ ഖ്യാതി സമൂഹ്യ പരിഷ്കര്‍ത്താവിലേക്ക് പരിവര്‍ത്തനം ചെയ്ത എഴുത്തുകാരനായിരുന്നു അദ്ദേഹം. കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ചശേഷം മുഴുവന്‍ സമയ […]
