നമ്മുടെ ജീവിതംപോലെ പൊതുസ്ഥലങ്ങളും കുടുംബവും ചങ്ങാത്തവും ചതിയും രോഗവും സാമൂഹ്യാവസ്ഥയും വേര്‍പിരിക്കാന്‍ കഴിയാതെ ഈ നോവലില്‍ പിണഞ്ഞുകിടക്കുന്നു. എന്നാല്‍ ജീവിതത്തില്‍നിന്നും വലിച്ചുകീറിയെടുത്ത ഏട് എന്ന റിയലിസത്തിലല്ല ഈ നോവലിന് വിശ്വാസം ആന്തരികവിമര്‍ശനം എന്നത് സാമൂഹികവിമര്‍ശനത്തിന്റെ വലിയൊരു പ്രവിശ്യയായി മാറിയ കാലത്ത് ഈ നോവലിന്റെ സത്തയും അതിലൂന്നുന്നുണ്ട്. നമ്മുടെ കാലത്തെ ഏറ്റവും ആഴത്തില്‍ ബാധിച്ച രോഗം മനുഷ്യബന്ധങ്ങളിലുണ്ടായ വിള്ളലാണ്. സമൂഹത്തെ സജീവമാക്കി നിര്‍ത്തുന്ന ജനാധിപത്യമൂല്യങ്ങളെ അത് തകര്‍ക്കുന്നു. പ്രണയത്തിന്റെ ഒരു തന്തു തുടക്കംമുതല്‍ ഒടുക്കംവരെ ഇതില്‍ വീണുകിടപ്പുണ്ട്. എന്നാല്‍ പ്രണയത്തിന്റെ കൈപ്പുസ്തകമല്ല അത്. ‘കാന്തല്‍’. സി.എസ് ചന്ദ്രിക. ഡിസി ബുക്സ്. വില 494 രൂപ.
കാന്തല്‍
