പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. പാതിവില തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും എൻ ജി ഒ കോൺഫെഡറേഷന്റെ ചെയർമാൻ എന്ന നിലയിലാണ് പ്രവർത്തിച്ചതെന്നും ആനന്ദകുമാറിന്റെ ജാമ്യാപേക്ഷയിലുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ തന്നെയുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആനന്ദകുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി സർക്കാരിന്റെ മറുപടിയ്ക്കായി മാറ്റി. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ആനന്ദകുമാർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആശുപത്രിയിലാണ്. ക്രൈംബ്രാഞ്ച് മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി ആനന്ദകുമാർ
