കുഞ്ഞില മസിലമണിയുടെ പുതിയ ചിത്രമാണ് ‘ഗുപ്തം’ (ദ് ലാസ്റ്റ് ഓഫ് ദെം പ്ലേഗ്സ്). പായല്‍ കപാഡിയ, ജിയോ ബേബി, കനി കുസൃതി, റിച്ച ഛദ്ദ, അലി ഫസല്‍ എന്നിവര്‍ ചേര്‍ന്നാണ് ഗുപ്തം നിര്‍മിക്കുന്നത്. കുഞ്ഞില മസിലമണി തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും. ഇപ്പോഴിതാ സിനിവി ഫിലിം മാര്‍ക്കറ്റ്സില്‍ പ്രദര്ശനത്തിനൊരുങ്ങുകയാണ് ഗുപ്തം. ഇതിന് മുന്‍പ് എന്‍ഡിഎഫ്സി കോ-പ്രൊഡക്ഷന്‍ മാര്‍ക്കറ്റ് (2024), കേരള ഫിലിം മാര്‍ക്കറ്റ് (2024), ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (2024) എന്നിവയിലേക്ക് ഗുപ്തം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചണ്ഡീഗഢില്‍ വച്ച് ഈ മാസം 20 മുതല്‍ 23 വരെയാണ് ഇന്ത്യാസ് സിനിവെസ്ചര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുക. അസാധാരണമായ ഒരു പ്രതിരോധത്തിന്റെ കഥയാണിത്. തന്നെ മറ്റൊരു രീതിയില്‍ കാണുന്ന ഒരു സമൂഹത്തിനെതിരെ പോരാടുന്ന ഒരമ്മ, നമുക്ക് ചുറ്റുമുള്ള എണ്ണമറ്റ സ്ത്രീകളുടെ യാഥാര്‍ഥ്യമാണ്. ഗുപ്തത്തിലെ സേതുലക്ഷ്മിയെപ്പോലെ. സംസ്കാരം എന്ന പേരില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ ചിത്രം തുറന്നു കാട്ടുന്നു.
കുഞ്ഞില മസിലമണിയുടെ പുതിയ ചിത്രം ‘ഗുപ്തം’
