മലപ്പുറം തിരുവാലിയിൽ റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ച 17 വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തി. കാരണം കണ്ടെത്താൻ ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത് വീണത്. ചിലത് മരക്കൊമ്പുകളില്‍ തൂങ്ങികിടക്കുകയും ചെയ്തു. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ
