കേരളത്തിന്റെ വ്യവസായ റാങ്കിങ്ങുമായി ബന്ധപ്പെട്ട് കള്ളക്കണക്കുകളാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നതെന്ന് പ്രതിപക്ഷം സഭയിൽ ആരോപിച്ചു. കേരളം എത്രാമതെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആവർത്തിച്ച് ചോദിച്ചത്. ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരമല്ല മന്ത്രി നല്‍കുന്നതെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നിരയില്‍ നിന്ന് പി.സി വിഷ്ണുനാഥും മാത്യു കുഴല്‍നാടനും എഴുന്നേറ്റു. എന്നാൽ വ്യവസായ വളര്‍ച്ചയുടെ കണക്കുകള്‍ നിരത്തി മന്ത്രി പ്രതിരോധിച്ചു. മന്ത്രിയുടെ മറുപടിക്കിടയിലും ബഹളം ഉണ്ടാക്കിയതിന് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്പീക്കര്‍ ശാസിച്ചു. കേരളം ഒന്നാം സ്ഥാനത്ത് എത്തുമ്പോഴാണ് പ്രതിപക്ഷത്തിന് സങ്കടമെന്നും അതുകൊണ്ടാണ് റാങ്കിംഗിൽ തർക്കവുമായി പ്രതിപക്ഷം വരുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
രാഹുൽ മാങ്കൂട്ടത്തിലിന് സ്പീക്കറുടെ ശാസന
