പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ 15 സീരീസ് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍. 15 സീരീസില്‍ വരുന്ന ഷവോമി 15, ഷവോമി 15 അള്‍ട്രാ എന്നിവ ലൈക്ക കാമറ, സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്‌സെറ്റ് തുടങ്ങിയ ഫീച്ചറുകളോടെയായിരിക്കും വിപണിയില്‍ എത്തുക. ആമസോണ്‍ ഇന്ത്യ, ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മറ്റ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയില്‍ ഫോണുകള്‍ ലഭ്യമാകും. ഷവോമി 15 മൂന്ന് നിറങ്ങളില്‍ ലഭ്യമാകുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കറുപ്പ്, പച്ച, വെള്ള നിറങ്ങളിലാണ് വിപണിയില്‍ എത്തുക. അതേസമയം ഷവോമി 15 അള്‍ട്രാ […]
‘ഒരു വടക്കന്‍ തേരോട്ടം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
നിത്യഹരിതനായകന്‍’ എന്ന ചിത്രത്തിന് ശേഷം ബിനുന്‍ രാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കന്‍ തേരോട്ടം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു റൊമാന്റിക് ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് ചിത്രമെന്ന സൂചന നല്‍കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ധ്യാന്‍ ശ്രീനിവാസനും പുതുമുഖ നായിക ദില്‍ന രാമകൃഷ്ണനുമാണ് പോസ്റ്ററിലുള്ളത്. ഓപ്പണ്‍ ആര്‍ട്ട് ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നവാഗതനായ സനു അശോക് ആണ് നിര്‍വഹിക്കുന്നത്. മാളവിക മേനോന്‍, സുധീര്‍ പറവൂര്‍, […]
ചിരഞ്ജീവി നായകനായ ‘വിശ്വംഭര’ ഓഗസ്റ്റ് 22ന് റിലീസ്
തെലുങ്കിന്റെ ചിരഞ്ജീവി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘വിശ്വംഭര’. ചിരഞ്ജീവിയുടെ വേറിട്ട ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശ്വംഭര. സംവിധാനം വസിഷ്ഠ മല്ലിഡിയാണ്. ചിരഞ്ജീവിയുടെ ജോഡിയായി തൃഷ എത്തുന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുക ഓഗസ്റ്റ് 22ന് ആയിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇഷ ചൗളയും രമ്യ പശുപലേടിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. രമ്യ പശുപലേടി ചിരഞ്ജീവിക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. വസിഷ്ഠ മല്ലിഡിക്കും ചിരഞ്ജീവിക്കും നന്ദിയും പറഞ്ഞിരുന്നു രമ്യ. മഹേഷ് ബാബു നായകനായി ഒടുവിലെത്തിയ ചിത്രം ഗുണ്ടൂര്‍ […]
മദ്ധ്യാഹ്ന വാർത്തകൾ
ആശ പ്രവർത്തകരുടെ വേതനം വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. സന്തോഷ് കുമാർ എം പി യുടെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ആശാ വർക്കർമാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്ന് പ്രതികരിച്ച ജെപി നദ്ദ, എൻ എച്ച് എം യോഗം കഴിഞ്ഞയാഴ്ച ചേർന്നിരുന്നുവെന്നും ആശ വർക്കർമാരുടെ ധനസഹായം വർധിപ്പിക്കാൻ തീരുമാനിച്ചുവെന്നും വ്യക്തമാക്കി. കേരളത്തിന് എല്ലാ കുടിശികയും നൽകിയിട്ടുണ്ടെന്നും എന്നാൽ വിനിയോഗത്തിൻ്റെ വിശദാംശങ്ങൾ കേരളം നൽകിയിട്ടില്ലെന്നും കേരളത്തിൻ്റെ വിഹിതത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും ജെപി നദ്ദ പറഞ്ഞു. […]
ലെജന്‍ഡര്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡല്‍
ഫോര്‍ച്ച്യൂണര്‍ ലെജന്‍ഡര്‍ 4ഃ4 മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡല്‍ പുറത്തിറക്കി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. 46.36 ലക്ഷം രൂപക്കാണ് ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍ 4ഃ4 എംടി പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ ഫോര്‍ച്യൂണറിന് 4ഃ4 ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍, 4ഃ2 മാനുവല്‍ ട്രാന്‍സ്മിഷന്‍ എന്നിവയടക്കം മൂന്ന് മോഡലുകളായി. ഓട്ടമാറ്റിക് ട്രാന്‍സ്മിഷനെ അപേക്ഷിച്ച് 4ഃ4 മാനുവല്‍ ട്രാന്‍സ്മിഷന് 1.73 ലക്ഷം രൂപ കുറവാണ്. ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന്റെ 4ഃ2 എടി മോഡലിനാണ് ഏറ്റവും കുറഞ്ഞ വില (44.11 ലക്ഷം രൂപ). ലെജന്‍ഡര്‍ 4ഃ4 മാനുവല്‍ ട്രാന്സ്മിഷന് […]
എലിപണ്ടാന ആനക്കഥകള്‍
കുട്ടികള്‍ക്കെന്നും പ്രിയപ്പെട്ടതാണ് ആനക്കഥകള്‍. ഈ പുസ്തകത്തിലൂടെ പുതിയ കുറച്ച് ആനകളെ നമുക്ക് പരിചയപ്പെടാം. ഈ ആനകളും പാപ്പാന്മാരും നമ്മെ രസിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല. കുട്ടികള്‍ക്ക് നര്‍മ്മത്തില്‍ ചാലിച്ച രസകരമായ ഒരു വായനാനുഭവ മായിരിക്കും ഈ കഥകള്‍. ‘എലിപണ്ടാന ആനക്കഥകള്‍’. ശിവപ്രസാദ് പാലോട്. ടെല്‍ബ്രയ്ന്‍ ബുക്‌സ്. വില 114 രൂപ.
ചൂടുകാല സംരക്ഷണത്തിന് ചുവന്നുള്ളിയും കക്കിരിയും
വെള്ളം മാത്രം കുടിച്ചതു കൊണ്ട് ചൂടിനെ പ്രതിരോധിക്കാനാകില്ല. വേനല്‍ക്കാലത്ത് കൂള്‍ ആകാന്‍ എന്താണ് വഴിയെന്നാണോ ആലോചന? രണ്ട് ചേരുവകള്‍ നിങ്ങളുടെ ഡയറ്റില്‍ ചേര്‍ക്കുന്നതോടെ ഈ ചുട്ടുപൊള്ളുന്ന ചൂടിലും സൂപ്പര്‍ കൂള്‍ ആകാം. ചൂടിനെ ഉള്ളില്‍ നിന്നും പുറമേ നിന്നും പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒരു സൂപ്പര്‍ ഫുഡ് ആണ് കുക്കുമ്പര്‍ അഥവാ കക്കിരി. ഇതില്‍ 96 ശതമാനവും ജലാംശമാണ്. വേനല്‍ക്കാലത്ത് സലാഡായും അല്ലെതെയുമൊക്കെ കുക്കുമ്പര്‍ നമ്മുടെ ഡയറ്റില്‍ വളരെ എളുപ്പത്തില്‍ ചേര്‍ക്കാവുന്നതാണ്. ഇതില്‍ അടങ്ങിയ ആന്റി-ഓക്സിഡന്റുകളും ഇലക്ട്രോലറ്റുകളും ശരീരതാപനില […]
ആശ പ്രവർത്തകരുടെ വേതനം വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ
ആശ പ്രവർത്തകരുടെ വേതനം വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ സന്തോഷ് കുമാർ എം പി യുടെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടി പറഞ്ഞു. ആശാ വർക്കർമാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്ന് പ്രതികരിച്ച ജെപി നദ്ദ, എൻ എച്ച് എം യോഗം കഴിഞ്ഞയാഴ്ച ചേർന്നിരുന്നുവെന്നും ആശ വർക്കർമാരുടെ ധനസഹായം വർധിപ്പിക്കാൻ തീരുമാനിച്ചുവെന്നും വ്യക്തമാക്കി. കേരളത്തിന് എല്ലാ കുടിശികയും നൽകിയിട്ടുണ്ടെന്നും എന്നാൽ വിനിയോഗത്തിൻ്റെ വിശദാംശങ്ങൾ കേരളം നൽകിയിട്ടില്ലെന്നും കേരളത്തിൻ്റെ വിഹിതത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും ജെപി നദ്ദ പറഞ്ഞു.
സഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
വയനാടുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതിപക്ഷം സർക്കാരിന് പൂർണ പിന്തുണ നൽകിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്രം കാണിച്ചത് ക്രൂരമായ അവഗണനയാണ് ഔദാര്യമായി വായ്പ തന്നതും തെറ്റ് ഗുരുതരമായ പരുക്ക് ഉള്ളവർക്ക് പോലും സ്വയം ചികിത്സക്ക് പോകേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 22നാണ് മാനദണ്ഡം ഉണ്ടാക്കിയത്. അവർ 7 മാസം സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് ചികിത്സ തേടി. 3 മാസം കഴിഞ്ഞ് പ്രതിദിന അലവൻസ് 300 രൂപ നിർത്തിഎന്നാൽ മന്ത്രിസഭക്ക് പ്രത്യേക തീരുമാനം എടുക്കാമായിരുന്നുവെന്നും […]
വയനാട് ടൗൺഷിപ്പിന് 27ന് തറക്കല്ലിടുമെന്ന് മന്ത്രി രാജൻ
വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന് മാർച്ച് 27 ന് തറക്കല്ലിടുമെന്ന് മന്ത്രി കെ രാജൻ. കൃത്യം മാനദണ്ഡങ്ങൾ പാലിച്ചാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയതെന്നും 120 കോടി രൂപ ഉപയോഗിച്ച് റോഡുകൾ പുനർനിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ടി സിദ്ധിഖ് എംഎൽഎ കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദുരിതബാധിതരുടെ അന്തിമ പട്ടിക തയ്യാറാക്കാൻ പോലും സർക്കാർ കാലതാമസം വരുത്തുന്നുവെന്നായിരുന്നു ടി സിദ്ദിഖ് എംഎൽഎയുടെ അടിയന്തര പ്രമേയ നോട്ടീസിലെ ആരോപണം. […]
