സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിന് പിന്നാലെ പൊട്ടിത്തെറിച്ച് പരസ്യ പ്രതികരണം നടത്തിയ എ പദ്മകുമാറിനെ ബിജെപി ജില്ലാ പ്രസിഡൻ്റും ജില്ലാ ജനറൽ സെക്രട്ടറിയും വീട്ടിലെത്തി കണ്ടു. പാർട്ടി സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് നേതാക്കൾ വീട്ടിലെത്തിയത്. സിപിഎം ജില്ല സെക്രട്ടറി രാജു എബ്രഹാം വീട്ടിലെത്തി ചർച്ച നടത്തിയിട്ടും പാർട്ടി തീരുമാനം തെറ്റെന്നും തനിക്കെതിരെ നടപടി വന്നോട്ടെയെന്നുമുള്ള നിലപാടിലാണ് പദ്മകുമാർ. വീണ ജോർജിനെ പ്രത്യേക ക്ഷണിതാവാക്കിയിട്ടും തന്നെ തഴഞ്ഞതാണ് പദ്മകുമാറിനെ ചൊടിപ്പിച്ചത്.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ജാതി വിവേചനത്തിന് ഇരയായ ബാലു
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ജാതി വിവേചനത്തിന് ഇരയായ ബാലു. ഇനി കഴകം ജോലിക്ക് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലേക്കില്ലെന്നും ദേവസ്വം പുനഃക്രമീകരിച്ച ഓഫീസ് ജോലിക്കാണെങ്കിൽ വരാമെന്നും അദ്ദേഹം പറഞ്ഞു.
എച്ച്സിഎല്‍ ടെക്നോളജീസ് റോഷ്നി നാടാര്‍ നയിക്കും
പ്രമുഖ ഐടി കമ്പനിയായ എച്ച്സിഎല്‍ ടെക്നോളജീസിന്റെ നിയന്ത്രണം ശിവ് നാടാര്‍ കുടുംബത്തില്‍ തന്നെ നിലനിര്‍ത്തി മകള്‍ക്ക് ഇഷ്ടദാനം. കുടുംബ പിന്തുടര്‍ച്ച പദ്ധതിയുടെ ഭാഗമായി, എച്ച്സിഎല്‍ ടെക്നോളജീസിന്റെ സ്ഥാപകനായ ശിവ് നാടാര്‍ വാമ സുന്ദരി ഇന്‍വെസ്റ്റ്മെന്റ്സ് (ഡല്‍ഹി) പ്രൈവറ്റ് ലിമിറ്റഡിലും എച്ച്സിഎല്‍ കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡിലുമുള്ള തന്റെ 47 ശതമാനം ഓഹരികള്‍ മകള്‍ റോഷ്നി നാടാര്‍ മല്‍ഹോത്രയ്ക്ക് ഇഷ്ടദാനമായി കൈമാറി. വാമ സുന്ദരിയും എച്ച്സിഎല്‍ കോര്‍പ്പറേഷനും എച്ച്സിഎല്‍ ടെക്നോളജീസിന്റെ പ്രൊമോട്ടര്‍ ഗ്രൂപ്പുകളാണ്. എച്ച്സിഎല്‍ ടെക്നോളജീസില്‍ വാമ സുന്ദരിക്ക് 44.17 […]
‘എമ്പുരാന്‍’ ബുക്ക് മൈ ഷോ ഒരു ലക്ഷം കവിഞ്ഞു
ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ‘എമ്പുരാന്‍’. വന്‍ ഹൈപ്പാണ് ചിത്രത്തിന് ഉള്ളത്. ബുക്ക് മൈ ഷോയില്‍ എമ്പുരാന്‍ സിനിമയ്ക്ക് താല്‍പര്യം പ്രകടിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാന്‍ സിനിമ മാര്‍ച്ച് 27ന് റിലീസാകുമ്പോള്‍ പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിക്കായിരിക്കില്ല […]
‘ഹത്തനെ ഉദയ’ (പത്താമുദയം) ഏപ്രില്‍ 18ന്
നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ കെ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘ഹത്തനെ ഉദയ’ (പത്താമുദയം) ഏപ്രില്‍ പതിനെട്ടിന് പ്രദര്‍ശനത്തിനെത്തുന്നു. കാസര്‍കോഡ് തൃക്കരിപ്പൂരിലെ നാടക കലാകാരന്മാര്‍ക്ക് പ്രാധാന്യം നല്‍കി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ വടക്കേ മലബാറിലെ പൗരാണികമായ നേര്‍ക്കാഴ്ചകളാണ് ദൃശ്യവത്കരിക്കുന്നത്. നിരവധി ജില്ലാ, സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഒട്ടേറെ നാടകങ്ങള്‍ക്ക് രചനയും രംഗഭാഷയും നിര്‍വ്വഹിച്ച എ.കെ. കുഞ്ഞിരാമ പണിക്കരുടെ ആദ്യ സിനിമയാണ് ഹത്തനെ ഉദയ. അഭിനയം വികാരമായും സിനിമ സ്വപ്നവുമായും കൊണ്ടു നടക്കുന്ന […]
എല്‍എക്സ് 500ഡിയുടെ 2025 മോഡല്‍ പുറത്തിറക്കി
ഫ്ളാഗ്ഷിപ്പ് എസ്യുവി എല്‍എക്സ് 500ഡിയുടെ 2025 മോഡല്‍ പുറത്തിറക്കി ടൊയോട്ടയുടെ ആഡംബര വാഹന ബ്രാന്‍ഡായ ലെക്സസ്. അര്‍ബന്‍, ഓവര്‍ട്രെയില്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ലെക്സസ് എല്‍എക്സ് 500ഡി ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. ഇവക്ക് യഥാക്രമം മൂന്നു കോടി രൂപയും 3.12 കോടി രൂപയുമാണ് എക്സ് ഷോറൂം വില. എന്‍ജിനില്‍ മാറ്റമില്ലെങ്കിലും ഫീച്ചറുകളിലും സാങ്കേതികവിദ്യയിലും പുതുമകളുണ്ട്. 3.3 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി6 ഡീസല്‍ എന്‍ജിനാണ് കരുത്ത്. ലെക്സസിന്റെ ഏക ഡീസല്‍ മോഡല്‍ കൂടിയാണിത്. 4,000 ആര്‍പിഎമ്മില്‍ 304ബിഎച്ച്പി കരുത്തും […]
പ്രോജ്ജ്വല വനിതകള്‍
ഈ പുസ്തകത്തില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന 32 വ്യകതിത്വങ്ങളും സ്ത്രീകളാണ്. ഇതില്‍ ആയിരത്തിത്തൊള്ളായിരം തൊട്ട് രണ്ടായിരം കാലഘട്ടം വരെ ഏകദേശം ഒരുനൂറ്റാണ്ടില്‍ ലോകത്തെ പ്രചോദിപ്പിച്ച സ്ത്രീകളുടെ കഥകളാണ്. പലപ്പോഴും സാഹചര്യങ്ങള്‍ കൊണ്ടും സാമൂഹിക ചുറ്റുപാടുകള്‍ കൊണ്ടും മാറ്റി നിര്‍ത്തപ്പെട്ട ഒരു വിഭാഗമാണ് സ്ത്രീകള്‍ അത്തരം അവഗണനകളെ പിന്തള്ളിക്കൊണ്ട് ജീവിതത്തില്‍ ഉയര്‍ച്ചനേടിയ സ്ത്രീകളുടെ കഥകള്‍ എപ്പോഴും പ്രചോദനാത്മകമാണ്. ‘പ്രോജ്ജ്വല വനിതകള്‍’. മോന്‍സി വര്‍ഗ്ഗീസ്. ടെല്‍ബ്രെയ്ന്‍ ബുക്‌സ്. വില 152 രൂപ.
സ്തനാരോഗ്യം സംരക്ഷിക്കുന്നതിനും ഓറഞ്ച്
കാഴ്ചയില്‍ മാത്രമല്ല സ്തനാരോഗ്യം സംരക്ഷിക്കുന്നതിനും ഓറഞ്ച് വളരെ മികച്ചതാണ്. ഓറഞ്ചിലുള്ള വൈറ്റമിന്‍ സി സ്തനകോശങ്ങളെ കേടുപാടുകളില്‍ നിന്നു സംരക്ഷിക്കുന്നു. ഇതില്‍ നരിന്‍ജെനിന്‍, ഹെസ്‌പെരിഡിന്‍ തുടങ്ങിയ ഫ്‌ലേവനോയിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇതു സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു. ആരോഗ്യകരമായ ഹോര്‍മോണുകളുടെ അളവു നിയന്ത്രിക്കുന്ന സംയുക്തങ്ങള്‍ ഓറഞ്ചിലുണ്ട്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഓറഞ്ച് വളരെ ഗുണകരമാണ്. ഇതില്‍ പ്രോലാക്റ്റിന്‍ പോലുള്ള പാലുല്‍പാദനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഹോര്‍മോണുകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഓറഞ്ചിലെ ഡി. ലിമോണിന്‍ എന്ന സംയുക്തം സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, ത്വക് കാന്‍സര്‍ എന്നിവ […]
ശ്യാമശാസ്ത്രികൾ…..!!!!
കർണ്ണാടകസംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളാണ് ശ്യാമശാസ്ത്രികൾ….!!! തഞ്ചാവൂരിൽ ആണ് അദ്ദേഹം ജീവിച്ചിരുന്നത്. 18-19 നൂറ്റാണ്ടിലായാണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് കണക്കാക്കപ്പെടുന്നു. ഭക്തിയാണ് ഇദ്ദേഹത്തിന്റെ കൃതികളിലെ മുഖ്യഭാവം. “ജനനീ നതജനപരിപാലിനീ’ എന്നതാണ് ആദ്യകൃതി. വളരെ വിഷമമെന്ന് കരുതുന്ന ശരഭനന്ദനതാളത്തിൽ, അതായത് 79 അക്ഷരകാലമുള്ള താളത്തിൽ ഇദ്ദേഹം പാടിയിട്ടുണ്ട്. ശ്യാമാശാസ്ത്രി രചിച്ച നവരത്നമാലിക പ്രശസ്തമാണ്. ആഹരി, ലളിത, ശങ്കരാഭരണം, ധന്യാസി തുടങ്ങിയ രാഗങ്ങളിലാണ് ഇത് ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്. 1762 ഏപ്രിൽ 26 ന് ഒരു തെലുങ്ക് ബ്രാഹ്മണ കുടുംബത്തിലാണ് ശ്യാമ ശാസ്ത്രി […]
പരുന്തുംപാറയിൽ വൻകിട കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാൻ പണിത കുരിശ് റവന്യൂസംഘം പൊളിച്ചു മാറ്റി
പരുന്തുംപാറയിൽ വൻകിട കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാൻ പണിത കുരിശ് റവന്യൂസംഘം പൊളിച്ചു മാറ്റി. ചങ്ങനാശ്ശേരി സ്വദേശി സജിത്ത് ജോസഫ് കയ്യേറ്റ ഭൂമിയിൽ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയത്. കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി നിയമസഭയിൽ അറിയിച്ചു. രണ്ട് മാസത്തേക്ക് പരുന്തുംപാറയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയെന്നും 15 ഉദ്യോഗസ്ഥരെ ഒഴിപ്പിക്കൽ നടപടിക്കായി നിയോഗിച്ചെന്നും മന്ത്രി അറിയിച്ചു.
