കാഴ്ചയില്‍ മാത്രമല്ല സ്തനാരോഗ്യം സംരക്ഷിക്കുന്നതിനും ഓറഞ്ച് വളരെ മികച്ചതാണ്. ഓറഞ്ചിലുള്ള വൈറ്റമിന്‍ സി സ്തനകോശങ്ങളെ കേടുപാടുകളില്‍ നിന്നു സംരക്ഷിക്കുന്നു. ഇതില്‍ നരിന്‍ജെനിന്‍, ഹെസ്പെരിഡിന്‍ തുടങ്ങിയ ഫ്ലേവനോയിഡുകള് അടങ്ങിയിട്ടുണ്ട്. ഇതു സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു. ആരോഗ്യകരമായ ഹോര്‍മോണുകളുടെ അളവു നിയന്ത്രിക്കുന്ന സംയുക്തങ്ങള്‍ ഓറഞ്ചിലുണ്ട്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഓറഞ്ച് വളരെ ഗുണകരമാണ്. ഇതില്‍ പ്രോലാക്റ്റിന് പോലുള്ള പാലുല്പാദനത്തില് ഉള്‍പ്പെട്ടിരിക്കുന്ന ഹോര്‍മോണുകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഓറഞ്ചിലെ ഡി. ലിമോണിന് എന്ന സംയുക്തം സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, ത്വക് കാന്‍സര്‍ എന്നിവ തടയുന്നു. ഇതിലുള്ള വൈറ്റമിന്‍ ബി9 ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉല്പാദനം മെച്ചപ്പെടുത്തി രക്തം ശുദ്ധീകരിക്കാനും സഹായിക്കുന്നു. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും സൂര്യതാപം കാരണം ചര്‍മത്തിന് ഉണ്ടാകുന്ന കേടുപാടുകള്‍ കുറയ്ക്കാനുമുള്ള കഴിവ് ഓറഞ്ചിനുണ്ട്. ഇതിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദത്തെ നിയന്ത്രിക്കുന്നു. ഫ്ലേവനോയിഡുകളും മറ്റു പോഷകങ്ങളും കൊണ്ടു സമ്പന്നമായ ഓറഞ്ച് ഹൃദയാരോഗ്യത്തിനു നല്ലതാണ്. നാരുകള്‍ സമൃദ്ധമായിട്ടുള്ളതിനാല് ദഹനത്തിന് ഉത്തമമാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങളെയും തടയുന്നു. ഓറഞ്ചിലുള്ള കാത്സ്യം അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിച്ചു വിളര്‍ച്ച തടയുന്നു. കൊളാജന്‍ ഉല്പാദനത്തിനു സഹായിച്ചു ശരീരത്തിലെ മുറിവുകളെ വേഗം സുഖപ്പെടുത്താന്‍ ഓറഞ്ച് സഹായിക്കുന്നു.
സ്തനാരോഗ്യം സംരക്ഷിക്കുന്നതിനും ഓറഞ്ച്
