ഫ്ളാഗ്ഷിപ്പ് എസ്യുവി എല്‍എക്സ് 500ഡിയുടെ 2025 മോഡല്‍ പുറത്തിറക്കി ടൊയോട്ടയുടെ ആഡംബര വാഹന ബ്രാന്‍ഡായ ലെക്സസ്. അര്‍ബന്‍, ഓവര്‍ട്രെയില്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ലെക്സസ് എല്‍എക്സ് 500ഡി ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. ഇവക്ക് യഥാക്രമം മൂന്നു കോടി രൂപയും 3.12 കോടി രൂപയുമാണ് എക്സ് ഷോറൂം വില. എന്‍ജിനില്‍ മാറ്റമില്ലെങ്കിലും ഫീച്ചറുകളിലും സാങ്കേതികവിദ്യയിലും പുതുമകളുണ്ട്. 3.3 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി6 ഡീസല്‍ എന്‍ജിനാണ് കരുത്ത്. ലെക്സസിന്റെ ഏക ഡീസല്‍ മോഡല്‍ കൂടിയാണിത്. 4,000 ആര്‍പിഎമ്മില്‍ 304ബിഎച്ച്പി കരുത്തും 1,600-2,600 ആര്‍പിഎമ്മില്‍ 700എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 10 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സും ഫോര്‍വീല്‍ ഡ്രൈവ് സിസ്റ്റവുമുണ്ട്. സ്റ്റാന്‍ഡേഡായി സെന്റര്‍ ലോക്കിങും ഓവര്‍ട്രെയില്‍ വകഭേദത്തില്‍ മുന്നിലും പിന്നിലും പ്രത്യേകം ലോക്കിങ് സംവിധാനവുമാണുള്ളത്. ആക്ടീവ് ഹൈറ്റ് കണ്ട്രോളും അഡാപ്റ്റീവ് സസ്പെന്‍ഷനുമുള്ള മോഡലാണ് ലെക്സസ് എല്‍എക്സ് 500ഡി.
എല്‍എക്സ് 500ഡിയുടെ 2025 മോഡല്‍ പുറത്തിറക്കി
