Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എ പദ്മകുമാറിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിൽ സിപിഎം

പത്തനംതിട്ടയിലെ മുതിർന്ന നേതാവ്  എ പദ്മകുമാറിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിൽ സിപിഎം. ഇതിന്‍റെ ഭാഗമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആറന്മുളയിലെ പദ്മകുമാറിന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. മന്ത്രി വീണാ ജോർജിനെ സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയത് ശരിയല്ലെന്ന നിലപാടിലാണ്    പദ്മകുമാർ. പ്രത്യാഘാതം അറിഞ്ഞാണ് പരസ്യ പ്രതികരണമെന്നും പാർട്ടി നടപടി എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പദ്മകുമാറിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിലെ അതൃപ്തി പാര്‍ട്ടി പരിശോധിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം രാജു എബ്രഹാം പറഞ്ഞു. പദ്മകുമാറിന്‍റെ പരാതി സംസ്ഥാന […]

Posted inബിസിനസ്സ്

സ്വര്‍ണം എ.ടി.എമ്മില്‍ ഇട്ടാല്‍ ഇനി വായ്പ ലഭിക്കും!

എ.ടി.എം വഴിയുള്ള സ്വര്‍ണവായ്പ അനുവദിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ബാങ്കിന്റെ എ.ടി.എം വഴിയുള്ള സ്വര്‍ണവായ്പ. തെലങ്കാനയിലാണ് ഭാവിയില്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങളും മാതൃകയാക്കിയേക്കാവുന്ന പരീക്ഷണത്തിന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നത്. വാറങ്കല്‍ നഗരത്തിലെ ഗോള്‍ഡ് എ.ടി.എം പ്രവര്‍ത്തിക്കുന്നത് എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്. 10-12 മിനിറ്റ് മാത്രമാകും മൊത്തം ലോണ്‍ പ്രക്രിയയ്ക്ക് എടുക്കുക. ഇതിനായി ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറും നല്‍കിയാല്‍ പണം ഉടന്‍ കൈയില്‍ കിട്ടും. ആദ്യ […]

Posted inടെക്നോളജി

‘ട്രാന്‍സ്ഫര്‍ ഔട്ട്’ ഫീച്ചറുമായി യുപിഐ ലൈറ്റ്

യുപിഐ ലൈറ്റ് വാലറ്റിലുള്ള പണം തിരിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കാനുള്ള ‘ട്രാന്‍സ്ഫര്‍ ഔട്ട്’ ഫീച്ചറുമായി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഈ മാസം 31നു മുന്‍പ് നടപ്പാക്കാന്‍ ബാങ്കുകള്‍ക്കും യുപിഐ ആപ്പുകള്‍ക്കും എന്‍പിസിഐ നിര്‍ദേശം നല്‍കി. യുപിഐ ലൈറ്റില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ലോഗിന്‍ ചെയ്യുമ്പോള്‍ പാസ്‌കോഡ്, ബയോമെട്രിക് വെരിഫിക്കേഷന്‍ അല്ലെങ്കില്‍ പാറ്റേണ്‍ അധിഷ്ഠിത ലോക്ക് എന്നിവയിലൂടെയുള്ള ഓതന്റിക്കേഷന്‍ ആവശ്യമാണ്. പിന്‍ നമ്പര്‍ നല്‍കാതെ അതിവേഗം പണമിടപാട് നടത്താന്‍ കഴിയുന്ന വാലറ്റ് സംവിധാനമാണ് ‘യുപിഐ ലൈറ്റ്’. […]

Posted inവിനോദം

ഈച്ച നായികയായ ‘ലൗലി’ ചിത്രത്തിന്റെ ടീസര്‍

ഈച്ച മരിച്ചാല്‍ പ്രേതമാകുമോ? ഈച്ചയ്ക്ക് മനുഷ്യരോട് സംസാരിക്കാനാവുമോ?… തുടങ്ങി ഒട്ടേറെ ചോദ്യശരങ്ങളുമായി കൗതുകം ജനിപ്പിച്ചിരിക്കുകയാണ് ത്രീഡി ചിത്രമായി തിയേറ്ററുകളില്‍ എത്തുനൊരുങ്ങുന്ന ‘ലൗലി’യുടെ ടീസര്‍. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ‘ലൗലി’ ഏപ്രില്‍ നാലിന് റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തില്‍ ഒരു ഈച്ചയാണ് നായികയായി എത്തുന്നത് എന്നതാണ് പ്രത്യേകത. ഒരു ആനിമേറ്റഡ് ക്യാരക്ടര്‍ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’യ്ക്കുണ്ട്. ചിത്രത്തില്‍ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്ദം കൊടുത്തിരിക്കുന്നത് മലയാള സിനിമയില്‍ സജീവമായ ഒരു […]

Posted inവിനോദം

‘മച്ചാന്റെ മാലാഖ’ ചിത്രത്തിലെ മനോഹര ഗാനം

‘മച്ചാന്റെ മാലാഖ’ എന്ന ചിത്രത്തിലെ മനോഹര വീഡിയോ ഗാനം റിലീസ് ചെയ്തു. ഔസേപ്പച്ചന്‍ സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് അമല്‍ ആന്റോ അഗസ്റ്റിന്‍ ആണ്. സിന്റേ സണ്ണിയുടേതാണ് വരികള്‍. സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മച്ചാന്റെ മാലാഖ’. ഫെബ്രുവരി 27ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രാവിന്‍കൂട് ഷാപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൗബിന്‍ നായകനായ ചിത്രം കൂടിയാണിത്. […]

Posted inഓട്ടോമോട്ടീവ്

ബുക്കിംഗില്‍ കുതിച്ച് ടെസറാക്റ്റ്, ഓഫര്‍ നീട്ടി കമ്പനി!

ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് അള്‍ട്രാവയലറ്റ് 2025 മാര്‍ച്ച് 5 നാണ് ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസറാക്റ്റും പുതിയ ഇലക്ട്രിക് ബൈക്ക് ഷോക്ക്വേവും അവതരിപ്പിച്ചത്. യഥാക്രമം 1.20 ലക്ഷം രൂപയും 1.50 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയിലായിരുന്നു ഇവ എത്തിയത്. ആ സമയത്ത്, ഇവിയുടെ പ്രാരംഭ വില ആദ്യത്തെ 10,000 ബുക്കിംഗുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലോഞ്ച് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ 20,000-ത്തിലധികം ബുക്കിംഗുകളുമായി അള്‍ട്രാവയലറ്റ് ടെസറാക്റ്റ് കുതിച്ചു. വലിയ ഡിമാന്‍ഡ് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ആശാ വര്‍ക്കര്‍മാരുടെ പ്രതിസന്ധി പാര്‍ലമെന്‍റിൽ ഉന്നയിച്ചു . നിലവിലുള്ള 7000 രൂപയ്ക്ക് പകരം ആശാ വർക്കർമാർക്ക് 21,000 രൂപ വേതനവും മറ്റ് വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെന്ന് കെ.സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അവസ്ഥയാണ് തിരുവനന്തപുരത്ത് നടക്കുന്ന ആശാ വർക്കർമാരുടെ സമരം വ്യക്തമാക്കുന്നതെന്നും ആശമാര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കണമെന്നും ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു. മലയാളത്തില്‍ വിഷയമുന്നയിച്ച വി കെ ശ്രീകണ്ഠന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തി. കൊടിക്കുന്നിൽ സുരേഷ് […]

Posted inപുസ്തകങ്ങൾ

പ്രീമ ഫൈസി

ഡോ. അവിനാശ് ബാലചന്ദ്രന്റെയും ഡോ. കൃതികയുടെയും സന്തോഷപൂര്‍ണ്ണമായ ജീവിതം മാറിമറിഞ്ഞത് നിമിഷങ്ങള്‍കൊണ്ടായിരുന്നു. അതിന് ആധാരമായതാകട്ടെ ഡോ. അവിനാശിന്റെ ഫോണിലേക്ക് അവിചാരിതമായി എത്തിയ ഇ- മെയില്‍ സന്ദേശങ്ങളും… എന്തായിരുന്നു ദുരൂഹമായ ആ ഇ- മെയില്‍ സന്ദേശങ്ങളിലുണ്ടായിരുന്നത്? കൂടെ ചേര്‍ത്തിരുന്ന വീഡിയോ ക്ലിപ്പുകള്‍ക്ക് പറയാനുണ്ടായിരുന്നത് ആരുടെ കഥയാണ്? ആ കുടുംബത്തെ മുഴുവന്‍ ഒരു നിഴല്‍പോലെ പിന്തുടര്‍ന്നതെന്താണ്? നഗരത്തിലെ പ്രശസ്ത റേഡിയോളജിസ്റ്റ് ആയ ഡോ. അലക്‌സ് മാത്യുവിന്റെ തിരോധാനവും തുടര്‍ന്നുള്ള പോലീസ് അന്വേഷണവും ചെന്നെത്തുന്നത് എവിടേക്കാണ്? പ്രണയത്തിലും യുദ്ധത്തിലും ന്യായമല്ലാത്തതായി ഒന്നുമില്ലെന്ന് […]

Posted inആരോഗ്യം

ആര്‍ത്തവ വേദന കുറയ്ക്കാന്‍ പാലക്ക് ചീര

ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന ഘടകമാണ്. ഇരുമ്പിന്റെ അംശം, വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കും. ആര്‍ത്തവ സമയത്തെ വേദന അകറ്റാന്‍ മികച്ച ഒരു ഭക്ഷണമാണ് പാലക്ക് ചീര. ആര്‍ത്തവ സമയത്ത് ശരീരത്തില്‍ ഇരിമ്പിന്റെ അംശം കുറയാനിടയാകും. പാലക്ക് ചീരയില്‍ ധാരാളം അടങ്ങിയിരിക്കുന്ന ഇരുമ്പ് ക്ഷീണവും അസ്വസ്ഥതയും കുറയാന്‍ സഹായിക്കും. കൂടാതെ ഇതില്‍ അടങ്ങിയ മഗ്‌നീഷ്യം ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഫുഡ്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മൂന്നാം എല്‍ഡിഎഫ് സർക്കാർ ഉറപ്പായും തിരിച്ചു വരുമെന്ന് എ.കെ ബാലന്‍

കമ്യൂണിസ്റ്റുകാർ ഒരിയ്ക്കലും പാർട്ടിയിൽ നിന്ന് പടിയിറങ്ങില്ലെന്നും  മൂന്നാം എല്‍ഡിഎഫ് സർക്കാർ ഉറപ്പായും തിരിച്ചു വരുമെന്നും എ.കെ ബാലന്‍. അത്രയക്കും ആത്മവിശ്വാസം തനിക്കുണ്ടെന്നും വിചാരിച്ചതിലും അപ്പുറത്ത് ചർച്ചകൾ നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരെയും സംസ്ഥാന കമ്മിറ്റിയിൽ എടുക്കാന്‍ പറ്റില്ലെന്നും  പത്മകുമാറിൻ്റെ വിഷമം പുറത്ത് പ്രകടിപ്പിക്കേണ്ടതല്ല എന്നും  പാർട്ടി ആരെയും മനപ്പൂർവം നശിപ്പിക്കില്ല, നടത്തുന്ന പരസ്യ പ്രതികരണം വർഗശത്രുക്കൾക്ക് സഹായകമാകരുതെന്നും വാർത്ത ചോർന്നതിനെ പാർട്ടി ഗൗരവമമായി കാണണമെന്നും പത്മകുമാറിൻ്റെ വിമർശനം പെട്ടെന്നുള്ള വികാരത്തിൻ്റെ പുറത്താകാമെന്നും എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.