‘മച്ചാന്റെ മാലാഖ’ എന്ന ചിത്രത്തിലെ മനോഹര വീഡിയോ ഗാനം റിലീസ് ചെയ്തു. ഔസേപ്പച്ചന് സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് അമല്‍ ആന്റോ അഗസ്റ്റിന് ആണ്. സിന്റേ സണ്ണിയുടേതാണ് വരികള്‍. സൗബിന് ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്, ദിലീഷ് പോത്തന്, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന് സാമുവല്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മച്ചാന്റെ മാലാഖ’. ഫെബ്രുവരി 27ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. മഞ്ഞുമ്മല്‍ ബോയ്സ്, പ്രാവിന്കൂട് ഷാപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൗബിന് നായകനായ ചിത്രം കൂടിയാണിത്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിച്ചത്. അബാം മൂവീസിന്റെ പതിമൂന്നാമത് ചിത്രമാണിത്. ജക്സണ്‍ ആന്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു. ചിത്രത്തില്‍ മനോജ് കെ.യു, വിനീത് തട്ടില്‍, ശാന്തി കൃഷ്ണ, ലാല്‍ ജോസ്, രാജേഷ് പറവൂര്‍, ആല്‍ഫി പഞ്ഞിക്കാരന്‍, ആര്യ, ശ്രുതി ജയന്, ബേബി ആവണി, ബേബി ശ്രേയ ഷൈന്‍, അഞ്ജന അപ്പുകുട്ടന്‍, നിത പ്രോമി, സിനി വര്‍ഗീസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിച്ചത്.
‘മച്ചാന്റെ മാലാഖ’ ചിത്രത്തിലെ മനോഹര ഗാനം
