കമ്യൂണിസ്റ്റുകാർ ഒരിയ്ക്കലും പാർട്ടിയിൽ നിന്ന് പടിയിറങ്ങില്ലെന്നും മൂന്നാം എല്‍ഡിഎഫ് സർക്കാർ ഉറപ്പായും തിരിച്ചു വരുമെന്നും എ.കെ ബാലന്. അത്രയക്കും ആത്മവിശ്വാസം തനിക്കുണ്ടെന്നും വിചാരിച്ചതിലും അപ്പുറത്ത് ചർച്ചകൾ നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരെയും സംസ്ഥാന കമ്മിറ്റിയിൽ എടുക്കാന്‍ പറ്റില്ലെന്നും പത്മകുമാറിൻ്റെ വിഷമം പുറത്ത് പ്രകടിപ്പിക്കേണ്ടതല്ല എന്നും പാർട്ടി ആരെയും മനപ്പൂർവം നശിപ്പിക്കില്ല, നടത്തുന്ന പരസ്യ പ്രതികരണം വർഗശത്രുക്കൾക്ക് സഹായകമാകരുതെന്നും വാർത്ത ചോർന്നതിനെ പാർട്ടി ഗൗരവമമായി കാണണമെന്നും പത്മകുമാറിൻ്റെ വിമർശനം പെട്ടെന്നുള്ള വികാരത്തിൻ്റെ പുറത്താകാമെന്നും എ.കെ ബാലന് കൂട്ടിച്ചേര്‍ത്തു.
മൂന്നാം എല്‍ഡിഎഫ് സർക്കാർ ഉറപ്പായും തിരിച്ചു വരുമെന്ന് എ.കെ ബാലന്
